0%

Chapter Title : ?Evil on earth✨ 4 [Jomon]

Author : Jomon Read All Parts 372

മിക്സ്‌ ചെയ്തിട്ടുള്ള കൂട്ട് ആൺ…അല്പം എരിവ് ഒക്കെ ആയിട്ട് ഉള്ള ഐറ്റം ആണ്..”

അവൻ അതിനെക്കുറിച്ചു പറഞ്ഞു കൊടുത്തു…അറിയേണ്ടത് എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോ അവളതിൽ നിന്നൊരു പീസ് കടിച്ചെടുത്തു…പിന്നെ സാവകാശം പതിയെ ചവച്ചു നോക്കി

“മ്മ്മ്….ചൂട് ഒണ്ട്…”

കടിച്ചയാ പീസ് കഴിച്ചു കഴിഞ്ഞു വിടർന്ന കണ്ണുകളോടെ അവളവനോട് പറഞ്ഞു

“കൊള്ളാവോ…?

അവളുടെ മുഖത്തെ ഭാവം കണ്ടു സന്തോഷത്തോടെ ദേവ് ചോദിച്ചു..

”കൊള്ളാം….ഇത് എങ്ങനാ സെയിം ആണോ…?

അവന്റെ മറ്റേ കയ്യിൽ പിടിച്ചിരുന്ന പൊരിച്ച പത്തിരി കണ്ടവൾ ചോദിച്ചു…

“ഏയ്‌…ഇവന് അങ്ങനെ വല്യ രുചി ഒന്നുമില്ല..എന്നാലും കഴിക്കാൻ അടിപൊളിയാ..പുറത്ത് ക്രിസ്പ്പ് ആയിട്ടും അകത്തു സോഫ്റ്റ് ആയിട്ടും ഉണ്ടാവും…”

അവനാ പത്തിരി അവൾക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു..

എന്നാലവളത് കയ്യിൽ വാങ്ങാതെ അങ്ങനെ തന്നെ ഒരു പീസ് കടിച്ചെടുത്തു

അത് വായിൽ ആക്കിക്കൊണ്ട് അവളുടെ കയ്യിൽ പിടിച്ച സമൂസ അവനു നേരെ നീട്ടി…

അവനത് വാങ്ങാനായി കൈ നീട്ടിയതും അവളെവനെ കണ്ണുരുട്ടി നോക്കി

അവളുടെയാ നോട്ടം എന്തിനാണെന്ന് മനസിലായ അവൻ ഒരു ചിരിയോടെ തന്നെ ആ സമൂസ അവളുടെ കയ്യിൽ നിന്ന് തന്നെ കടിച്ചെടുത്തു

“മമ്…പണ്ടത്തെ അതെ രുചി തന്നെ….ചൂട് കൂടി ആവുമ്പോളാ അത് ഫീൽ ചെയ്യാൻ പറ്റു..”

അവൻ അത് പറഞ്ഞു കട്ടൻ എടുത്തു കുടിച്ചു…ബാക്കി വന്ന സമൂസയും പത്തിരിയും അമാൻഡ തന്നെ ഇരുന്ന് ആസ്വദിച്ചു കഴിച്ചു…അരമണിക്കൂർ കൂടെ അവരവിടെ ചിലവഴിച്ച ശേഷം മണിയേട്ടനോട് യാത്ര പറഞ്ഞു പുറത്തിറങ്ങി

“വീട്ടിൽ പോകുവല്ലേ…?

വണ്ടിയിൽ കയറി കൊണ്ട് ദേവ് ചോദിച്ചു..

”yes….“

മുഖത്തു നിറഞ്ഞ ചിരിയോടെ മറുപടി നൽകികൊണ്ട് അമാൻഡ അവനെ കെട്ടിപ്പിടിച്ചിരുന്നു

റോഡിലേക്ക് ഇറങ്ങിയപ്പോളേക്കും കോഴിക്കോട് നഗരം ഉണർന്ന് പഴയ പ്രഭാവത്തിലേക്ക് എത്തിയിരുന്നു…അവരിരുവരുമാ തിരക്കിലൂടെ വീട് ലക്ഷ്യമാക്കി സഞ്ചരിച്ചു

—--------------------------

“ഏട്ടാ ചെറിയച്ഛൻ വിളിക്കുന്നുണ്ട്..”

ഓഫീസിൽ പോകാനായി ഒരുങ്ങി കൊണ്ടിരുന്ന ജോയോട് ആദി പറഞ്ഞു

“ആ ഇപ്പൊ വരാന്ന് പറഞ്ഞേക്ക്…”

മുടി ചീകികൊണ്ടവൻ പറഞ്ഞു…അവൻ പറഞ്ഞു കഴിഞ്ഞിട്ടും വാതിൽ പടിയിൽ താളം പിടിച്ചു കൊണ്ടിരുന്ന ആദിയെ അവൻ ഒളികണ്ണിട്ട് നോക്കി

നീല ചുരിദാറും വെള്ള പാന്റും…വേറെ ആർഭാടങ്ങൾ ഒന്നുമില്ല…നെറ്റിയിൽ ഒരു

💬 Comments

View all comments