0%

Chapter Title : ?Evil on earth✨ 4 [Jomon]

Author : Jomon Read All Parts 373

പൊട്ടുണ്ട്..പിന്നെയവളുടെ നീളൻ മുടി വലിച്ചു പൊക്കി തലക്ക് പിറകിലായി കോഴി വാലുപോലെ ക്ലിപ്പിട്ട് വച്ചിട്ടുണ്ട്…

“നിനക്ക് എന്തേലും പറയാൻ ഒണ്ടോ..?

മുടി ചീകി ആകെ മൊത്തം ഒന്ന് വിലയിരുത്തിയ ശേഷം അവൻ ചോദിച്ചു…മറുപടി ഒന്നും കേൾക്കാത്തത് കണ്ടവൻ തിരിഞ്ഞു നോക്കിയപ്പോ അവനെ തന്നെ നോക്കി വാതിലിൽ ചാരി നിൽക്കുന്ന ആദിയെ ആണ് കണ്ടത്…അവളുടെ മനസ്സ് ഇപ്പൊ ഈ ലോകത്ത് ഒന്നുമല്ലെന്ന് അവനാ നിൽപ്പ് കണ്ടപ്പോ തന്നെ മനസിലായി

അവൻ ഷർട്ടിൽ അടിക്കാനായി എടുത്ത ബോഡി സ്പ്രേ എടുത്തവളുടെ മുഖത്തിന് നേരെ അടിച്ചു

”അയ്യേ….!

പെട്ടന്ന് ഉണ്ടായ അവന്റെയാ പ്രവർത്തിയിൽ ഞെട്ടികൊണ്ടവൾ പിറകിലേക്ക് ചാടി…അവളുടെയാ ചാട്ടം കണ്ടു പൊട്ടി ചിരിച്ചുകൊണ്ട് ജോ അവിടെ നിന്നു…

പക്ഷെ അവന്റെ ചിരിയുടെ ആക്കം കൂട്ടിയത് പിള്ളേരെപോലെ മുഖം തുടക്കുന്ന അവളുടെ ഭാവമാണ്..അവനെ ദേഷ്യത്തോടെ നോക്കുന്ന അവളുടെ ഉണ്ടക്കണ്ണുകൾ കൂടി കണ്ടപ്പോ അവനു വീണ്ടും ചിരി പൊട്ടി

പെട്ടന്ന് ആയിരുന്നു കാറ്റ് പോലെ ആദി പാഞ്ഞു വന്നവന്റെ കയ്യിൽ കടിച്ചത്

“ആ….വിടാടി തെണ്ടി…അയ്യോ…ആാാ …മതി മതി….!

അവൻ അവളെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും ഉടുമ്പ് പിടിച്ചത് പോലെ അവളെവിടെ നിന്നു…ഒടുക്കം ലക്ഷദ്വീപിൻറെ ഭൂപടം പോലൊരു പാട് അവന്റെ കയ്യിൽ ആശേഷിപ്പിച്ച ശേഷമവൾ മാറി നിന്നു

”നിനക്ക് പ്രാന്താണോടി പിശാശ്ശെ..!

കടി കിട്ടിയ ഭാഗം തിരുമ്മിക്കൊണ്ടവൻ ചോദിച്ചു…അതിന് മറുപടിയായി വെളുക്കെ ഒന്ന് ചിരിച്ചു കാണിച്ചുകൊണ്ടവൾ മുറി വിട്ടു പോയി…അവളുടെയാ പോക്ക് കണ്ട അവന്റെ മുഖത്തെ വേദനാ ഭാവം മാറി ഒരു ചിരി വന്ന് നിറഞ്ഞു

“ഇന്ന് കിട്ടുന്ന രണ്ടാമത്തെ കടിയാ…ഇങ്ങനെ പോയാൽ കെട്ടുന്നേന് മുൻപേ ഇവളെന്നെ തിന്ന് തീർക്കും…ഹോ…!

ചാർജിനിട്ട ഫോൺ എടുത്തുകൊണ്ടവൻ പറഞ്ഞു മതി…രാവിലെ എണീപ്പിക്കാൻ ജെസി പറഞ്ഞു വിട്ടത് ആദിയെ ആയിരുന്നു…ഇന്ന് ലീവാ ഷീണമാ എന്നൊക്കെ ഓരോ കാരണങ്ങൾ പറഞ്ഞു കിടന്ന അവനെ അവളൊടുക്കാം കടിച്ചാണ് എണീല്പിച്ചത്…

ഫോണുമായി സ്റ്റെപ്പ് ഇറങ്ങി വന്നിട്ടും ചെറിയച്ഛനെ കാണാതിരുന്ന ജോ അടുക്കളയിലേക്ക് ചെന്നു

ജെസി രാവിലെ തന്നെ ഹോസ്പിറ്റലിൽ പോയത് കൊണ്ട് അടുക്കള ഭരണം ആദിക്ക് ആയിരുന്നു….അവളവിടെ തിരിഞ്ഞു നിന്ന് ഉച്ചക്കുന്ന ചോറിന് അരിയിടുകയായിരുന്നു

താൻ

💬 Comments

View all comments