0%

Chapter Title : ?Evil on earth✨ 4 [Jomon]

Author : Jomon Read All Parts 375

വന്നത് അവളറിഞ്ഞില്ലെന്ന് മനസിലായതും അരി മുഴുവൻ കുക്കറിൽ ഇട്ട് തീരാൻ വേണ്ടി ജോ കാത്തിരുന്നു…അല്പം വട്ടുള്ള കുട്ടി ആയത് കൊണ്ട് തന്നെ ചിലപ്പോൾ കയ്യിലിരിക്കുന്ന ചെരുവം കൊണ്ട് അടികിട്ടുമെന്ന് അവനു തോന്നി

ഏതോ ഹിന്ദി പാട്ടും മൂളിക്കൊണ്ടവൾ അരി മുഴുവൻ കുക്കറിലാക്കി കയ്യിലെ ചെരുവം മാറ്റി വച്ചു..ഇത് തന്നെ അവസരമെന്ന് മനസിലാക്കിയ ജോ ശബ്ദമുണ്ടാക്കാതെ പമ്മി പമ്മി അവളുടെ പിറകിലെത്തി…

പുള്ളിക്കാരി അപ്പോഴും ശ്രദ്ധാ ഘോഷാലിനെ പാടി തോൽപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു…

കണ്ടു പഴകിയ സിനിമകളിലെ പോലെ പിറകിൽ നിന്ന് കെട്ടിപ്പിടിക്കാൻ പ്ലാനിട്ട ജോ അവൾക്കരികിൽ എത്തിയതും സ്റ്റക്ക് ആയിപോയി….

അവളുടെ വെളുത്തു മെലിഞ്ഞ പെർഫെക്ട് എന്ന് പറയാൻ മാത്രം പോന്ന കഴുത്തിൽ അവന്റെ കണ്ണുകളുടക്കി…..കഴുത്തിനു പിന്നിൽ നിന്നും ചെറിയ ചെറിയ മുടി നാരുകൾ ചുറ്റി വളഞ്ഞവളുടെ കഴുത്തിനെ പുണർന്നു കിടക്കുന്ന കാഴ്ച അവനിൽ അസൂയ നിറച്ചു…പരസ്യമായി വായി നോക്കുമെങ്കിലും ആദ്യമായി ഒരു പെണ്ണിന്റെ ഭംഗി ഈ അംഗിളിൽ നിന്ന് കാണുന്നത് ജോയ്ക്ക് ആദ്യമായുള്ള ഒരനുഭവമായിരുന്നു

പെട്ടന്ന് തോന്നിയ ഒരു ആഗ്രഹത്തിൽ അവൻ അവളുടെ കഴുത്തിലേക്ക് തന്റെ മുഖമടുപ്പിച്ചു…കുളി കഴിഞ്ഞതിന്റെ ആണോ അതോ താൻ മുൻപടിച്ചു വിട്ട സ്പ്രേയുടെ മണമാണോ എന്നറിയില്ലായിരുന്നു അവനു..എന്നാലും ഒരാണിനെ മയക്കാൻ മാത്രം കരുത്തുള്ള ഒരു വാസന അവളിൽ നിന്നുയരുന്നുണ്ടായിരുന്നു…

അതിൽ ലയിച്ചവൻ തന്റെ തന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലമർത്തി…നനവാർന്ന അവന്റെ ചുണ്ടുകൾ കഴുത്തിൽ പതിഞ്ഞതും അവളൊന്നു കുതറി…അങ്ങനൊരു പ്രതിരോധം മനസ്സിൽ കണ്ട ജോ അവന്റെ കൈകൾ അവളുടെ ഇടുപ്പിലൂടെ കടത്തി അവനിലേക്കവളെ ചേർത്തു നിർത്തി…

ആദ്യമൊന്നവൾ കുതറിയെങ്കിലും പിറകിൽ ആരാണെന്ന് മനസിലാക്കിയതും അവളുടെ പ്രതിരോധം കുറഞ്ഞു വന്നു….അവളുടെ മുഖത്തു പല തരം ഭവങ്ങളും മിന്നിമറഞ്ഞു…സംശയം..ആശ്ചര്യം..അതിശയം…എന്നീ ഭാവങ്ങൾക്കൊടുവിൽ അതൊരു പുഞ്ചിരിയിലവസാനിച്ചു

പക്ഷെ ജോയുടെ മനസ്സിൽ മറ്റൊന്നായിരുന്നു…ഇവളെന്താ തന്നെ തട്ടി മാറ്റാതിരുന്നത് എന്ന്…താൻ ചേർത്തു പിടിച്ചതിലും അധികമായി അവൾ സ്വയമേ തന്നിലേക്ക് ചേർന്നു നിൽക്കുന്നത് അവനിൽ അത്ഭുതം നിറച്ചു

“നീയെന്താ എന്നെ തള്ളി മാറ്റാതിരുന്നേ..?

വളരെ ശബ്ദം താഴ്ത്തി അവനവളുടെ ചെവിക്കുടയ്ക്കു കീഴെ വന്നു ചോദിച്ചു…

അവന്റെ ചുടുനിശ്വാസം കൊണ്ടു ഇക്കിളിയായ അവൾ തന്റെ തലയവന്റ നെഞ്ചിനോട്

💬 Comments

View all comments