Chapter Title : ?Evil on earth✨ 4 [Jomon]
ചേർത്തു വച്ചുകൊണ്ട് ചോദിച്ചു
“ഞാൻ എന്തിനാ തള്ളി മാറ്റുന്നെ…?
”ഏഹ്…“
”ന്തേ കേട്ടില്ലേ..?
അവൾ ഒരു കുസൃതി നിറഞ്ഞ ചിരിയോടെ ചോദിച്ചു..അതിനു മറുപടി നൽകാതെ അവളുടെ വയറിനു മുകളിൽ പിടിച്ചിരുന്ന അവന്റെ കൈകൾ അല്പം കൂടെ മുറുക്കെ പിടിച്ചു…അവളുടെ ദേഹം മുഴുവൻ തീചൂളയിൽ നിന്നെടുത്തത് പോലെ ചൂടായിരുന്നു…ആ ചൂട് പതിയെ അവനിലേക്കും പടർന്നു കയറാൻ തുടങ്ങി
“ഏട്ടനിന്ന് പോകണ്ടേ…?
അവൾ അതെ നിൽക്ക് നിന്നുകൊണ്ട് തന്നെ ചോദിച്ചു…
”വേണം…“
”എന്നാ നല്ല കുട്ടിയായി പോകാൻ നോക്കിക്കേ…എനിക്ക് ഒരുപാട് പണികൾ ഇണ്ട് ചെയ്തു തീർക്കാൻ…“
അവളവനോട് പറഞ്ഞു…അത് കേട്ടിട്ടും ജോ ഒരു കൂസലില്ലാതെ തന്നെ നിന്നു
”ചെറിയച്ചനെ കണ്ടില്ല..അങ്ങേർ വന്നിട്ട് പോവാ…“
”അതിന് ചെറിയച്ചൻ ഇന്ന് ലീവാണല്ലോ…!
അവൾ ഒരു വിരലു കടിച്ചുകൊണ്ട് പറഞ്ഞു
അത് കേട്ട ജോ അടച്ചു പിടിച്ചിരുന്ന കണ്ണുകൾ തുറന്നവളെ നോക്കി
“ലീവോ…? അതെങ്ങനെ ശെരിയാവും ഇന്നേതോ മീറ്റിംഗ് ഉള്ളതാ…”
“ആ അത് പറഞ്ഞു…ചെറിയച്ഛന് പകരം ഏട്ടനോട് മീറ്റിംഗ് അറ്റൻഡ് ചെയ്യാൻ പറഞ്ഞിട്ട രണ്ടാളും പോയത്…”
“ഞാനോ…?
അവൻ ആതിയോടെ ചോദിച്ചു…അവന്റെ സ്വരത്തിലെ മാറ്റം ശ്രദ്ധിച്ച ആദി തന്റെ അരയിലുള്ള ജോയുടെ പിടി വിടിയിപ്പിക്കാതെ തന്നെ അവനെതിരെ തിരിഞ്ഞു നിന്നു
”ആ ഏട്ടൻ തന്നെ…ന്തേ പറ്റൂലെ..?
പുരികം മുകളിലേക്ക് പൊക്കിയും താഴ്ത്തിയും അവൾ ചോദിച്ചു …അവളുടെയാ പിരികം കൊണ്ടുള്ള പരുപാടി കണ്ടു ചിരി വന്ന ജോ അവളുടെ മുഖത്തേക്ക് തന്നെ നോക്കി പറഞ്ഞു
“പറ്റായിക ഒന്നുമില്ല..ന്നാലും എക്സ്പീരിയൻസ് ഒന്നുമില്ല അധികം..അതിന്റെ ഒരു ഇത്…!
അവൻ പറഞ്ഞ കാരണം കേട്ടവൾ ഒരു ചിരിയോടെ തന്റെ രണ്ടു കൈകളുമുയർത്തി അവന്റെ തോളിൽ പിടിച്ചു
”ഒരിതും ഇല്ല….ഏട്ടനെക്കൊണ്ട് പറ്റാത്ത കാര്യമൊന്നുമല്ല അത്…ഒന്ന് മനസ്സ് വച്ചാൽ നടക്കാവുന്നതേ ഉള്ളു…!
അവനല്പം ആത്മവിശ്വാസം നൽകികൊണ്ടവൾ പറഞ്ഞു…അത് കേട്ട അവൻ ശ്വാസം നീട്ടി വലിച്ചു…പിന്നെ അവളുടെ വെളുത്ത ചെമ്പരത്തി പൂത്തത് പോലുള്ള മുഖത്തു നോക്കി ചിരിച്ചു…അവളുംഅവന്റെ ചിരിയിൽ മയങ്ങി നിന്നു
പെട്ടന്ന് തന്നെ ജോ മുഖം താഴ്ത്തി അവളുടെ കഴുത്തിലൊരുമ്മ വെച്ചു…
“സ്സ്സ്…..!
പെട്ടെന്നുള്ളയ പ്രവർത്തിയിൽ അവൾ വിസിലടിക്കുന്നത് പോലൊരു ശബ്ദത്തോടെ നിലത്തു വിരലുകൾ
💬 Comments
View all comments