Chapter Title : ?Evil on earth✨ 4 [Jomon]
മാറ്റം ശ്രദ്ധിച്ച ആദി തന്റെ അരയിലുള്ള ജോയുടെ പിടി വിടിയിപ്പിക്കാതെ തന്നെ അവനെതിരെ തിരിഞ്ഞു നിന്നു
”ആ ഏട്ടൻ തന്നെ…ന്തേ പറ്റൂലെ..?
പുരികം മുകളിലേക്ക് പൊക്കിയും താഴ്ത്തിയും അവൾ ചോദിച്ചു …അവളുടെയാ പിരികം കൊണ്ടുള്ള പരുപാടി കണ്ടു ചിരി വന്ന ജോ അവളുടെ മുഖത്തേക്ക് തന്നെ നോക്കി പറഞ്ഞു
“പറ്റായിക ഒന്നുമില്ല..ന്നാലും എക്സ്പീരിയൻസ് ഒന്നുമില്ല അധികം..അതിന്റെ ഒരു ഇത്…!
അവൻ പറഞ്ഞ കാരണം കേട്ടവൾ ഒരു ചിരിയോടെ തന്റെ രണ്ടു കൈകളുമുയർത്തി അവന്റെ തോളിൽ പിടിച്ചു
”ഒരിതും ഇല്ല….ഏട്ടനെക്കൊണ്ട് പറ്റാത്ത കാര്യമൊന്നുമല്ല അത്…ഒന്ന് മനസ്സ് വച്ചാൽ നടക്കാവുന്നതേ ഉള്ളു…!
അവനല്പം ആത്മവിശ്വാസം നൽകികൊണ്ടവൾ പറഞ്ഞു…അത് കേട്ട അവൻ ശ്വാസം നീട്ടി വലിച്ചു…പിന്നെ അവളുടെ വെളുത്ത ചെമ്പരത്തി പൂത്തത് പോലുള്ള മുഖത്തു നോക്കി ചിരിച്ചു…അവളുംഅവന്റെ ചിരിയിൽ മയങ്ങി നിന്നു
പെട്ടന്ന് തന്നെ ജോ മുഖം താഴ്ത്തി അവളുടെ കഴുത്തിലൊരുമ്മ വെച്ചു…
“സ്സ്സ്…..!
പെട്ടെന്നുള്ളയ പ്രവർത്തിയിൽ അവൾ വിസിലടിക്കുന്നത് പോലൊരു ശബ്ദത്തോടെ നിലത്തു വിരലുകൾ കുത്തി ഉയർന്നു പൊങ്ങി….അവളുടെ കൈകൾ അവന്റെ കഴുത്തിനെ ചുറ്റി വരിഞ്ഞു
ഇതേ അവസരം തന്നെ അവന്റെ ചുണ്ടുകൾ മാറി പകരം പല്ലുകൾ വെളിയിലേക്ക് വന്നു…രാവിലെ കിട്ടിയ കടികളുടെ എണ്ണം കണക്കിലെടുത്തവൻ തന്റെ ധന്തനിരകൾ അവളുടെ കഴുത്തിലേക്ക് ഇറക്കി വിട്ടു
സുഖം നിറഞ്ഞ വേദനയോടെയുള്ള അവന്റെ കടിയിൽ അവൾ കണ്ണുകൾ ഇറുക്കിയടച്ചു അവനെ ശക്തിയായി വാരി പുണർന്നു നിന്നു
അവളുടെ ചുണ്ടുകളിൽ ഒരുതരം പ്രത്യേക ചിരിയുണ്ടായിരുന്നു…അടച്ചു പിടിച്ച കണ്ണുകളുടെ കോണിലൂടെ രണ്ടിറ്റ് കണ്ണുനീർ ഒഴുകിയിറങ്ങി
സെക്കൻഡുകൾ മാത്രം ധൈർഘ്യമേറിയ ആ കടിയവസാനിപ്പിച്ച ജോ അവന്റെ കഴുത്തിൽ
💬 Comments
View all comments