Chapter Title : ?Evil on earth✨ 4 [Jomon]
പ്രതിരോധം കുറഞ്ഞു വന്നു….അവളുടെ മുഖത്തു പല തരം ഭവങ്ങളും മിന്നിമറഞ്ഞു…സംശയം..ആശ്ചര്യം..അതിശയം…എന്നീ ഭാവങ്ങൾക്കൊടുവിൽ അതൊരു പുഞ്ചിരിയിലവസാനിച്ചു
പക്ഷെ ജോയുടെ മനസ്സിൽ മറ്റൊന്നായിരുന്നു…ഇവളെന്താ തന്നെ തട്ടി മാറ്റാതിരുന്നത് എന്ന്…താൻ ചേർത്തു പിടിച്ചതിലും അധികമായി അവൾ സ്വയമേ തന്നിലേക്ക് ചേർന്നു നിൽക്കുന്നത് അവനിൽ അത്ഭുതം നിറച്ചു
“നീയെന്താ എന്നെ തള്ളി മാറ്റാതിരുന്നേ..?
വളരെ ശബ്ദം താഴ്ത്തി അവനവളുടെ ചെവിക്കുടയ്ക്കു കീഴെ വന്നു ചോദിച്ചു…
അവന്റെ ചുടുനിശ്വാസം കൊണ്ടു ഇക്കിളിയായ അവൾ തന്റെ തലയവന്റ നെഞ്ചിനോട് ചേർത്തു വച്ചുകൊണ്ട് ചോദിച്ചു
“ഞാൻ എന്തിനാ തള്ളി മാറ്റുന്നെ…?
”ഏഹ്…“
”ന്തേ കേട്ടില്ലേ..?
അവൾ ഒരു കുസൃതി നിറഞ്ഞ ചിരിയോടെ ചോദിച്ചു..അതിനു മറുപടി നൽകാതെ അവളുടെ വയറിനു മുകളിൽ പിടിച്ചിരുന്ന അവന്റെ കൈകൾ അല്പം കൂടെ മുറുക്കെ പിടിച്ചു…അവളുടെ ദേഹം മുഴുവൻ തീചൂളയിൽ നിന്നെടുത്തത് പോലെ ചൂടായിരുന്നു…ആ ചൂട് പതിയെ അവനിലേക്കും പടർന്നു കയറാൻ തുടങ്ങി
“ഏട്ടനിന്ന് പോകണ്ടേ…?
അവൾ അതെ നിൽക്ക് നിന്നുകൊണ്ട് തന്നെ ചോദിച്ചു…
”വേണം…“
”എന്നാ നല്ല കുട്ടിയായി പോകാൻ നോക്കിക്കേ…എനിക്ക് ഒരുപാട് പണികൾ ഇണ്ട് ചെയ്തു തീർക്കാൻ…“
അവളവനോട് പറഞ്ഞു…അത് കേട്ടിട്ടും ജോ ഒരു കൂസലില്ലാതെ തന്നെ നിന്നു
”ചെറിയച്ചനെ കണ്ടില്ല..അങ്ങേർ വന്നിട്ട് പോവാ…“
”അതിന് ചെറിയച്ചൻ ഇന്ന് ലീവാണല്ലോ…!
അവൾ ഒരു വിരലു കടിച്ചുകൊണ്ട് പറഞ്ഞു
അത് കേട്ട ജോ അടച്ചു പിടിച്ചിരുന്ന കണ്ണുകൾ തുറന്നവളെ നോക്കി
“ലീവോ…? അതെങ്ങനെ ശെരിയാവും ഇന്നേതോ മീറ്റിംഗ് ഉള്ളതാ…”
“ആ അത് പറഞ്ഞു…ചെറിയച്ഛന് പകരം ഏട്ടനോട് മീറ്റിംഗ് അറ്റൻഡ് ചെയ്യാൻ പറഞ്ഞിട്ട രണ്ടാളും പോയത്…”
“ഞാനോ…?
അവൻ ആതിയോടെ ചോദിച്ചു…അവന്റെ സ്വരത്തിലെ
💬 Comments
View all comments