Chapter Title : ?Evil on earth✨ 4 [Jomon]
നിൽക്കുന്ന നീലിമയോട് പറഞ്ഞു
“നീലിമ എന്നല്ലേ പേര്…?
അവളുടെയാ ചോദ്യം കേട്ട നീലു ഇംഗ്ലീഷിൽ തന്നെ മറുപടി കൊടുത്തു
”അതെ…ചേച്ചിക്ക് എങ്ങനെ എന്റെ പേരറിയാം…അല്ല ഏട്ടൻ എവിടെ..?
“ദേവ് ഉറക്കത്തിൽ ആണ്…പിന്നെ നിങ്ങളെക്കുറിച്ചും ഈ നാടിനെക്കുറിച്ചും അവൻ പറഞ്ഞപ്പോൾ ഇതെല്ലാം കാണണമെന്ന് എനിക്ക് തോന്നി അതാ ഞാൻ വന്നത്..”
അവളുടെയാ വരവിന്റെ ഉദ്ദേശം മനസിലായപ്പോളേക്കും നൈലയുടെയും നീലുവിന്റെയും മുഖത്തെ സംശയഭാവങ്ങൾ മാറി അതൊരു പുഞ്ചിരിയായി
ഉറക്കത്തിൽ നിന്നെണീറ്റ ദേവ് കാറിൽ നിന്നിറങ്ങിയപ്പോൾ കാണുന്നത് അമ്മയുടെ കൈ പിടിച്ചു നിൽക്കുന്ന അമാൻഡയെ ആണ്…അടുത്തായി ചുറ്റി പിടിച്ച ചൂലുമായി നിൽക്കുന്ന അനിതയെയും കണ്ടപ്പോ അവന്റെ മനസ്സിൽ ഒരുപാട് സംശയങ്ങൾ കടന്നു വന്നു
“ഇവളെന്തെങ്കിലും പറഞ്ഞു കൊളമാക്കിയോ ദൈവമേ..”
പെട്ടന്ന് തന്നെ അവൻ അവരുടെ അടുത്തേക്ക് ഓടിയെത്തി
“അത് അമ്മേ ഇത് ഇസ..അല്ല അമാൻഡ…”
ഓടികിതച്ചെത്തിയ അവൻ അവരോട് പറഞ്ഞു…ഇതെന്താ ഇപ്പൊ ഇങ്ങനെ എന്ന ഭാവത്തിൽ നൈല അവനെ നോക്കി…അവന്റെയാ വെപ്രാവളവും ഓടിയുള്ള വരവും കണ്ട നീലു അവനെ വല്ലാത്തൊരു സംശയത്തോടെ നോക്കി
ദേവ് അവരുടെ നോട്ടമെല്ലാം കണ്ട ശേഷം അമാൻഡയെ നോക്കി…എല്ലാം കൊളമാക്കിയല്ലോ എന്ന ഭാവത്തിൽ അവളും അവനെ നോക്കി നിൽക്കുന്നു
അത് കൂടെ കണ്ടതോടെ ദേവ് എന്ത് പറയണമെന്ന് അറിയാതെ ചുറ്റിനും നോക്കി…
“പപ്പ ഇന്ന് പോയില്ലേ..?
വിഷയം മാറ്റാനായി അവൻ ചോദിച്ചു…
”ഈ ആറുമണിക്ക് കിടന്നുറങ്ങുന്നയാ മനുഷ്യൻ എവിടേക്ക് പോകാനാ…?
സംശയത്തോടെ നൈല അവനെ നോക്കി…
“അത് പിന്നെ..ആറുമണി ആയതേ ഉള്ളോ…ഞാൻ…ഞാൻ സമയം നോകീല..!
ചമ്മിയ ഒരു ചിരിയോടെ അവൻ പറഞ്ഞു
”എന്റെ മോൻ കൂടുതൽ മുറ്റത്തു കിടന്നു ചമ്മാതെ അകത്തേക്ക് വാ…മോളും വാ…“
ഒരു ചിരിയോടെ അമാൻഡയുടെ കയ്യും പിടിച്ചു നൈല അകത്തേക്ക് കേറി
ദേവ് പോണോ വേണ്ടയോ എന്ന ഭാവത്തിൽ അവിടെ തന്നെ നിന്നു..അത് കണ്ട നീലു ഒരു ചിരിയോടെ അവന്റെ കയ്യിൽ പിടിച്ചു
”ഏട്ടൻ അവിടെ തന്നെ നിക്കാതെ കേറിവാ…ഞാൻ ചോദിക്കട്ടെ..“
”ചോദിക്കാനോ…നീയെന്തു ചോദിക്കാൻ…?
സ്റ്റെപ്പ് കേറിക്കൊണ്ടവൻ അവളോട് ചോദിച്ചു
“അതൊക്കെ ഒണ്ട് വാ..”
അതും പറഞ്ഞവൾ അകത്തേക്ക് പോയി…
“ദൈവമേ ആ പെണ്ണിന്
💬 Comments
View all comments