Chapter Title : ?Evil on earth✨ 4 [Jomon]
എന്തോ സംശയം കുടുങ്ങിയിട്ടുണ്ട്…എന്റെ അഭിനയം ഓകെ ആയിരുന്നല്ലോ…പിന്നെന്താ..?
അവൻ സ്വയം ചോദിച്ചുകൊണ്ടവിടെ നിന്നു
പക്ഷെ നൈലയും നീലിമയും അമാൻഡയെ സ്വന്തം മകളെപ്പോലെ ആണ് സ്വീകരിച്ചത്
അവൾക്കായി ചായ കൊടുക്കുമ്പോഴും അവളുടെ കാര്യങ്ങൾ ചോദിച്ചറിയുമ്പോഴും മീൻകടക്ക് മുൻപിൽ പൂച്ച നടക്കുന്നത് പോലെ അവരെ ചുറ്റി പറ്റി നടക്കുന്ന ദേവിനെ നൈലയും നീലിമയും ശ്രദ്ധിച്ചിരുന്നു
ദേവിന്റെയാ കളി കണ്ടപ്പോഴേ അവർക്ക് ഏതാണ്ടൊക്കെ കാര്യങ്ങൾ മനസിലായി
”നിങ്ങളെന്താ ചിരിക്കുന്നത്..?
പരസ്പരം നോക്കി ചിരിക്കുന്ന നൈലയെയും നീലിമയെയും നോക്കി അമാൻഡ ചോദിച്ചു
“ഒന്നുമില്ല മോളെ…പതിവ് ഇല്ലാതെ ഒരുത്തൻ അടുക്കളയിൽ കേറി ഇറങ്ങുന്നത് കണ്ട് ചിരിച്ചത…”
നൈല അവൾക്കായുള്ള ദോശ ഉണ്ടാക്കികൊണ്ട് പറഞ്ഞു
പക്ഷെ അമാൻഡക്ക് അത് ആരെക്കുറിച്ചാ പറഞ്ഞതെന്ന് മനസിലായില്ല…നീലു അത് ശ്രദ്ധിച്ചുകൊണ്ട് അവളുടെ ചെവിയിൽ പറഞ്ഞു
“ദേവേട്ടനെകുറിച്ചാ അമ്മ പറയണേ…”
അത് കേട്ട അമാൻഡയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു
“അമ്മേ ചായ…!
പെട്ടന്ന് അടുക്കളയിലേക്ക് കേറി വന്ന ദേവ് പറഞ്ഞു
”നീയല്ലേ കൊറച്ചു മുന്നേ ഒരു കപ്പ് ചായ കുടിച്ചേ…?
ചട്ടകം പിടിച്ച കൈ എളിയിൽ കുത്തിക്കൊണ്ട് നൈല പറഞ്ഞു
“അത് എനിക്കല്ല…പപ്പക്ക്…ഇന്ന് ഞാൻ ചായ കൊടുക്കാ…കൊറേ ആയില്ലേ ഞാൻ കൊടുത്തിട്ട്…”
അവൻ തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു പിന്നെ അമാൻഡയെ നോക്കി..അവൾ അവന്റെയീ മട്ടും ഭാവവും കണ്ടു ചിരിയടക്കി നില്കുവായിരുന്നു
“ഹ്മ്മ്…നീലു ഒരു ഗ്ലാസ്സിൽ ചായയെടുത്തു കൊടുക്ക്…”
അതും പറഞ്ഞു നൈല താൻ ചെയ്തുകൊണ്ടിരുന്ന പരുപാടി തുടർന്നു…നീലു അപ്പോളേക്കും ഒരു ഗ്ലാസ്സിലായി ചായയെടുത്തു അവനു കൊടുത്തു
അതും വാങ്ങി ദേവ് ഡാനിയേലിന്റെ മുറി ലക്ഷ്യമാക്കി നടന്നു…അമ്മയും പെങ്ങളും എന്തേലും പറഞ്ഞു കൊളമാക്കുന്നതിന് മുൻപേ ഡാനിയേലിനോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കിക്കാൻ ആയിരുന്നു അവന്റെ പ്ലാൻ…ഇതുവരെ ഒരു കാര്യത്തിനും എതിരു പറയാത്ത പപ്പ ഈ കാര്യവും സപ്പോർട്ട് ചെയ്യുമെന്ന് അവനു തോന്നി
“പപ്പാ..”
മൂടിപ്പുതച്ചു കിടക്കുന്ന ഡാനിയെ കുലുക്കി വിളിച്ചവൻ
“മമ്…”
ഒന്ന് മൂളിക്കൊണ്ടായാൾ തിരിഞ്ഞു കിടന്നു
“പപ്പാ എണീക്ക്…!
”അഹ് എന്താടാ…?
ഉറക്കം നഷ്ടമായ ഡാനി തല മൂടിയിരുന്ന പുതപ്പ് മാറ്റികൊണ്ട് അവനെ നോക്കി
“ചായ…!
അവൻ കൊണ്ടുവന്ന ഗ്ലാസ്സ് അയാൾക്ക് നേരെ
💬 Comments
View all comments