0%

Chapter Title : ?Evil on earth✨ 4 [Jomon]

Author : Jomon Read All Parts 346

നീട്ടികൊണ്ട് പറഞ്ഞു…അവനെ മുഖത്തെയാ ചിരി കണ്ട അയാൾ ഒരു സംശയത്തോടെ അവനെ നോക്കി

”എന്താണ് രാവിലെ തന്നെ കുറ്റീം പറച്ചു വന്നേ…കേസ് വല്ലതും ഒണ്ടോ….?

സാധാരണ അവന്റെയാ വരവിന്റെ ഉദ്ദേശം അറിയാവുന്ന അയാൾ പറഞ്ഞു

“അഹ് ഒരു കേസ് ഒണ്ട്…”

അല്പം കളിയായി ദേവ് പറഞ്ഞു

“അത് പതിവല്ലേ…നീയാ ആൻറ്റപ്പനെ വിളിച്ചു പറ..”

അതും പറഞ്ഞയാൾ തലവഴി പുതപ്പ് മൂടി കിടന്നു

“ആന്റപ്പനോട് പറഞ്ഞിട്ട് കാര്യമില്ല…ഇത് എന്റപ്പനോട്‌ പറഞ്ഞാലേ ശെരിയാവൂ…”

പതിവില്ലാതെ ഉള്ളയവന്റെ സംസാരം കേട്ട അയാൾ വീണ്ടും പുതപ്പ് മാറ്റി നോക്കി

“ആ നീ പറ..എന്താ കാര്യം..?

”പപ്പ എണീറ്റിരി…!

അവൻ ചെറിയൊരു വാശിയോട് പറഞ്ഞു

“ഇവനിത്….ഹ്മ്മ് പറ എന്താ…?

ബെഡിൽ എണീറ്റിരുന്നുകൊണ്ടായാൾ ചോദിച്ചു

”അത് ഒണ്ടല്ലോ ഞാൻ ഒറ്റക്കല്ല വന്നേ ഇങ്ങോട്ട്..“

”പിന്നെ…ഫ്രഡ്സ് ഒണ്ടോ..?

“അല്ല…ഫ്രഡ് അല്ല…ഒരു പെണ്ണാ…അമാൻഡ…റഷ്യെന്ന് വരുവാ..”

അവൻ ചായ ഗ്ലാസ്സ് അയാൾക്ക് കൊടുത്തുകൊണ്ട് പറഞ്ഞു…അയാളാ ചായ വാങ്ങി കുടിച്ചുകൊണ്ട് അവനെ നോക്കി

“എന്താടാ love ആണോ..?

ഒരു ആക്കിയ ചിരിയോടെ അയാൾ ചോദിച്ചു

”അത് അങ്ങനെ ചോദിച്ചാ..ആണെന്ന് തോന്നുന്നു…!

അതെ ഭാവത്തിൽ തന്നെ അവൻ തിരിച്ചു പറഞ്ഞു

“ആ തോന്നൽ ആയിരുന്നോ…ഞാൻ കരുതി സീരിയസ് ആയിട്ടാണെന്ന്…”

ചിരിയോടെ അയാൾ പറഞ്ഞു..പെട്ടല്ലോ എന്ന ഭാവത്തിൽ ദേവ് അവിടെ ഇരുന്നു

“അല്ല സീരിയസ് ആയിട്ട….എനിക്ക് അവളെ ഇഷ്ടവാ…അവൾക്ക് എന്നെയും..”

അവൻ ചാടി കേറി പറഞ്ഞു…അവന്റെയാ പറിച്ചിലുകേട്ടയാൾ ഉറക്കെ ചിരിച്ചു

“പപ്പാ ഞാൻ സീരിയസ് ആയിട്ടാ…”

അവനാ ചിരി ഇഷ്ടപ്പെടാതെ പറഞ്ഞു

“ആണോ..ഞാൻ ഇപ്പൊ എന്ത് വേണമെന്നാ നീ പറഞ്ഞു വരുന്നേ…?

അയാൾ ചിരിയടക്കികൊണ്ട് ചോദിച്ചു

”എനിക്ക് കെട്ടണം….“

”ആടാ അത് എനിക്ക് മനസിലായി…ഇപ്പൊ തന്നെ കെട്ടണമെന്ന് നിർബന്ധം ഉണ്ടോ..?

“അതില്ല…ന്നാലും പപ്പക്ക് സമ്മതം ആണോന്ന് അറിഞ്ഞിട്ട് വേണം അമ്മയോട് പറയാൻ…”

അവൻ തന്റെ അഗമനോദേശം പറഞ്ഞു

“എനിക്ക് സമ്മതക്കൊറവ് ഒന്നുമില്ല…നിന്റെ ലൈഫ് പാർട്ണറെ നീതന്നെ ആണ് കണ്ടു പിടിക്കേണ്ടത്…ഇപ്പൊ നീ കണ്ടു പിടിച്ച സ്ഥിതിക്ക് ബാക്കി കാര്യങ്ങൾ നമുക്ക് തീരുമാനിക്കാം…ആദ്യം ഞാൻ ഒന്ന് കിടക്കട്ടെ നീ എണീറ്റ് പോയെ…”

അതും പറഞ്ഞയാൾ വീണ്ടും കിടന്നു

💬 Comments

View all comments