0%

Chapter Title : ?Evil on earth✨ 5 [Jomon]

Author : Jomon Read All Parts 870

നോക്കാതെ തന്നെ പറയാൻ പറ്റുമായിരുന്നു അവളുടെ ഉള്ളിലുള്ള ചിന്തകളെകുറിച്ചു

എന്നിരുന്നാലും അവൾക്ക് ഓർക്കാനും സന്തോഷിക്കാനും ആ നിമിഷങ്ങൾ നൽകി കൊണ്ടുവൻ ഒന്നും പറയാതെ ബെഞ്ചിൽ ചാരിയിരുന്നു…അല്പം കഴിഞ്ഞതും തന്റെ ഷോൾഡറിൽ അവളുടെ ചൂടറിഞ്ഞ അവൻ ഒരു ചിരിയോടെ അവളെ ചേർത്തു പിടിച്ചു…പരസ്പരം ഒന്നും പറയാതവർ  മനസ്സുകൾ കൊണ്ടു സംസാരിച്ചു കൊണ്ടിരുന്നു….

—---------------

കോഴിക്കോട് നിന്നുള്ള മടക്കയാത്രയിലായിരുന്നു വിശ്വൻ….കാറിൽ അയാളുടെ ഇഷ്ട ഗാനങ്ങൾ മറി മറി പ്ലേ ചെയ്യുന്നുണ്ടായിരുന്നെങ്കിലും വിശ്വന്റെ മനസ്സ് അപ്പോഴും അസ്വസ്ഥതമായിരുന്നു…

ദേവിന്റെ കണ്ടത് മുതലുള്ള ഓർമ്മകൾ അയാളെ അലട്ടി….അതിലേറെ പഴയ പൊട്ടി തകർന്ന പള്ളിയിൽ നിന്നും കുഞ്ഞിനെ മാറോടണക്കി ഇറങ്ങി ഓടുന്ന ദേവികയുടെ മുഖവും അയാളുടെ ഓർമ്മകളിലേക്ക് വന്നു…..വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ആ കുഞ്ഞു വളർന്നു വലുതായി തനിക്കെതിരെ വന്നെന്നുള്ള ബോധം അയാളെ പേടിപ്പെടുത്താൻ തുടങ്ങി….എന്തായാലും ദേവിന്റെയാ വരവ് വെറുതെ ആകില്ലെന്ന് അയാൾക്ക് ഉറപ്പുണ്ടയിരുന്നു…അവനെ ഇല്ലാതാക്കാൻ വൈകുന്തോറും തനിക്ക് തന്നെ ആണ് അപകടമെന്ന് വിശ്വന്റെ മനസ്സ് പറഞ്ഞു….ഒരുപക്ഷെ അവൻ സത്യങ്ങൾ അറിഞ്ഞാൽ…..മനസ്സിലേക്ക് വന്ന അനേകം ചോദ്യങ്ങളിൽ സമാധാനം നഷ്ടമായ അയാൾ ഫോൺ എടുത്തു മൂർത്തിയെ വിളിച്ചു……

മറുപുറം ഫോൺ എടുത്തതും അയാൾ പറഞ്ഞു

“താനാ ദേവിന്റെ പിറകെ ആളുകളെ വിടണം….ഇനിയും വൈകികൂടാ…അവൻ എവിടെയൊക്കെ പോകുന്നെന്നും ആരെയൊക്കെ കാണുന്നെന്നും അപ്പപ്പോൾ തന്നെ എന്നെ അറിയിക്കണം…മനസ്സിലായോ..!

മറുപടിക്ക് കാത്തു നിൽക്കാതെ അയാൾ ഫോൺ കട്ട്‌ ചെയ്തു സീറ്റിലേക്ക് തല വച്ചിരുന്നു…ദേവിന്റെ മരണവാർത്ത അറിഞ്ഞാൽ മാത്രമേ തനിക്കിനി സമാധാനം ഉണ്ടാവുകയുള്ളെന്ന് അയാൾക് മനസിലായി…അവനെ എങ്ങനെ ഒരു തെളിവുകളും ഇല്ലാതെ തീർക്കാമെന്ന് ഉള്ള ആലോചനയിൽ മുഴുകി കൊണ്ടയാളിരുന്നു

—-----------------

അടുത്ത

💬 Comments

View all comments