Chapter Title : ?Evil on earth✨ 6 [Jomon]
തന്നെ ആവും വരിക…!
വളരെ ആത്മവിശ്യാസത്തോടെയുള്ള അയാളുടെ സംസാരം കേട്ട ഡയാന ഒരു സംശയത്തോടെ ചോദിച്ചു
”സർ നമുക്കത് തറപ്പിച്ചു പറയാൻ പറ്റില്ല…!
“പറ്റും ഡയാനാ…അവനൊരു വണ്ടിപ്രാന്തൻ ആണ്….അത് എനിക്ക് മനസിലായി….പഴക്കം ചെന്നൊരു വണ്ടി ഇത്രയും കാത്തിരുന്നവൻ പണിതറക്കണമെങ്കിൽ അതിനോട് അവനൊരു ബന്ധം കാണും…അതുകൊണ്ട് തന്നെ ഡെലിവറി എടുക്കാൻ അവൻ തന്നെ വരും……!
”അപ്പൊ പ്ലാൻ എന്താണ് സർ…?
അയാളുടെ വാക്കുകൾ ശെരിയാണെന്ന് തോന്നിയ ഡയാന അറിയാനുള്ള ആഗ്രഹത്തിൽ ചോദിച്ചു
“ഒരു ബ്ലാസ്റ്റ്……നടു റോഡിൽ നിന്നവനാ കാറോടു കൂടി കത്തിയമരണം…!
പല്ലുകൾ കടിച്ചുകൊണ്ടയാൾ പറഞ്ഞു..
”അതിൽ റിസ്ക് ഉണ്ട് സർ…!
പെട്ടന്നവൾ എന്തോ ഓർത്തെന്നവണ്ണം പറഞ്ഞു….
“എന്ത് റിസ്ക്…?
സംശയത്തോടെ വിശ്വൻ ചോദിച്ചു….
”ഒരു ബോംബ് ബ്ലാസ്റ്റ് ആണോയെന്ന് കണ്ടെത്താൻ ഇപ്പോൾ വളരെ എളുപ്പമാണ് സർ..അറിഞ്ഞിടത്തോളം അവന്റെ ഭൂതകാലമൊരു ബ്ലാക്ക് ഷേഡിൽ ആണ്…..സ്കൂളിൽ വിദ്യാഭ്യാസകാലത്തേയും ഇപ്പോഴുള്ള ദേവിനെയും കുറിച്ചുള്ള വിവരങ്ങൾ മാത്രമേ നമുക്ക് കിട്ടിയിട്ടുള്ളു…അതിനിടയിലെ രണ്ടു വർഷങ്ങളിൽ അവൻ ചെയ്തത് എന്താണെന്നോ അവൻ ആരായിരുന്നെന്നോ നമുക്ക് അറിയില്ല….!
വളരെ വിധക്തമായ രീതിയിൽ അവൾ പറഞ്ഞു…അവളുടെ വാക്കുകളിൽ കഴമ്പുണ്ടെന്ന് അയാൾക്കും തോന്നി
“അപ്പൊ നീ പറഞ്ഞു വരുന്നത്…?
”ബോംബിനു പകരം നമുക്ക് മറ്റെന്തെങ്കിലും ചെയ്യാം സർ….!
“മറ്റെന്തെങ്കിലും എന്ന് പറയുമ്പോൾ….?
അയാളുടെ ചോദ്യം കേട്ട ഡയാന ഒരു നിമിഷം ആലോചിച്ചു…അതിന് ശേഷമവൾ മുൻപിലെ ലാപ്ടോപ്പിൽ എന്തോ തിരഞ്ഞു….ആവശ്യമുള്ളത് കണ്ടെത്തിയത് പോലവൾ അയാളോട് പറഞ്ഞു
”സർ ദേവ് ആ കാറിലേക്ക് കൊറച്ചു പാർട്സ് കൂടി പുറത്തു നിന്ന് ഇമ്പോർട്ട് ചെയ്തിട്ടുണ്ട്….പ്രധാനമായും ജപ്പാൻ മെയ്ഡ് Nos സിലിണ്ടർ……അതിൽ നമുക്ക് യുറാനിയം പാർട്ടികൾസ് ആഡ് ചെയ്തു ഫിക്സ് ചെയ്യാം…!
“അങ്ങനെ ചെയ്താൽ എന്താ ഗുണം…?
അവൾ പറഞ്ഞതൊന്നും മനസിലാവാതിരുന്ന അയാൾ ചോദിച്ചു…അയാളുടെ അർഥമില്ലാത്ത ചോദ്യം കേട്ടവൾ ചിരിയോടെ പറഞ്ഞു
“സർ…അവൻ ഇമ്പോർട്ട് ചെയ്തു വരുത്തുന്ന സിലിണ്ടറിൽ മുഴുവൻ ഹൈഡ്രജൻ ആണ്…അതിന്റെ കൂടെ നമ്മളൊരു ടൈമർ സെറ്റ് ചെയ്തു യുറാനിയം കലർത്തും….അവൻ ആണ് വണ്ടി ഓടിക്കുന്നതെങ്കിൽ 100 per hour നു മുകളിൽ വണ്ടിയുടെ സ്പീഡ് ഉയർന്നാൽ ആ സിലിണ്ടർ വണ്ടിയുടെ എഞ്ചിന്റ കൂടെ പൊട്ടി
💬 Comments
View all comments