0%

Chapter Title : ?Evil on earth✨ 6 [Jomon]

Author : Jomon Read All Parts 1.4K

ഒരാളുമാണെന്ന് ആർഥർ അവളോട് പറഞ്ഞു……താൻ വന്നു വീണ ഷിപ്പിലെ സാങ്കേതികവിദ്യകൾ പലതും മാറ്റങ്ങൾ വരുത്തിയവൻ പല ബാങ്കുകളുടെയും സേർവറിൽ കയറിയിരുന്നു….പാക്ക് ഭീകരസംഘടനകളുടെ ഉപയോഗ്യശൂന്യമായ ബിനാമി അക്കൗണ്ടുകൾ കണ്ടുപിടിച്ചയവൻ തനിക്ക് വേണ്ടത്ര പണം അതിൽ നിന്നും പിൻവലിച്ചു….തങ്ങളുടെ വിവാഹത്തിനവളുടെ വീട്ടുകാരുടെ സമ്മതം ലഭിക്കണമെങ്കിൽ സ്ഥിരവരുമാനമുള്ളൊരു ജോലി ആവശ്യമായി അവനു തോന്നി…അതുകൊണ്ട് തന്നെ കർണാടക ബോർഡറിലായി പണി തീർന്നൊരു റിസ്സോർട്ടവൻ വിലക്കുവാങ്ങി…..അതിന്റെ അറ്റകുറ്റ പണികൾക്കൊടുവിൽ carlton എന്ന പേരു നൽകിയാ റിസ്സോർട്ട് നടത്തുവാൻ തുടങ്ങി…അധികം വൈകാതെ തന്നെ ഇരുവരുടെയും വിവാഹത്തിനായി ആലക്കൽ തറവാട്ടിൽ നിന്നും സമ്മതം നൽകി….എന്നാൽ തന്റെ പദ്ധതികൾ എല്ലാം പിഴക്കുന്നത് മനസിലാക്കിയ വിശ്വൻ കലിപൂണ്ടു നടന്നു…അയാൾ അവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള വഴികൾ തേടി…എന്നാൽ ഹൃദയങ്ങൾ കൊണ്ടത്രമാത്രം അടുത്തു പോയ ദേവികയും ആർഥറും അവയെല്ലാം അതിജീവിച്ചു….ഒടുക്കം എല്ലാവരെയും സാക്ഷിനിർത്തി ദേവികയുടെ കഴുത്തിലവൻ താലി ചാർത്തി……..അത് കൊണ്ടൊന്നും വിശ്വൻ തളർന്നില്ല…അടി കിട്ടിയ പാമ്പിനെ പോലെയാൾ ആക്രമിക്കാനായി തക്കം പാർത്തിരുന്നു…..

—---------------------------------

ദേവിനെ ഇല്ലാതാക്കാൻ വഴി നോക്കിയിരുന്ന വിശ്വന്റെ കണ്ണുകളെ ത്രസിപ്പിച്ചു കൊണ്ടായിരുന്നു അയാളുടെ ഫോണിലേക്ക് രാത്രി വൈകിയൊരു മെസ്സേജ് വന്നത്….ഇന്ത്യക്ക് അകത്തും പുറത്തുമായി പടർന്നു കിടക്കുന്നൊരു വലിയ ഹാക്കർ കമ്യൂണിറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന Lazurus ഗ്രൂപ്പിൽ നിന്നാണത് അയാൾക്ക് വിവരങ്ങൾ എത്തിയത്…നോർത്തു കൊറിയ ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന അവർക്കെതിരെ കണക്കിലധികം ക്രിമിനൽ കേസുകൾ വന്നു നിറഞ്ഞതോടെ ഏജൻസി പൂട്ടിപ്പോയി…എന്നാൽ അതിലുള്ള അംഗങ്ങളെ walter ഷാ ഗ്രൂപ്പ് വിലക്കെടുത്തിരുന്നു…ഷായുമായി വളരെയധികം അടുപ്പം സ്ഥാപിച്ചിരുന്ന വിശ്വൻ ഇന്ത്യയിൽ അവരുടെ ടീമിനു വർക്ക് ചെയ്യാനായി സൗകര്യമൊരുക്കി…വാൾട്ടർ ഷായുടെമരണത്തിനു ശേഷം അവർക്ക് വേണ്ടി അയാളുടെ പേർസണൽ ബാങ്ക്

💬 Comments

View all comments