0%

Chapter Title : ?Evil on earth✨ 6 [Jomon]

Author : Jomon Read All Parts 1.5K

വലിച്ചു തുറന്നു നോക്കി…സീറ്റ് ബെൽറ്റ് ജാമായ അവൾ അനങ്ങാൻ പോലുമാവാതെ ഇരിക്കുകയായിരുന്നെങ്കിലും കൈ നീട്ടി അവനെ എണീപ്പിക്കാൻ ശ്രമിക്കുന്നുണ്ട്…കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകൾ കണ്ടവൻ തോളിലനുഭവപ്പെട്ട വേദന വെളിയിൽ കാണിക്കാതെ ചിരിക്കാൻ ശ്രമിച്ചു….അവൾക്കു പിറകിലായുള്ള ഗ്ലാസ്സിലൂടെ അവൻ കണ്ടു മുഖം മൂടി ധാരികളായ രണ്ടു പേർ അവർക്ക് നേരെ നടന്നു വരുന്നത്…ഡെജിയുടെ നോട്ടം എവിടേക്ക് ആണെന്ന് അറിയാൻ തല തിരിച്ചു നോക്കിയ നാസുമി ഇരു കൈകൾ കൊണ്ടും വാ പൊത്തി മിണ്ടാതിരുന്നു…

ഇരു കൈകളിലും തോക്കുകളുമായി തടിച്ചു കൊഴുത്ത രണ്ടു പേർ അവരെ കടന്നു പോയി…..പേടികൊണ്ട് ഉരുണ്ട കണ്ണുകളുമായി അവളാ കാഴ്ച നോക്കിയിരുന്നു…..അവരുടെ വണ്ടിയെ മാറി കടന്നു പോയ അവർ മുൻപിലായി എവിടെയോ ഇടിച്ചു നിർത്തിയ ലോറിയുടെ പിറകിലെ ഡോർ വലിച്ചു തുറന്നു…കയറ്റി അയക്കാനുള്ള ഒരുപാട് ലോടുകൾ അതിൽ ഉണ്ടായിരുന്നു…ഒരു കയ്യിലെ തോക്ക് കൂടെ വന്നവന്റെ കയ്യിൽ കൊടുത്ത ശേഷം മറു കൈയി ല്ലുള്ള വലിയൊരു പെട്ടി അയാൾ ലോറിയുടെ അകത്തേക്ക് എറിഞ്ഞു….എന്നിട്ട് മറിഞ്ഞു വീണ പെട്ടികളിൽ നിന്നൊരു വലിയൊരു ബോക്സ്‌ തിരഞ്ഞു പിടിച്ചെടുത്തുകൊണ്ടയാൾ തിരിഞ്ഞു നടന്നു…..

അവർ കടന്നു പോയതും നാസുമിയുടെയും ഡെജിന്റെയും കാർ ഒരു കുലുക്കത്തോടെ റോഡിലേക്ക് വീണു…അത്രയും നേരമാ വണ്ടിയുടെ പിൻ ടയറുകളും ടിക്കിയും പിറകിലേയി വന്നിടിച്ച കാറിനു മുകളിൽ ആയിരുന്നു…ആ വണ്ടി റിവേഴ്സ് എടുത്തു വന്ന വേഗതയിൽ തന്നെ തിരിച്ചു പോയി…..

ഹൈവേയിലൊരു അപകടം നടന്നെന്ന് ആരോ വിളിച്ചു പറഞ്ഞതനുസരിച് അതെ സമയം തന്നെയൊരു പോലീസ് കാറും ആംബുലൻസും അവിടേക്ക് പാഞ്ഞെത്തി…..

“ഹേയ്…are you ok…?

നാസുമിയുടെ കാറിന്റെ ഡോറ് തുറക്കാൻ

💬 Comments

View all comments