0%

Chapter Title : ?Evil on earth✨ 6 [Jomon]

Author : Jomon Read All Parts 533

പറഞ്ഞെ…?

”അത് സംഭവം ഫുൾ കോമഡിയാ…ഇവൻ പണ്ട് MBA എടുക്കാൻ വേണ്ടി എറണാകുളത്തു പോയിനിന്നിരുന്നു…അവിടെ തന്നെ കൂടെ പഠിക്കാൻ വന്നൊരു പെണ്ണിന് ഇവനോട് മുടിഞ്ഞ പ്രേമം….“

”എന്നിട്ട്…?

“എന്നിട്ട് എന്താവാൻ പെണ്ണും പെടക്കോഴിയും വേണ്ടെന്ന് പറഞ്ഞു നടന്ന ഇവനൊണ്ട് ഇവളുടെ ആദ്യത്തെ പ്രൊപോസലിൽ തന്നെ മൂക്കും കുത്തി വീണു….ഇപ്പോളും എനിക്ക് മനസിലാവാത്തത് എന്ത് കണ്ടിട്ടാണോ ആ പെണ്ണിവനെ പ്രേമിച്ചതെന്ന….”

ചിരിച്ചു കൊണ്ടവൻ അവളോട് പറഞ്ഞു

“ഓ പ്രേമം തോന്നാൻ അങ്ങെനെ ഇന്ന കാരണം എന്നൊന്നുമില്ല…”

തന്റെ കാര്യമോർത്തവൾ അവനോട് പറഞ്ഞു…അവളുടെയാ സംസാരത്തിന്റെ അർഥം മനസിലാക്കിയ ജോ ഒരു ചിരിയോടെ അവളോട് ചേർന്നു നിന്നു

പെട്ടെന്നുള്ളയവന്റെയാ പ്രവർത്തയിൽ ആദി ഞെട്ടികൊണ്ട് പിറകോട്ടു മാറി ചുറ്റിനും നോക്കി…തിരക്കുള്ളെയാ മാളിൽ തങ്ങളെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നവൾ നോക്കി..അത് കണ്ട ജോ ഒരു കൈകൊണ്ടു അവളുടെ തോളിലൂടെ കൈ ഇട്ടുപിടിച്ചു കൊണ്ടു മുൻപോട്ട് നടന്നു

ആരുമത് ശ്രദ്ധിക്കുന്നില്ലെന്ന് മനസിലായതും ആദിയൊരു ആശ്വാസത്തോടെ അവനോടെ ചേർന്നു നടന്നു

“എന്നിട്ട് അവളെ തന്നെ ആണോ നന്ദു കെട്ടിയെ…?

കഥയുടെ ബാക്കി അറിയാനുള്ള ആഗ്രഹത്തിലവൾ ചോദിച്ചു

”ഹിഹി…കെട്ടേണ്ടി വന്നു…..ഇതില് കോമഡി എന്താന്ന് വെച്ചാൽ ആ പെണ്ണിന്റെ വീടിനു മുകളിൽ പെയിൻഗസ്റ്റ്‌ ആയി വാടകക്ക് കൊടുത്ത റൂമില ഇവന്റെ താമസം….“

”അയ്യോ..എന്നിട്ട്…?

“ക്ലാസ്സൊക്കെ കഴിയാറായതും ഇവളുടെ അപ്പച്ചൻ അവളെ കെട്ടിച്ചു വിടാനുള്ള പ്ലാനിൽ ആയിരുന്നു….ഇവനാണേൽ അങ്ങേരെ ഒടുക്കത്തെ പേടിയും…ലാസ്റ്റ് അവളെ അവിടെ ഇട്ട് നാടു വിടാനുള്ള വഴി വരെയാ തെണ്ടി എന്നോട് ചോദിച്ചു….”

“പറഞ്ഞു കൊടുത്തോ…?

അവളൊരു ചിരിയോടെ അവനെ നോക്കി…

”പിന്നല്ലാണ്ട്…വള്ളി പുള്ളി തെറ്റാതെ ഇവന്റെ പ്ലാൻ ഞാനാ പെണ്ണിന് പറഞ്ഞു കൊടുത്തു…ഹഹഹ…..!

“എടാ ദുഷ്ടാ…!

മൂക്കിൽ വിരലു വെച്ചുകൊണ്ടവൾ ജോയെ നോക്കി..അവനാകട്ടെ നന്ദുവിന്റെ അപ്പോഴത്തെ അവസ്ഥയോർത്തു ഒടുക്കത്തെ ചിരിയും

”ഞാനന്ന് പറഞ്ഞത് ഏതായാലും നന്നായി…ആ പെണ്ണൊരു പാവമായിരുന്നു..പോരാഞ്ഞിട്ട് അസ്ഥിക്ക് പിടിച്ച പ്രേമവും…ഇവളവനെ ഓടിച്ചിട്ട് പിടിച്ചു ചെകിട് നോക്കി ഒന്ന് പൊട്ടിച്ചിട്ട് പറഞ്ഞു നാളെ വന്നു വീട്ടിൽ കാര്യം പറയാൻ പറഞ്ഞു…ഇവന് ആണേൽ ചെകുത്താനും കടലിനും നടുവിൽ പെട്ട അവസ്ഥ…ഒടുക്കം ഇറങ്ങി ഓടാൻ പാകത്തിന് ബാഗും സാധനങ്ങളും എല്ലാം

💬 Comments

View all comments