Chapter Title : ?Evil on earth✨ 6 [Jomon]
പാക്ക് ചെയ്ത് അവളുടെ വീടിന്റെ ഗേറ്റിന് മുൻപിൽ കൊണ്ടുപോയി വച്ചിട്ട് പെണ്ണ് ചോദിക്കാൻ പോയി…“
”ഓഹ് ഇജ്ജാതി പ്ലാനിങ്….“
നന്ദുവിന്റെ മുൻകരുതലോർത്ത് അവൾ പറഞ്ഞു
”പിന്നല്ലാണ്ട്..ഞാനല്ലേ പറഞ്ഞു കൊടുത്തേ അങ്ങനെ ചെയ്യാൻ…“
അവനല്പം പൊങ്ങിക്കൊണ്ട് അവളോട് പറഞ്ഞു
”അയ്യാ…നീ ബാക്കി പറ…“
”ബാക്കി എന്തോന്ന്…ഇവൻ ചെന്നു തപ്പി പെറുക്കി കാര്യം പറഞ്ഞു….പറഞ്ഞത് ആണേൽ അവളുടെ അപ്പന് റെഡിക്ക് മനസിലായതുമില്ല…ഒടുക്കം അവളു തന്നെ വന്നു പറയേണ്ടി വന്നു…പിന്നെ വീട്ടുകാർ തമ്മിൽ സംസാരിച്ചല്ലാം ഒക്കെ ആണേൽ കെട്ടിച്ചു തരാമെന്ന് അവൾടെപ്പൻ പറഞ്ഞു..“
”ഓ അപ്പൊ കാര്യങ്ങൾ എളുപ്പമായല്ലോ..!
ഫുഡ് കോർണറിലേക്ക് കയറിക്കൊണ്ട് ആദി പറഞ്ഞു…അത് കേട്ട ജോ ഉറക്കെ ചിരിക്കാൻ തുടങ്ങി..ഇതെന്തിനാ ഇപ്പൊ ഇങ്ങനെ ഒരു ചിരി എന്ന് മനസിലാവാതെ അവളവനെ നോക്കി
“എളുപ്പമായി…അവന്റെ വീട്ടിൽ കാര്യങ്ങൾ എളുപ്പമാക്കാൻ ചെന്നതിനവനെ ചട്ടകം കൊണ്ടടിച്ചാ അവന്റമ്മ സമ്മതം കൊടുത്തേ…കൂടെ ധൈര്യത്തിന് ചെന്ന എനിക്കും കിട്ടി….!
”ഹഹഹ…..അവർക്കുണ്ടാവുന്ന പിള്ളേർക്ക് പറഞ്ഞു കൊടുക്കാൻ ഒരു സ്റ്റോറി ആയല്ലേ അപ്പൊ….?
“നമുക്കും ഒണ്ടല്ലോ ഇതിലും വലുതൊന്നു…”
അവളുടെ മുഖത്തു നോക്കിയവൻ പറഞ്ഞു..അത് കേട്ടവളുടെ കവിളുകൾ അല്പം ചുവന്നു വന്നു…നാണം കൊണ്ടുവൾ പറഞ്ഞു
“അതെ അതെ….പോലീസ് സ്റ്റേഷനിലിരുന്ന് പ്രൊപോസ് ചെയ്ത കഥ പറയാൻ മാത്രം ഒണ്ട്….എന്തൊക്കെ ആയിരുന്നു…റോഡിന്റെ നീളവും വീട്ടിലേക്കുള്ള ദൂരവും…ആരാധ്യം വരും…ഹോ…എന്നെകൂടി ലാസ്റ്റ് ടെൻഷൻ അടിപ്പിച്ചു…
അവന്റെ കയ്യിൽ നുള്ളിക്കൊണ്ടവൾ പറഞ്ഞു…
”ആഹ്…ദേ പെണ്ണെ നിനക്കീ നുള്ളലും കടിയും കൊറച്ചു കൂടുന്നുണ്ടേ…“
വേദനതോന്നിയിടത്തു തടവി കൊണ്ടവൻ പറഞ്ഞു…
”എല്ലാം കൂടി ചേർത്ത് ഞാനൊന്ന് തരും…അതുവരെ കാണും നിന്റെയീ പിച്ചൽ…!
അവളെ നോക്കി പേടിച്ചുകൊണ്ടവൻ പറഞ്ഞു അത് കണ്ട ആദി പതിയെ ചിരിച്ചു കൊണ്ടിരിന്നു
അവിടുന്ന് ഫുഡ് ഒക്കെ കഴിച്ചു അല്പ നേരം കൂടി ചുറ്റി കറങ്ങിയ ശേഷമവർ പുറത്തേക്കിറങ്ങി
“നമുക്ക് ഹോസ്പിറ്റലിൽ പോയാലോ…?
ബൈക്കിൽ കയറുന്നതിനിടയിൽ അവൾ ചോദിച്ചു
”വേണേൽ പോകാം..പക്ഷെ നല്ല പോസ്റ്റ് അടിക്കേണ്ടി വരും..അമ്മ ബിസി ആവാൻ ചാൻസ് ഒണ്ട്..“
അവിടുത്തെ തിരക്കോർത്തുകൊണ്ടുവൻ പറഞ്ഞു..
”അത് സാരമില്ല…“
വീട്ടിൽ തന്നെ ഇരുന്ന് ബോറടിച്ചു മടുത്ത അവൾ പറഞ്ഞു…പിന്നൊന്നും പറയാതെയവൻ വണ്ടി മുന്നോട്ടെടുത്തു….അവർ തമ്മിലുള്ള അകലം
💬 Comments
View all comments