0%

Chapter Title : ?Evil on earth✨ 6 [Jomon]

Author : Jomon Read All Parts 1.5K

എന്നാൽ ആദി അവന്റെ കൈ പിടിച്ചു അവിടെയെല്ലാം ഓടി ചാടി നടന്നു….ആഴ്ചയുടെ അവസാനമായത് കൊണ്ടു തന്നെ കളക്ഷൻ എടുക്കാൻ വന്ന കൊറച്ചു വായിനോക്കി ടീമുകൾ അവിടെ ഉണ്ടായിരുന്നു…അവരുടെയെല്ലാം കണ്ണുകൾ പിള്ളേരെപോലെ തുള്ളി ചാടി നടക്കുന്ന ആദിയിലേക്ക് തെന്നി വീണു…പക്ഷെ അവളുടെ കൂടെ നടക്കുന്ന ജോയെ കണ്ടതോടെ അവരെല്ലാം സ്ഥലം കാലിയാക്കി…കാരണം വേറൊന്നുമല്ല എല്ലാ അവധി ദിവസങ്ങളിലും അവരുടെ കൂടെ വായിനോക്കാൻ മുൻപിൽ നിൽക്കാറുള്ള ജോയോടുള്ള ബഹുമാനം കൊണ്ടാണ്…

“നമുക്ക് അവിടെ കേറാം…!

ചുറ്റിനും അലസമായി നോക്കി നടന്ന അവന്റെ കയ്യിലടിച്ചുകൊണ്ട് ആദി പറഞ്ഞു…അവൾ ചൂണ്ടി കാട്ടിയ പുതുതായി തുറന്ന തുണികടയിലേക്ക് ജോയേയവൾ പിടിച്ചു വലിച്ചു കയറ്റി

”എടി ഇവിടെ ലേഡീസിന് മാത്രേമുള്ളതേ ഉള്ളു…!

ചുറ്റിനും നോക്കിയ അവനവനളുടെ ചെവിയിൽ പറഞ്ഞു

“അതിനെന്ന…ഞാൻ ലേഡീ അല്ലെ..?

ചൂണ്ടുവിരൽ കടിച്ചു കൊണ്ടവൾ ചുറ്റിനും നോക്കി..അത് കേട്ടവൻ തന്റെ കയ്യിൽ പിടിച്ച അവളുടെ കൈ വിടുവിച്ചു കൊണ്ടു പറഞ്ഞു

”ആണല്ലേ…എന്നാ ലേഡീ ഒറ്റക്ക് പോയി ഡ്രസ്സ്‌ എടുക്ക്…ബില്ലടക്കാനാവുമ്പോ എന്നെ വിളിച്ചാ മതി…“

അതും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുനിഞ്ഞയവന്റെ കയ്യിൽ മുറുകെ പിടിച്ചുകൊണ്ടവൾ കെഞ്ചി

”എന്റെ പൊന്നല്ലേ…എനിക്ക് ഈ ഡ്രെസ്സിങ് സെലെക്ഷൻ എന്നൊരു സാധനം തീരെയില്ല…ഒന്ന് കൂടെ വാ…ജോയ്ക്ക് ഇഷ്ടപ്പെടുന്നത് ഏതൊക്കെ ആണെന്ന് പറഞ്ഞാ മതി….“

അവളുടെയാ ആവശ്യം കേട്ട അവന്റെ ഉള്ളിലൊരു ഐഡിയ തോന്നി…പിന്നെ ഒരല്പം ജാഡയിട്ടു കൊണ്ടവൻ അവളുടെ മുന്നേ കേറി നടന്നു…വാലു പോലെ അവളും പിറകെ നടന്നു….

ഇവിടെ വരെ പിടിച്ചു കയറ്റിയതല്ലേ അതുകൊണ്ട് ഒരു ചെറിയ പണി കൊടുത്തേക്കാമെന്നുള്ള ആശയത്തോടെ അവൻ നടന്നു…ഒടുക്കം ഇന്നർ വെയർസിന്റെ

💬 Comments

View all comments