Chapter Title : ?Evil on earth✨ 6 [Jomon]
സെക്ഷൻ എത്തിയതും സൈഡിലായി ഒരു ഡെമ്മി രൂപത്തിൽ ഇട്ടിരുന്ന ബിക്കിനി മോഡലിനെ കാണിച്ചവൻ അവളോട് പറഞ്ഞു
”എനിക്കതു ഇഷ്ടമായി കെട്ടോ…വേഗം ചെന്നു വാങ്…ട്രയൽ അടിച്ചു നോക്കുവൊന്നും വേണ്ട നമുക്ക് വീട്ടിൽ പോയി ഇട്ട് നോക്കാ..ഹിഹി….“
പൊട്ടിവന്ന ചിരി അമർത്തി പിടിച്ചവൻ പറഞ്ഞു….അവൻ കാണിച്ചതിലേക്ക് തന്നെ നോക്കി നിൽക്കിവായിരുന്നു ആദി…എന്ത് പറയണമെന്നറിയാതെ അവളുടെ വായിലെ വെള്ളം വറ്റി….വലപോലെ തൂണിചേർത്തയാ ബിക്കിനി കണ്ടു മിഴിഞ്ഞു വന്ന കണ്ണുകളുമായി അതിനെയും ജോയെയും അവൾ മാറി മാറി നോക്കി….തനിക്ക് ഒരു പണി തന്നതാണെന്ന് മനസിലായ അവൾ ശ്വാസമൊന്ന് നീട്ടിയെടുത്തു കൊണ്ടുവന്റെ ചെവിയിൽ പറഞ്ഞു
”അത് സൈസ് കൊറച്ചു കുറവാ…വലുത് ഉണ്ടാവുമോ എന്ന് ചോതിച്ചു നോക്കട്ടെ….കാണുമോ എന്തോ….!
വളരെ കൂളായി പറഞ്ഞവൾ അതിനടുത്തു നിൽക്കുന്ന സെയിൽസ് ഗേളിനടുത്തേക്ക് നടന്നു…അങ്ങനൊരു നീക്കം ജോ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല…അന്തം വിട്ടവനവിടെ തന്നെ നിന്നു
സെയിൽസ് ഗേളിനടുത്തു പോയി എന്തോ പറഞ്ഞു ചിരിച്ച ആദിയെ അവൻ നോക്കി..പെട്ടന്ന് ആയിരുന്നു ആ സെയിൽസ് ഗേൾ അവനെ നോക്കി ഒരാക്കിയ ചിരിയോടെ റാക്കിൽ എന്തോ തിരയാൻ തുടങ്ങിയത്…അധികം പ്രായം തോന്നിക്കാത്ത ആ പെണ്ണിന്റെ ആക്കിയ ഭാവത്തിലുള്ള ചിരി കണ്ടതും ജോ നിന്ന നിൽപ്പിൽ ആവിയായി പോയ അവസ്ഥയിലായി….അപ്പോളേക്കും പാക്ക് ചെയ്ത ഒരു കവറുമായി ആദി അവനടുത്തേക്ക് ഓടിയെത്തി…ശിലപോലെ നിന്ന ജോയെയും തള്ളിക്കൊണ്ടവൾ ബില്ലടക്കാനായി നടന്നു…കൌണ്ടറിനോട് അടുക്കും തോറും അവൻ ഉള്ളിൽ പ്രാർഥിച്ചു മുൻപേ കണ്ടയാ സെയിൽസ് ഗേൾ അവിടേക്ക് വരരുതേ എന്ന്
വളരെ തിടുക്കത്തിലവൻ കാർഡ് എടുത്തു മുൻപിൽ ബില്ലടിക്കുന്ന ആൾക്ക് കൊടുത്തു…ചുറ്റിനുമവൻ കണ്ണുകൾ കൊണ്ടു പരതുന്നുണ്ടായിരുന്നു…അവളെ അവിടെയൊന്നും കാണുന്നില്ലല്ലോ എന്ന ആശ്വാസത്തിൽ
💬 Comments
View all comments