Chapter Title : ?Evil on earth✨ 6 [Jomon]
തിരിഞ്ഞതും കൊറച്ചപ്പുറം മാറി നിന്ന് കൂടെ ജോലി ചെയ്യുന്ന ഏതോ ഒരു സെയിൽസ് ഗേളിനോട് എന്തോ അടക്കം പറയുന്നയാ പെണ്ണിനെ അവൻ കണ്ടു..ഇടക്ക് ഒരു ചിരിയോടെ തന്നെ നോക്കുന്നുണ്ടെന്ന് മനസിലായ അവൻ കയ്യിലിരിക്കുന്ന ഹെൽമെറ്റ് എടുത്തു തലയിൽ വച്ചാലോഎന്ന് വരെ ആലോചിച്ചു…അത് പിന്നെയും പണിയാകുമെന്ന് തോന്നിയ അവൻ വളരെ തിടുക്കത്തിൽ ആദിയുടെ കയ്യും പിടിച്ചു പുറത്തേക്ക് ഇറങ്ങി..അവന്റെയീ കാട്ടിക്കൂട്ടലുകൾ കണ്ടു വയറു പൊത്തി ചിരിക്കുകയായിരുന്നു ആദി
“ഇങ്ങോട്ട് നടക്ക് പിശാചെ…!!!
അവളെയും വലിച്ചുകൊണ്ടവൻ പറഞ്ഞു….
”ആഹ് വരുന്നു വരുന്നു…“
അതും പറഞ്ഞവൾ അവനു പിറകെ ഓടി…ആ ഷോപ്പിൽ നിന്നും മാറി കൊറച്ചപ്പുറത്തായുള്ള ലിഫ്റ്റിനരികിലേക്ക് അവനവളെയും കൊകൊണ്ടെത്തി
”ശ്ശെയ്യ്….!!
തല ചൊറിഞ്ഞു കൊണ്ടവൻ വാതിൽ തുറക്കാനായി കാത്തിരുന്നു
“വല്ല കാര്യോം ഉണ്ടായിരുന്നൊ ജോ..?
അവനെ നോക്കിയവൾ ചോദിച്ചു…മറുപടിയൊന്നും ജോ കൊടുത്തില്ല..അല്ലേലും സ്വയം വരുത്തി വച്ചതല്ലേ….
നിമിഷങ്ങൾ പിന്നീട്ടതും അവനു മുൻപിൽ ലിഫ്റ്റിന്റെ വാതിലുകൾ മലർക്കേ തുറന്നു…അതിനുള്ളിൽ കണ്ട ആളിനെ കണ്ടവൻ ഒരു നിമിഷം അത്ഭുതപ്പെട്ടു
”ബാംഗ്ലൂർക്ക് പോകുവാണെന്നു പറഞ്ഞിട്ട് ഇവിടെ ആണോടാ നിന്റെ ബിസിനസ് മീറ്റിംഗ്….?
മുൻപിൽ കണ്ട നന്ദുവിന്റെ വയറിനു കുത്തികൊണ്ടവൻ ചോദിച്ചു…
“അഹ് പതിയെ ഇടിക്കട കാലമാടാ…!
ഇടി കൊണ്ട വയറും പൊത്തി പിടിച്ചു കൊണ്ടവൻ പറഞ്ഞു…പിന്നെയാണ് ജോയുടെ പിറകിൽ നിൽക്കുന്ന ആദിയെ അവൻ കണ്ടത്….വീട്ടിൽ വന്ന കൊറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ അവൾക്ക് നന്ദുവിനെ പരിചയപ്പെടുത്തി കൊടുത്തിരുന്നവൻ
”ആഹാ കെട്ടിയോനും കെട്ടിയോളും കൂടെ തെണ്ടാൻ ഇറങ്ങിയതാണോ….?
അവളെ നോക്കി നന്ദു ചോദിച്ചു…അതിന് മറുപടിയായി അവളൊന്നു വെളുക്കെ ചിരിച്ചു കാണിച്ചു
“കെട്ടിയോൾ ഒന്നും ആയിട്ടില്ല…!
പിറകിൽ നിൽക്കുന്ന
💬 Comments
View all comments