0%

Chapter Title : ?Evil on earth✨ 6 [Jomon]

Author : Jomon Read All Parts 543

ഇസയായിട്ട്….റഷ്യയിൽ ജനിച്ചു വളർന്നയാ അമാൻഡയെ അവിടെ കളഞ്ഞിട്ട് വന്നോണം…കേട്ടല്ലോ…?

അവളുടെ അഴിഞ്ഞു കിടന്നമുടിയ്ക്ക് മുകളിലൊന്ന് തലോടി കൊണ്ട് ദേവ് പറഞ്ഞു…അവന്റെ വാക്കുകളുടെ അർഥം മനസിലായതും അവളൊരു ചിരിയോടെ ബാഗ്എടുത്തു കയ്യിൽ പിടിച്ചു

“നിന്നോടും അത് തന്നെയാ പറയാൻ ഉള്ളെ…ഞാൻ ഇല്ലെന്ന് കരുതി അടി ഉണ്ടാക്കാൻ പോയെക്കരുത്…”

അവനെ നോക്കി കണ്ണുരുട്ടി കൊണ്ടവൾ പറഞ്ഞു…അത് കണ്ട ദേവ് ചിരിയോടെ സമ്മതമെന്ന ഭാവത്തിൽ തലകുലുക്കി

അധികം വൈകാതെ തന്നെ അവൾ ബാഗുമായി എയർപോർട്ടിനകത്തേക്ക് നടന്നു…ഇടക്കിടെ തന്നെ തിരിഞ്ഞു നോക്കി നടന്നു നീങ്ങുന്ന അമാൻഡയെ നോക്കി ദേവ് കാറിൽ ചാരി നിന്നു…അവൾ കൺ മുന്നിൽ നിന്നും മറഞ്ഞതോടെ കൈകൾ തമ്മിലൊന്ന് കൂട്ടി തിരുമ്മിക്കൊണ്ടവൻ ഡ്രൈവിംഗ് സീറ്റിലേക്ക് നടന്നു…വല്ലാത്തൊരു ഏകാന്തത വന്നു പൊതിയുന്നതായി തോന്നിയവന്….പക്ഷെ പേടിക്കളൊന്നുമില്ലാതെ അവൾക്ക് തന്റെ കൂടെ ജീവികണമെങ്കിൽ ഇങ്ങനൊരു യാത്ര അനിവാര്യമാണെന്ന് അവൻ സ്വയം പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു

—--ദേവ്…നീ ഒക്കെ അല്ലെ—---

ഡോർ തുറന്നകത്തു കയറിയതും ലെനസിന്റെ ശബ്ദം അവനെ തേടിയെത്തി…പക്ഷെ മറുപടിയൊന്നും കൊടുക്കാതെ അവൻ മുൻപിലെ ഗ്ലാസ്സിലൂടെ അമാൻഡ പോയ വഴിയേ നോക്കി ഇരുന്നു…അവന്റെ മനസ്സ് അസ്വസ്ഥതമാണെന്ന് മനസിലാക്കിയത് കൊണ്ടു തന്നെ ലെനസ് പിന്നെയൊന്നും പറഞ്ഞില്ല

നേരമിരുട്ടി തുടങ്ങിയതും അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു മുൻപോട്ടെടുത്തു

കോഴിക്കോട് നഗരത്തിനുള്ളിലേക്ക് കടന്നതും ജോലി കഴിഞ്ഞും ക്ലാസ്സ്‌ കഴിഞ്ഞും പോകുന്ന ആളുകളുടെ തിരക്ക് കാരണം വലിയൊരു ട്രാഫിക് തന്നെ അവനനുഭവപ്പെട്ടു…വീടുകൾ ലക്ഷ്യമാക്കി പായുന്ന ഒരുപാട് ജീവനുകൾ…വഴിയോരത്തെ കടകളെല്ലാം പലവിധ അലങ്കാരബൾബുകൾ കൊണ്ട് ആവശ്യക്കാരെ ആകർഷിക്കാനായി പ്രകാശിച്ചു തുടങ്ങി….ഇഴഞ്ഞിഴഞ്ഞു നീങ്ങുന്ന വാഹനനിരയിലൂടെ ദേവും വളരെ പതിയെ വണ്ടിയോടിച്ചു…

തൊണ്ടയാട് ഭാഗത്ത്‌ എത്തിയപ്പോ പതിവിന് വിപരീതമായി വലിയൊരു ബ്ലോക്ക്‌ തന്നെ ഉണ്ടായിരുന്നു….ഒരുപാട് നേരമവൻ അവിടെ കാത്തു നിന്നു…മുൻപിലെ സിഗ്നൽ തൂണിൽ പച്ച നിറം കത്തി നിൽക്കുന്നെങ്കിലും വണ്ടികൾ ഒന്നും നീങ്ങാതെ നിൽക്കുന്ന കണ്ടവൻ ആശ്ചര്യത്തോടെ ചുറ്റിനും നോക്കി….സിഗ്നലിനു താഴെ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാത്ത ചിലർ പിറകിൽ നിന്ന് ഹോണടിച്ചു കൊണ്ടിരുന്നു…അവയുടെ നീണ്ടു നിൽക്കുന്ന ശബ്ദം ആരോചകമായി തോന്നിയ ദേവ് ഡോർ തുറന്നു പുറത്തിറങ്ങി….മുൻപിൽ കെട്ടി കിടക്കുന്ന കാറുകൾക്കും ബസ്സുകൾക്കും ഇടയിലൂടെ അവൻ നടന്നു…

💬 Comments

View all comments