Chapter Title : ?Evil on earth✨ 6 [Jomon]
അവൻ നടന്നു പോകുന്നത് കണ്ടിട്ടെന്നവണ്ണം ഒരു ബസ്സിൽ നിന്നിറങ്ങി നോക്കിയ കണ്ടക്ടർ വിളിച്ചു പറഞ്ഞു
“അവിടേക്ക് പോകാൻ നിൽക്കണ്ട…അടിയാണ്….”
ആ വാക്കുകൾ അവൻ കേട്ടെങ്കിലും അതൊന്നും വക വെക്കാതെ ദേവ് മുൻപോട്ട് തന്നെ നടന്നു…അത് കണ്ട കണ്ടക്ടർ സൈഡിൽ ഇരുന്ന ഒരു യാത്രകാരനെ നോക്കി പറഞ്ഞു
“ഇതിവിടെ സ്ഥിരമാണെന്നെ…ഏതോ വണ്ടി തട്ടിയെന്നും പറഞ്ഞു ഒച്ചപ്പാടും ബഹളവുമാ…മെഡിക്കൽ കോളേജ് തൊട്ട് ഇനി ബ്ലോക്ക് ആയിരിക്കും…”
അതും പറഞ്ഞയാൾ ഡോറടച്ചു അകത്തു കയറി….ദേവി മുൻപിൽ കൂടി നിന്ന ബൈക്ക് യാത്രക്കാർക്ക് ഇടയിലൂടെ അവിടേക്ക് എത്തിയപ്പോ കണ്ട കാഴ്ച്ച ഒരു മധ്യവയസ്കൻ എന്ന് തോന്നിക്കും വിധം പ്രായമുള്ള ഒരാളെ നോക്കി കയർത്തു സംസാരിക്കുന്ന ഒരുത്തനെ ആണ്….അവന് ഏറിപോയാൽ 20-23 വയസ്സ് മാത്രമേ കാണൂ..കാറിനു മുന്നിൽ മറിഞ്ഞു കിടക്കുന്ന ഒരു ബൈക്കിനെ ചൂണ്ടി കാണിച്ചവൻ ഉച്ചത്തിൽ സംസാരിക്കുവാണ്…ചുറ്റും നിൽക്കുന്ന ആരും തന്നെ അതിൽ ഇടപെടുന്നില്ല…പ്രായമായ അയാളുടെ പിറകിൽ ഒരു വയസ്സായ സ്ത്രീയും മകളെ പോലെ തോന്നിക്കുന്ന ഒരു പെണ്ണും ഉണ്ടായിരുന്നു…ഇരുവരും പേടിച്ചു നില്കുകയാണ്….ദേവാ പെണ്ണിന്റെ കയ്യിൽ പിടിച്ചിരിക്കുന്ന കുഞ്ഞിനെ നോക്കി….എന്താ നടക്കുന്നതെന്ന് അറിയാതെ അത് കരച്ചിലായിരുന്നു…സാധാരണ മേൽ പാലത്തിനു കീഴിൽ കാണാറുള്ള പോലീസ് വണ്ടിയവിടെ ഉണ്ടോയെന്നു ദേവ് നോക്കി…എന്നാലവിടം ശൂന്യമായിരുന്നു
എങ്ങനെ എങ്കിലും ഇതൊത്തു തീർപ്പ് ആക്കിയാലേ തനിക്ക് പോകാൻ പറ്റുമെന്ന് മനസിലായ ദേവ് അവിടേക്ക് ചെന്നു
“ചേട്ടാ എന്താ പ്രശ്നം…ബ്ലോക്ക് ആയത് കണ്ടില്ലേ…?
മുൻപിൽ നിൽക്കുന്ന വയസ്സനോട് അവൻ ചോദിച്ചു…
”ബ്ലോക്ക് ആയാൽ നിനക്ക് എന്താടാ…ടോ താൻ ഞാൻ ചോദിച്ചതിന് സമാധാനം പറ…“
വീണ്ടും മുൻപിൽ നിൽക്കുന്ന പ്രായമായ ആളെ നോക്കി ആ ചെറുപ്പക്കാരൻ അലറി…എന്നാൽ ദേവിനെ ഒന്ന് ദയനീയമായി നോക്കുക മാത്രാണ് അയാൾ ചെയ്തത്…അത് കണ്ട ദേവിന് അയാളൊരു പാവമെന്ന് തോന്നി
”ചേട്ടൻ കാര്യം പറ..എന്താ പ്രശ്നം..?
വളരെ സൗമ്യമായി അവൻ ചോദിച്ചു
“അത് മോനെ…ഇവിടെ മുൻപോട്ട് പോകാനുള്ള സിഗ്നൽ വന്നപ്പോ ഞാൻ വണ്ടി മുൻപിലേക്ക് എടുത്തത…പെട്ടെന്നാണ് മറുവശത്തു നിന്നീ പയ്യൻ വണ്ടിയുമായി വന്നത്…ബ്രേക്ക് പിടിച്ചെങ്കിലും ഈ ബൈക്ക് വന്നു തട്ടിയിരുന്നു…കുഞ്ഞിനു സുഖമില്ലാത്തതു കൊണ്ട് ആശുപത്രിയിൽ പോകാൻ ഇറങ്ങിയത അപ്പോളാ ഇങ്ങനൊരു
💬 Comments
View all comments