Chapter Title : ?Evil on earth✨ 6 [Jomon]
പ്രശ്നം…”
അയാൾ സങ്കടം നിഴലിച്ച സ്വരത്തിൽ പറഞ്ഞു
“കൂടെ വേറെ ആണുങ്ങൾ ഒന്നുമില്ലേ…?
പിറകെ നിക്കുന്ന സ്ത്രീകളെ നോക്കിയവൻ ചോദിച്ചു
”മരുമോൻ ഉണ്ടായിരുന്നു കൂടെ…ഓഫീസിൽ എന്തോ പ്രശ്നം ഉണ്ടെന്നു പറഞ്ഞു വിളി വന്നതോടെ പാതി വഴിക്ക് അവനെ ഇറക്കി പോന്നതാ ഞങ്ങൾ..“
അയാളുടെ സംസാരം കേട്ടപ്പോഴേ ദേഷ്യം കൊണ്ടാ പയ്യൻ ദേവിനെ തള്ളി മാറ്റി വയസ്സനു മുൻപിൽ കേറിനിന്ന് ചീറി
”മരുമോനേം മോളേം ഒണ്ടാക്കാൻ പോണതിന് താൻ എന്തിനാടോ പരട്ടെ എന്റെ വണ്ടിയിൽ വന്നു കുത്തിയത്…ഏഹ്..!!!
“മോനെ സിഗ്നൽ കണ്ട് ഞാൻ മുൻപോട്ട് എടുത്തതല്ലേ….മോനല്ലേ ഇങ്ങോട്ട് വന്നിടിച്ചത്…”
അയാൾ തന്റെ ഭാഗം പറഞ്ഞവനെ മനസിലാക്കിക്കാൻ ശ്രമിച്ചു..എന്നാലാ പയ്യൻ അമ്പിനും വില്ലിനും അടുക്കാത്ത വിധം നിന്ന് ഒച്ചപ്പാടുണ്ടാക്കി
“എടാ നിന്നോടല്ലേ അയാള് കാര്യം പറഞ്ഞെ…സംശയം ആണേൽ പോലീസ് വരട്ടെ…ഇവിടെ ചുറ്റിനും ക്യാമറ ഉള്ളതാ ആരാ വന്ന് ഇടിച്ചതെന്ന് അപ്പോ നോക്കാം…!
അവർക്കിടയിലേക്ക് കയറിക്കൊണ്ട് ദേവ് പറഞ്ഞു…എന്നാലാ പയ്യൻ ഇവനാരടെ എന്ന ഭാവത്തിൽ ദേവിനെ നോക്കി
”നിന്നെ ആരെങ്കിലും ഇങ്ങോട്ട് ഷെണിച്ചോ…നിനക്ക് പോയിട്ട് ഇത്ര തിരക്ക് ഒണ്ടേൽ നടന്നു പോടാ…ഇത് ഞാനും ഇയാളും തമ്മിലുള്ള പ്രശ്നമാ..അത് തീർക്കാൻ എനിക്കറിയാം…“
ദേവിനെ നോക്കി പല്ലു കടിച്ചുകൊണ്ടവൻ പറഞ്ഞു….അവൻ ദേവിന് നേരെ തിരിഞ്ഞതെ ഏതോ കൂതറ റമ്മിന്റെ നേരിയ ഗന്ധം ദേവ് അറിഞ്ഞിരുന്നു…മദ്യലഹരിയിലാണ് ഇവനീ ബഹളം മുഴുവൻ കാണിക്കുന്നതെന്ന് മനസിലാക്കിയ ദേവ് ഉള്ളിൽ നിറഞ്ഞു വന്ന ദേഷ്യം പുറത്തു കാണിക്കാതെ അവനെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു……
വഴിനീളെയുള്ള ബ്ലോക്കും ഒച്ചപ്പാടും കണ്ടാണ് ആന്റണി കാറിൽ നിന്നിറങ്ങിയത്…എന്താ പ്രശ്നം എന്നൊന്നുമറിയാതെ പിറകിലിരിക്കുന്ന ആദിയും ജെസിയും മുഖാമുഖം നോക്കി…രാത്രി ഭക്ഷണം പുറത്തു നിന്ന് കഴിക്കാമെന്നുള്ള ജോയുടെ വാശിയിൽ Hotel Raviz ലേക്ക് ഇറങ്ങിയത് ആയിരുന്നവർ…..
”നിങ്ങളിവിടെ ഇരിക്ക് ഞാൻ പോയെന്നു നോകീട്ടു വരാം..“
അതും പറഞ്ഞിറങ്ങിയതായിരുന്നു ആന്റണി….
”ആ വേഗം ചെല്ല്…“
വിശപ്പ് കാരണം കുടല് കരിഞ്ഞു തുടങ്ങിയ ജോ സീറ്റിലേക്ക് ചാരി ഇരുന്നുകൊണ്ട് പറഞ്ഞു….വണ്ടികൾക്ക് ഇടയിലൂടെ എന്താണെന്ന് അറിയാൻ ആന്റണി നടന്നു….ചെന്നതെ കാണുന്നത് ആ പയ്യനെയും വയസ്സനെയും ഇരുവർക്കിടയിൽ നിന്ന് പ്രശ്നം ഒഴുവാക്കാൻ ശ്രമിക്കുന്ന ദേവിനെയുമാണ്….പയ്യന്റെ
💬 Comments
View all comments