0%

Chapter Title : ?Evil on earth✨ 6 [Jomon]

Author : Jomon Read All Parts 546

നിൽപ്പും ഭാവവും കണ്ടതെ അവൻ വെള്ളമാണെന്ന് അയാൾക്ക് മനസിലായി…. ആന്റണി ഫോൺ എടുത്തു ജോയെ വിളിച്ചു

”ആഹ് എന്നതാ അവിടെ..?

എടുത്തപാടെ അവൻ ചോദിച്ചു..

“അത് വെള്ളമടിച്ച ടീംസ് ആടാ..ഞാൻ പോയി ഒത്തു തീർപ്പ് ആക്കാൻ പറ്റുമോന്ന് നോക്കട്ടെ ഇല്ലേൽ ഇന്ന് മുഴുവൻ ഇവിടെ കിടക്കേണ്ടി വരും നമ്മൾ…”

അതും പറഞ്ഞയാൾ ഫോൺ വെച്ചു മുൻപിലേക്ക് നടന്നു….

“അങ്ങേര് എന്താടാ പറഞ്ഞെ….?

ഫോൺ വെച്ചതും പിറകിൽ നിന്ന് ജെസി അവനെ തൊണ്ടിക്കൊണ്ട് ചോദിച്ചു…

”അത് ഒരുത്തൻ വെള്ളമടിച്ചു പ്രശ്നം ഉണ്ടാകുന്നതാ…ചെറിയച്ചൻ പോയിട്ടൊണ്ട്…“

കണ്ണുകളടച്ചു കിടന്നുകൊണ്ടവൻ പറഞ്ഞു

അത് കേട്ട ജെസി ഒരു പേടിയോടെ ജോയെ നോക്കി…മദ്യപാനവും അത് കുടിക്കുന്നവമ്മാരെയും ജെസിക്ക് പണ്ട് മുതലേ പേടിയാണ്

”പോലീസിനെ വിളിച്ചില്ലേ ആരും…?

പേടിയോടെ അവർ ചോദിച്ചു..അത് കേട്ട ജോ ഒരു ചിരിയോടെ പിറകിലേക്ക് തല ചെരിച്ചു കൊണ്ട് പറഞ്ഞു

“എന്റമ്മ…നാലു റോഡും ബ്ലോക്കാണ്…ഇതിനിടെൽ കൂടി അവരു വരുമ്പോളേക്കും നേരം വെളുക്കും….”

“എന്ന നീയും കൂടെ ചെന്നൊന്ന് നോക്ക് ജോമോനെ…ആ മനുഷ്യൻ ഒറ്റക്ക പോയേക്കണേ..”

ആധിയോടെ അവർ പറഞ്ഞു…ജെസിയുടെ മുഖത്തു നിഴലിച്ച പേടി കണ്ട ജോ ഒന്ന് ശ്വാസം നീട്ടിയെടുത്ത ശേഷം ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി…

“നാശം പിടിക്കാൻ വിശന്ന് കണ്ണ് കാണുന്നില്ല…”

പിറുപിറുത്തു കൊണ്ടവൻ മുൻപോട്ട് നടന്നു….ജെസിയുടെ പേടിയുടെ കാരണം അവന് അറിയാമായിരുന്നു…വെള്ളമടിച്ചു അടിയും കുത്തുമായി ഇടക്കിടെ ഓരോ കേസുകളും അവൾക്ക് മുന്നിലൂടെ പോകാറുള്ളത് ആണ് അത് കൊണ്ട് തന്നെ ആണ് ജോ ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങിയത്

ആളുകളെ മാറ്റി അവൻ വന്നതും കാണുന്നത് മുൻപുള്ള മൂന്ന് പേർക്ക് കൂടെ നിന്ന് സംസാരിക്കുന്ന ആന്റണിയെ ആണ്…അയാളുടെ ഭാവവും വേഷവും കണ്ടൊരു മാന്യനായി തോന്നിയെ ദേവ് അയാളോട് കാര്യങ്ങൾ പറഞ്ഞു കൊടുത്തിരുന്നു ആദ്യമേ…തനിക്ക് മുൻപിലെ കിഴവന് വക്കാലത്തുമായി ആളുകളുടെ എണ്ണം കൂടിയത് കണ്ട പയ്യൻ ദേഷ്യം കൊണ്ട് അവർക്ക് നേരെയും ശബ്ദമുയർത്തി….

ജോ മറിഞ്ഞു കിടക്കുന്ന ബൈക്കിന് മുൻപിലെ ഷിഫ്റ്റ്‌ കാറിന് സൈഡിൽ പേടിച്ചു നിൽക്കുന്ന സ്ത്രീകളെ കണ്ടവർക്ക് അടുത്തേക്ക് നടന്നു…ഒച്ചപ്പാടിലും ബഹളത്തിലും വല്ലാതെ ഭയപ്പെട്ടു പോയ അവരെ നോക്കി

💬 Comments

View all comments