0%

Chapter Title : ?Evil on earth✨ 6 [Jomon]

Author : Jomon Read All Parts 549

അയാളെ പിടിച്ചു സൈഡിലേക്ക് മാറ്റി..എന്നാൽ അവരെയും കടന്നവൻ കാറ്റു പോലെ അലറി വിളിച്ചുകൊണ്ടു കാറിനു പിറകിലേക്ക് ഓടി

“ഏഹ്….!!!!

നടന്നു പോകുന്ന ജോയാണ് അവന്റെ ലക്ഷ്യമെന്ന് മനസിലാക്കിയ ആന്റണിയുടെ കണ്ണുകൾ പേടികൊണ്ട് വിടർന്നു

തങ്ങൾക്ക് നേരെ ഒരു പ്രശനവും സംഭവിക്കാത്ത ഭാവത്തിൽ ചിരിച്ചുകൊണ്ട് നടന്നു വരുന്ന ജോയെ കണ്ട ആദിയും ജെസിയും ഒരാശ്വാസത്തോടെ ഇരുന്നു…എന്നാലാ മേൽ പാലത്തിന്റെ ഭിത്തികളിൽ തട്ടി പ്രധിധ്വനിച്ച വലിയൊരു അലർച്ച കേട്ടതും പേടിയോടെ അവരൊന്നു ഞെട്ടി…വണ്ടികളിൽ ഇരിക്കുന്ന ആളുകളുടെ പേടി കൊണ്ടു നിറഞ്ഞു തനിക്ക് നേരെ തിരിഞ്ഞ നോട്ടവും പിറകിൽ നിന്ന് അടുത്തടുത്തു വരുന്ന അലർച്ചാ ശബ്ദവും കേട്ട ജോ തിരിഞ്ഞു നോക്കിയതും മറ്റവനൊരു അലർച്ചയോടെ അവന്റെ കഴുത്തിൽ പിടിച്ചു പിറകിലേക്ക് വീണു

പെട്ടെന്നുള്ളയാ ആക്രമണത്തിൽ അടിതെറ്റിയ ജോ അവനെയും കൊണ്ട് റോഡിലേക്ക് അടിച്ചു തല്ലി വീണു….

“ജോ….!!!

ഇതെല്ലാം കണ്ട് പേടിയോടെ നിലവിളിച്ചുകൊണ്ട് ആദി ഡോർ തുറന്നിറങ്ങാൻ ശ്രമിച്ചു…അതിനെ തടഞ്ഞു കൊണ്ട് ജെസി അവളുടെ കയ്യിൽ മുറുകെ പിടിച്ചു…

”വിട് അമ്മാ…ജോ…അവനെ….“

എങ്ങലടിച്ചുകൊണ്ട് അവൾ ജെസിയെ നോക്കി…എന്നാൽ നിറഞ്ഞൊഴുകിയ കണ്ണുകളുമായി അവരവളെ വിടാതെ പിടിച്ചു

”അമ്മാ..!!

യാജന നിറഞ്ഞ സ്വരത്തിൽ അവളവരെ വിളിച്ചുകൊണ്ടു സീറ്റിൽ ചാരിയിരുന്നു കരഞ്ഞു

“ആദി…അവനറിയാം എങ്ങനെ വരണമെന്ന്..”

ഉറച്ച സ്വരത്തിലുള്ള അവരുടെ വാക്കുകൾ കേട്ട ആദി ഒരുനിമിഷം ഒന്നും മനസിലാവാതെ അടച്ചു പിടിച്ച കണ്ണുകൾ തുറന്നവരെ നോക്കി

“ചിരിച്ചു കളിച്ചു പിള്ളേരെ പോലെ നടക്കുന്ന ജോയെ നമ്മൾ കാണാറുള്ളു…വർഷങ്ങൾക്ക് മുൻപ് വരെ എന്നും പ്രശനങ്ങളും വഴക്കുമായ നടന്നൊരു തലതെറിച്ചൊരു ചെറുക്കൻ ഉണ്ടായിരുന്നു…അന്നാ മുഖത്തു കണ്ട ചിരിയാ കൊറച്ചു മുന്നേ ഞാൻ അവനിൽ കണ്ടത്….അവനറിയാം എങ്ങനെ എഴുന്നേറ്റ് പോരണമെന്ന്…”

ജെസിയുടെ വാക്കുകൾ ആദിയുടെ ചെവിയിൽ അലയടിച്ചതും ഒരലർച്ചയോടെ സൈഡ് മാറി നിർത്തിയിരുന്ന ഒരു കാറിനു ബൊണറ്റിലേക്ക് ഒരുത്തൻ വന്നടിച്ചു വീണു….നിലത്തു കൈ കുത്തി ജോ എണീറ്റതും മറുപുറത്തു നിന്നവൻ നിലത്തേക്ക് ഊർന്നു വീണു….

വാരിയെല്ലും വയറും വരുന്ന ഭാഗം പൊതിഞ്ഞു പിടിച്ചുകൊണ്ടവൻ നിലത്തു കിടന്നു ഉരുണ്ടു…അവക്തമായ ശബ്ദത്തിൽ അവന്റെ കരച്ചിലിന്റെ സ്വരം അവിടെ മുഴങ്ങി കേട്ടു കൊണ്ടിരുന്നു….ഇതെല്ലാം കണ്ടു കൊണ്ടു

💬 Comments

View all comments