Chapter Title : ?Evil on earth✨ 6 [Jomon]
നിന്ന ആന്റണി മുൻപിൽ നിന്ന വയസ്സന്റെ തോളിൽ കൈ വച്ചുകൊണ്ട് പറഞ്ഞു
“പ്രശ്നമൊന്നുമില്ല….നിങ്ങൾ പൊയ്ക്കോളു…”
അതും പറഞ്ഞയാൾ ദേവിനെ നോക്കി..ആ നോട്ടത്തിൻറെ അർഥം മനസിലായത് പോലവൻ ഒന്ന് ചിരിച്ചു കാണിച്ച ശേഷം മുൻപിൽ മറിഞ്ഞു കിടന്ന ബൈക്ക് എടുത്തു റോഡരികിലേക്ക് മാറ്റി സ്റ്റാൻഡിൽ ഇട്ടു
നിമിഷങ്ങൾ കൊണ്ടു തന്നെ ദേവിന്റെ വരിയിലുണ്ടായിരുന്ന വണ്ടികൾ ചലിച്ചു തുടങ്ങി…നിലത്തു വീണു കിടക്കുന്നവനെ ജോ ഷർട്ടിൽ കുത്തി പിടിച്ചു പൊക്കി എടുത്തു…..പിന്നീട് അവന്റെ മുഖത്തു നോകിയൊന്നു ചിരിച്ച ശേഷം റോഡരിലേക്ക് തള്ളിയിട്ടു…പഴംതുണി വീഴും പോലെ അവനാ റോഡരികിൽ വീണു കിടന്നു
ആന്റണി കൂടി വന്നതോടെ ജോ ഒന്നും മിണ്ടാതെ വന്നു കാറിൽ കയറി….മുൻപിലെ തിരക്കൊന്നു കുറഞ്ഞപ്പോൾ അവരുടെ കാറും നീങ്ങി തുടങ്ങി….ജോയെ ഇടക്ക് കണ്ണാടിയിലൂടെ നോക്കി മിണ്ടാതെ ഇരിക്കുകയായിരുന്നു ജെസിയും ആന്റണിയും…ആദി ആവട്ടെ അവനെ അത്ഭുതത്തോടെ നോക്കി ഇരുന്നു…
അവളുടെയാ ഇരുത്തം കണ്ട് ചിരി വന്നയവൻ കണ്ണാടിയിലൂടെ നോക്കിയവളെ ഒരു കണ്ണടച്ചു കാണിച്ചു…
“ഏഹ്…”“
പെട്ടെന്നവന്റെയാ ചെയ്ത്തിൽ നാണവും അത്ഭുതവും മാറി മാറി വന്നയവൾ ആരെങ്കിലും അത് കണ്ടോ എന്ന് ആശങ്കയോടെ ചുറ്റിനും നോക്കി…
പിന്നെ അവനെ കാണാത്ത രീതിയിൽ പുറത്തേക്ക് നോക്കി ഇരുന്നു….സന്ത്യമയങ്ങി തുടങ്ങിയിരുന്നു…അടച്ചിട്ട കണ്ണാടിയിലൂടെ തട്ടി തെറിക്കുന്ന പുറത്തുള്ള പ്രകാശമാവളുടെ മുഖത്തിലും കാണപ്പെട്ടു….നാണം കൊണ്ടു ചുവന്ന കവിളുകളും കരഞ്ഞു കലങ്ങിയ ചുവന്ന കണ്ണുകളുമവളാ കണ്ണാടിയിലൂടെ കണ്ടു….
ഇടക്കെപ്പോഴോ അടിച്ചു കയറിയ കാറ്റിൽ പാറിതുടങ്ങിയ മുടിയിഴകൾ ഒരു കൈകൊണ്ടു പിടിച്ചു ചെവിക്ക് പിറകിലേക്ക് ഒതുക്കി കൊണ്ടവൾ ജോയെ പാളി നോക്കി…അവന്റെ കണ്ണുകൾ അപ്പോഴും മുൻപിലുള്ള കണ്ണാടിയിലൂടെ കാണുന്ന ആദിയുടെ മുഖത്തായിരുന്നു…
ഒരുനിമിഷം തമ്മിലുടക്കിയ ഇരുവരുടെയും മിഴികൾ മറ്റെങ്ങോട്ടും മാറാതെ അങ്ങനെ ഇരുന്നു…അവന്റെ കടും കറുപ്പു കണ്ണുകളിൽ നോക്കിയിരിക്കുന്ന ഓരോ നിമിഷവും തനിക്ക് തന്നെതന്നെ നഷ്ടമാവുന്നത് പോലവൾക്ക് തോന്നിത്തുടങ്ങി…കാലുകളെ ഒരു വിറയൽ ബാധിച്ചത് പോലെ….കാറിനുള്ളിലെ ഏസിയുടെ തണുപ്പിലും അവളുടെ നെറ്റിയും കഴുത്തും വിയർക്കാൻ തുടങ്ങി…ശരീരമാകെ ചൂട് പിടിക്കുന്നത് പോലെ….അവന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു..ഹൃദയമിടിപ്പ് കൂടി അതിപ്പോ പൊട്ടിപ്പോകുമോ എന്ന്വരെ അവൻ സംശയിച്ചു പോയി….അവളെ കാണുന്ന ഓരോ നിമിഷവും ആദ്യമായി കാണുന്നത് പോലവന് അനുഭവപ്പെട്ടു….ഇരുവരുടെയും മിഴികളുടക്കി
💬 Comments
View all comments