Chapter Title : ?Evil on earth✨ 6 [Jomon]
അനങ്ങാൻ പോലുമാവാതെയുള്ള ഇരുപ്പ് കണ്ട ജെസിയും ആന്റണിയും തമ്മിൽ നോക്കി ചിരിച്ചു..അവരറിയുകയായിരുന്നു തന്റെ മകന്റെ ആദ്യ പ്രണയത്തിന്റെ ആഴം എത്രത്തോളം ആണെന്ന്..ഇരുവരെയും ഒരിക്കലും പിരിക്കരുതേ എന്ന് ജെസി മനസ്സാൽ പ്രാർഥിച്ചു..അതെ സമയം ആന്റണി ജെസിയെ ആദ്യമായി കണ്ട ഓർമ്മകളിലേക്ക് പോയിരുന്നു….ജെസിയുടെ കണ്ണുകളിൽ അന്ന് കണ്ട അതെ ഭാവമായിരുന്നു ജോയുടെ കണ്ണുകളിൽ ഇപ്പോൾ കാണുന്നതെന്ന കാര്യമോർത്തയാൾ മനസ്സിൽ ചിരിച്ചു
കണ്ണും കണ്ണും നോക്കി സംസാരിക്കുന്ന അവർക്ക് വേണ്ടി അല്പ സമയം കൂടി കൊടുക്കാനായി അയാൾ വണ്ടിയുടെ വേഗത അല്പം കുറച്ചു….അത് കണ്ട ജെസി ആന്റണിയെ നോക്കി മുഖം കൊണ്ടു കളിയാക്കി…അത് കണ്ട ആന്റണി ഒന്നവളെ ചിരിച്ചു കാണിച്ചുകൊണ്ട് സ്റ്റിയറിങ്ങിൽ പതിയെ താളം പിടിച്ചു…കുറഞ്ഞൊരു സമയം കൊണ്ടു തന്നെ അയാളുമൊരു ഇരുപതുകാരന്റെ മാനസികാവസ്ഥയിലേക്ക് കടന്നിരുന്നു എന്നതായിരുന്നു സത്യം
ഹോട്ടൽ Raviz ന്റെ പാർക്കിങ്ങിലേക്ക് ഇറങ്ങുമ്പോൾ ഹബ് ചാടി വണ്ടിയൊന്ന് കുലുങ്ങിയപ്പോളായിരുന്നു ജോയും ആദിയും സ്വബോധത്തിലേക്ക് വന്നത്…പരസ്പരം ഒന്ന് നോക്കി ചിരിച്ചവർ ജെസിയെയും ആന്റണിയെയും നോക്കി…എന്നാലവരിരുവരും ഒന്നുമറിയാത്ത ഭാവത്തിൽ ഇരുന്നു..അത് കണ്ടവർ ഒരാശ്വാസത്തോടെ മുൻപിലേക്ക് നോക്കിയിരുന്നു
വണ്ടി നിർത്തിയവർ ഹോട്ടലിനകത്തേക്ക് കയറി…ഡൈനിങ് ഏരിയയിലേക്ക് കടന്നയവർ ആളൊഴിഞ്ഞയൊരു മേശക്ക് ചുറ്റിനുമിരുന്നു….ഭക്ഷണം ഓർഡർ ചെയ്ത ശേഷം അവരവിടെ ഓരോന്ന് പറഞ്ഞിരുന്നു…മുൻപത്തെ അടിയും ബഹളവും ഒന്നും നടന്നിട്ടില്ലായെന്ന മട്ടിൽ ആയിരുന്നു ജെസിയും ആന്റണിയും പെരുമാറിയത്..അത് കൊണ്ടു തന്നെ ജോയ്ക്ക് അവരോട് സംസാരിക്കാൻ ഒരു ബുദ്ധിമുട്ടും തോന്നിയില്ല
ഇടക്കൊന്ന് വാഷ്റൂമിൽ പോയി വരാമെന്ന് പറഞ്ഞു ജോ എണീറ്റു നടന്നു..പിറകെ തന്നെ ആന്റണിയും എണീറ്റു..അത് കണ്ട ജെസി അയാളോട് കണ്ണുകൾ കൊണ്ടു അവിടെ ഇരിക്കാൻ പറഞ്ഞു..എന്നാൽ അയാളത് കാര്യമാക്കാതെ ഒരു ചിരിയോടെ നടന്നു പോയി..ജെസി നെറ്റിയിൽ കൈ വെച്ചു ചിരിച്ചുകൊണ്ട് ഒന്നും മനസിലാവാതെ ഇരിക്കുന്ന ആദിയെ നോക്കി
“എന്താമ്മാ…”
“ഏയ്യ്..അങ്ങേരിപ്പോ നിന്റെ ചെക്കനെ കളിയാക്കാൻ പോയേക്കുന്നതാ…”
ആന്റണിയുടെ പോക്കിന്റെ ഉദ്ദേശം മനസിലാക്കിയ ജെസി പറഞ്ഞു
“കളിയാക്കാനോ..?
”ആ…അങ്ങേർക്ക് ദിവസവും എന്തേലും പറഞ്ഞവനെ കളിയാക്കി ദേഷ്യം പിടിപ്പിച്ചില്ലേൽ ഉറക്കം വരുകേല..ഇന്നിപ്പോ കാരണം നിങ്ങളായിട്ട് തന്നെ ഉണ്ടാക്കി കൊടുത്തിട്ടുണ്ടല്ലോ…“
ജെസിയുടെ വാക്കുകളുടെ അർഥം മനസിലായതും മുഖത്തേക്ക് ഇരച്ചു കയറിയ നാണം അവരെ കാണിക്കാതിരിക്കാനായി
💬 Comments
View all comments