0%

Chapter Title : ?Evil on earth✨ 6 [Jomon]

Author : Jomon Read All Parts 554

ആദി ഒരു കൈ കൊണ്ടു മുഖം പൊത്തി മറുപുറം നോക്കി ഇരുന്നു…

അല്പം കഴിഞ്ഞു ചിരിയോടെ  ആന്റണിയെയും പിറകെ ഇഞ്ചികടിച്ച ഭാവവുമായി ദയനീയമായി ജെസിയെയും ആദിയെയും മാറി മാറി നോക്കിക്കൊണ്ട് ജോയും വന്നിരുന്നു…ഇരുന്നപാടെ അവനാരോടും ഒന്നും മിണ്ടാതെ മുൻപിൽ കൊണ്ടു വെച്ച ഫുഡ്‌ എടുത്തു കഴിക്കാൻ തുടങ്ങി…അത് കണ്ടതോടെ ആന്റണിയുടെ ചിരി ഉച്ചത്തിലായി..അത് കണ്ടിരുന്ന ജെസിയും ആദിയുമാ ചിരിയിൽ പങ്കു ചേർന്നു…മൂവരെയും നോക്കി എന്ത് പറയണമെന്നറിയാതെ ജോയുമിരുന്നു

എല്ലാവരും കഴിച്ചു കഴിഞ്ഞതും ബില്ലടക്കാനായി ആന്റണിയും ജെസിയും കൌണ്ടറിലേക്ക് നടന്നു..പരിചയക്കാരൻ ആണവിടെ ഇരിക്കുന്നതെന്ന് മനസിലായ ജോ ഒന്നും മിണ്ടാതെ ആദിയെയും കൂട്ടി പുറത്തേക്ക് ഇറങ്ങി

“ജോ അവരും വന്നിട്ട് പോകാ….”

അവൾ പിറകിലേക്ക് തിരിഞ്ഞു നോക്കിക്കൊണ്ട് പറഞ്ഞു

“അത് ഇപ്പോളൊന്നും വരത്തില്ല…ലോകകാര്യം മൊത്തം സംസാരിച് നമ്മടെ കല്യാണവും വിളിച്ചിട്ടേ വരത്തൊള്ളൂ…”

അടിച്ചു കയറിയ ഇളം കാറ്റിന്റെ തണുപ്പിൽ കൈകൾ രണ്ടും കൂട്ടി തിരുമ്മി കൊണ്ടുവൻ നടന്നു..പിറകെ അവന്റെ കാലടികളെ അനുഗമിച്ചുകൊണ്ട് ആദിയും….പാർക്കിങ്ങിലേക്ക് കയറാതെ അവൻ നേരെ നടന്നു പോകുന്നത് കണ്ടവൾ ഒരു സംശയത്തോടെ പിറകിൽ നിന്ന് ചോദിച്ചു

“എവിടെക്കാ പോണേ…?

അതിന് മറുപടി ഒന്നും പറയാതെയവൻ തല ചെരിച്ചൊന്നവളെ നോക്കി ചിരിച്ചു…പാർക്കിംഗ് കഴിഞ്ഞുള്ള ഒരു മതിലരികിൽ എത്തിയതും കാറ്റു പോലവൻ തിരിഞ്ഞവളെ പിടിച്ചു ഭിത്തിയോട് ചേർത്തു നിർത്തി

പെട്ടെന്ന് പേടിച്ചു പോയവൾ ഭീതിയോടെ പിറകിലേക്ക് നീങ്ങി നിന്നു…തനിക്ക് അഭിമുഖമായി വന്ന അവന്റെ മുഖം ദൂരെ നിന്ന് പ്രകാശിക്കുന്ന ചന്ദ്രകിരണങ്ങളാൽ തിളങ്ങുന്നത് നോക്കിയവൾ അനങ്ങാൻ പോലും മറന്നു നിന്നു….അവന്റെ കണ്ണുകളുടെ കറുപ്പിൽ തന്റെ തന്നെ നിഴലുകൾ കാണുന്നതായി അവൾക്ക് തോന്നി….

”നീ എന്നെ അവർക്കിടയിൽ ഇട്ട് കൊടുത്തിട്ട് ഇരുന്ന് ചിരിച്ചല്ലേ…!!

ചിരിയോടെ അവളുടെ വെളുത്ത മുഖം നോക്കിയവൻ ചോദിച്ചു….എന്നാൽ അവളാകട്ടെ അതൊന്നും തന്നെ കേൾക്കാതെ അവനെ തന്നെ നോക്കി നിന്നു

അവളീ ലോകത്തൊന്നുമല്ലെന്ന് തോന്നിയ ജോ അല്പം താഴ്ന്ന് വന്നവളുടെ ചുവന്ന ചുണ്ടുകൾ വായിലാക്കി….ഒരുമ്മക്ക് പകരമവനാ ചുണ്ടുകൾ മാമ്പഴം തിന്നുന്നത് പോലെ വായിലാക്കി വലിച്ചു….

“ഏഹ്ഹ്…!!!!

ശരീരത്തിലൂടെ ഒരു വൈത്യുതപ്രവാഹം കടന്നു പോയത് പോലെ തോന്നിയ ആദി കണ്ണു മിഴിച്ചവനെ നോക്കി…..ആ

💬 Comments

View all comments