0%

Chapter Title : ?Evil on earth✨ 6 [Jomon]

Author : Jomon Read All Parts 1.6K

പേർക്ക് കൂടെ നിന്ന് സംസാരിക്കുന്ന ആന്റണിയെ ആണ്…അയാളുടെ ഭാവവും വേഷവും കണ്ടൊരു മാന്യനായി തോന്നിയെ ദേവ് അയാളോട് കാര്യങ്ങൾ പറഞ്ഞു കൊടുത്തിരുന്നു ആദ്യമേ…തനിക്ക് മുൻപിലെ കിഴവന് വക്കാലത്തുമായി ആളുകളുടെ എണ്ണം കൂടിയത് കണ്ട പയ്യൻ ദേഷ്യം കൊണ്ട് അവർക്ക് നേരെയും ശബ്ദമുയർത്തി….

ജോ മറിഞ്ഞു കിടക്കുന്ന ബൈക്കിന് മുൻപിലെ ഷിഫ്റ്റ്‌ കാറിന് സൈഡിൽ പേടിച്ചു നിൽക്കുന്ന സ്ത്രീകളെ കണ്ടവർക്ക് അടുത്തേക്ക് നടന്നു…ഒച്ചപ്പാടിലും ബഹളത്തിലും വല്ലാതെ ഭയപ്പെട്ടു പോയ അവരെ നോക്കി അവൻ പറഞ്ഞു

“ചേച്ചി വണ്ടികത്തു കയറി ഇരുന്നോ..,ഇതിപ്പോ തീരും…കുഞ്ഞിനേയും കൊണ്ടു അധികനേരം വെളിയിൽ നിൽക്കണ്ട..”

അവർക്കായി വണ്ടിയുടെ ഡോർ തുറന്നു കൊടുത്തു കൊണ്ടവൻ പറഞ്ഞു…അവനെ ഒന്ന് നോക്കിയ ശേഷം അവർ രണ്ടു പേരും കുഞ്ഞിനേയും കൊണ്ടു വണ്ടിക്കകത്തു കയറി..ഡോർ അടച്ച ശേഷമവൻ മുൻപിൽ നിൽക്കുന്ന ആന്റണിയുടെ അടുത്തേക്ക് ചെന്നു….ആന്റണി അവനെ നോക്കിയതും അയാളെ നോക്കി ഒന്ന് ചിരിച്ച ശേഷം ജോ സൈഡിലേക്ക് കൈ കെട്ടി മാറി നിന്നു

മുൻപിൽ നിന്ന് അവരവരുടെ ഭാഗം പറഞ്ഞു ന്യായികരിക്കാൻ ശ്രമിക്കുന്നവരെ നോക്കി ജോ ഒന്നും മനസിലാവാതെ നിന്നു…മറിഞ്ഞു കിടക്കുന്ന ബൈക്കും പൊളിഞ്ഞു വീണ വണ്ടിയുടെ ബമ്പറിന്റെ ഒരു സൈഡും കണ്ടവൻ എന്താ നടന്നതെന്ന് ഊഹിച്ചെടുത്തു

“നീയൊപ്പോ എന്താ പറഞ്ഞു വരുന്നേ…?

ഒടുക്കം ഷെമകെട്ട് ആന്റണി പയ്യനോട് ചോദിച്ചു

”വണ്ടിക്ക് പണി ഒണ്ട്….പൈസ കിട്ടണം..“

അത് കേട്ട ദേവ് അവനിടയിൽ കയറി പറഞ്ഞു

”നിന്റെ വണ്ടിക്ക് എവിടെ പണി വന്നെന്ന പറയുന്നേ..നീയീ ബമ്പർ കണ്ടായിരുന്നോ…വന്നു ഇടിച്ചതു നീ എന്നിട്ടോ കാശ് അങ്ങോട്ട് തരണമെന്നോ…“

അവന്റെ വാക്കുകൾ കേട്ട ആന്റണിക്കും അത്

💬 Comments

View all comments