Chapter Title : ?Evil on earth✨ 6 [Jomon]
തോക്ക് വലതു കൈ കൊണ്ട് പിറകിൽ നിന്നെടുത്തു….എന്നാൽ ഒറ്റയടിക്ക് സീറ്റിൽ തിരിഞ്ഞിരുന്ന അമാൻഡ അയാളുടെ മുഖത്തു കൈ മുട്ടുകൊണ്ടടിച്ചു ശ്രദ്ധ തിരിച്ചു…അപ്രതീക്ഷിതമായ അടിയിൽ വാ തുറന്നു പോയവന്റെ തല വലതു വശത്തേക്ക് ചെരിഞ്ഞു…അതേ ടൈം തന്നെയവൾ അവന്റെ കയ്യിൽ നിന്ന് തോക്ക് തട്ടിയെടുത്തു…റഷ്യൻ made ലേറ്റസ്റ്റ് ഗൺ ആയിരുന്നത് പോരാത്തതിന് ശബ്ദം വെളിയിലേക്ക് ഒരു തരി പോലും പോകാതിരിക്കാനുള്ള സൈലെൻസറും ഘടിപ്പിച്ചിരുന്നു….തന്നെ കൊല്ലനായിരുന്നു ലക്ഷ്യമെന്ന് മനസിലാക്കിയ അവൾ മറ്റൊന്നും ചിന്തിക്കാതെ അവന്റെ തൂങ്ങിയ കീഴ്താടിക്ക് മുകളിൽ തോക്ക് വച്ചു കാഞ്ചി വലിച്ചു….
“”“”ടിക് “”“”“”
അങ്ങനെയൊരു ചെറു ശബ്ദത്തോടെ മാത്രമൊരു ബുള്ളറ്റ് പാഞ്ഞു വന്നവന്റെ കീഴ് താടി തുളച്ചു തലക്ക് മുകളിലൂടെ പാഞ്ഞു പോയി….തലയൊട്ടി പൊളിച്ചു കൊണ്ടത് കാറിനു മുകളിലെ റൂഫിൽ തട്ടി…..
കൺചിമ്മും നേരം കൊണ്ടാ കാറിന്റെ മുകൾ വശം മുഴുവൻ ചോര പടർന്നു…തലയൊട്ടി പിളർന്നവയൻ പിറകിലേക്ക് മലച്ചു വീണു…..
ഇതെല്ലാം നിമിഷങ്ങൾ കൊണ്ട് കഴിഞ്ഞതും എന്ത് ചെയ്യണമെന്ന് പിടി കിട്ടാതെ നിന്ന ഡ്രൈവർ സ്ഥാനത്തിരുന്നവൻ ഡാഷ് ബോർഡിൽ നിന്നൊരു ഗൺ തപ്പി തടഞ്ഞെടുത്തു…അത് ലോഡ് ചെയ്തവളുടെ നേരെ തിരിഞ്ഞതും അമാഡയുടെ തോക്കിൽ നിന്നും പാഞ്ഞു വന്ന രണ്ടാമത്തെ ബുള്ളറ്റ് അവന്റെ വലം കണ്ണിനു മുകളിലൂടെ കയറി പോയി….അടി കിട്ടിയത് പോലവന്റെ ബോഡി കാറിന്റെ സ്റ്റിയറിങ്ങിലേക്ക് വീണു
“ഓഹ് നോ…..!!!
അത് കണ്ട അമാൻഡ് എന്ത് ചെയ്യണമെന്നറിയാതെ ഡ്രൈവിങ് സീറ്റിലേക്ക് ചാടി കയറാൻ ശ്രമിച്ചു…പക്ഷെ അതിനു മുൻപേ അവളുയർന്നു വണ്ടിയുടെ റൂഫിൽ ഇടിച്ചു നിലത്തേക്ക് വീണു…..റോഡ് സൈഡിലുള്ള ഡിവൈഡറിലേക്ക് ഇടിച്ചു കയറിയ കാറിന്റെ പിന്ഭാഗം വായുവിലേക്ക് ഉയർന്നു പൊങ്ങിയതായിരുന്നു….രണ്ടു തവണയിൽ കൂടുതലായാ കാർ വായുവിൽ കറങ്ങി നിലം പതിച്ചു…………..
“ആഹ്ഹ്ഹ്….ഹ്ഹ…..!!!
അടഞ്ഞ കണ്ണുകൾ അമാൻഡ വലിച്ചു തുറന്നു…..താൻ കാറിന്റെ റൂഫിലാണ് കിടക്കുന്നത് അവൾക്ക് മനസിലായി…..വണ്ടി തല കുത്തനെ മറിഞ്ഞ അവസ്ഥയിലാണ്…പെട്ടന്ന് ചുറ്റുപാടും എന്താണെന്ന് ഒരു ധാരണയും കിട്ടാതിരുന്ന അവൾ എണീക്കാൻ ശ്രമിച്ചു…ഇടതു തോളിൽ വേദന അനുഭവപ്പെട്ടെങ്കിലും അത് കാര്യമാക്കാതെ അവൾ നിരങ്ങി നിരങ്ങി റോഡിലേക്ക് വീണു…നെറ്റി പൊട്ടി ചോര വരാൻ തുടങ്ങിയിരുന്നു….പറ്റുന്നത് പോലെ എണീറ്റ് നിന്നായവൾ തലയുയർത്തി
💬 Comments
View all comments