0%

Chapter Title : ?Evil on earth✨ 6 [Jomon]

Author : Jomon Read All Parts 566

തന്നെ ദേവ് റെഡിയായി റോഡിനു നടുവിലായി ഓരംചേർത്തു പോർഷേ നിർത്തി…അതിന്റെ ആക്‌സിലെറ്ററിൽ അമർത്തി ചവുട്ടി ഇരപ്പിച്ച്കൊണ്ടവൻ ഗ്യാരജിലേക്ക് നോക്കി

അഞ്ചുവുംനീലിമയും ഗ്യാരേജിന്റെ ഇരുട്ടിലേക്ക് കയറി പോകുന്നതവൻ കണ്ടു

അല്പം കഴിഞ്ഞതും ആ ഇരുട്ടിൽ നീളത്തിലുള്ള രണ്ടു ലൈറ്റ്കൾ പ്രകാശിച്ചു….അതിന് മുകളിലായി ഇളം നീല കളറും കളർന്നിരുന്നു

അത് കണ്ടതോടെ ദേവ് ആക്‌സിലേറ്ററിൽ ചവുട്ടിയിരുന്ന കാൽ പിൻവലിച്ചു…അടുത്തതായി കേൾക്കാൻ പോകുന്ന ശബ്ദത്തിനായി അവൻ കാതു കൂർപ്പിച്ചു

പെട്ടന്നവനെ പേടിപ്പിച്ചുകൊണ്ട് വലിയൊരു അലർച്ചയിൽ  ആ ഗ്യാരേജിനെ തന്നെ കുലുക്കിക്കൊണ്ടാ കാർ സ്റ്റാർട്ടായി…..

“Godzilla….!

അലറുന്നയാ ശബ്ദം കെട്ടവൻ അവിടേക്ക് നോക്കി കൊണ്ടു പറഞ്ഞു….പതിയെയാ മുരൾച്ചയോടെയാ കാർ പുറത്തേക്ക് ഇറങ്ങി തുടങ്ങി….ഗ്യാരേജിന്റെ ബോർഡിൽ പിടിപ്പിച്ചിരുന്ന പ്രകാശത്തിൽ ഇരുട്ടിൽ നിന്നും വെട്ടത്തിലേക്ക് വരുന്നൊരു വന്യ ജീവിയെ പോലെ അവനു തോന്നിയാ കാറും ശബ്ദവും കണ്ടിട്ട്….അനായാസം തന്നെ അഞ്ചുവാ കാർ ഓടിച്ചു വന്നവന്റെ പോർഷേയുടെ അരികിലായി നിറുത്തി…

അവനാ വണ്ടിയുടെ അകം മുഴുവനും ഒന്ന് നോക്കി കണ്ടു..പല തരത്തിലുള്ള മീറ്ററുകളും വലിയൊരു ഡിസ്പ്ലേയും കൊറേ നീല ലൈറ്റുകളുമായിയാ കാർ വല്ലാതെ മാറി പോയതായി അവനു തോന്നി….

”Dev are you ready….?

ആക്‌സിലേറ്ററിൽ കാലമർത്തി ഇരപ്പിച്ച് കൊണ്ടു അഞ്ചു ചോദിച്ചു…ശബ്ദത്തിനനുസരിച്ചു കുലുങ്ങുന്ന കാറിൽ പിടിക്കാനായി വെച്ചിരുന്ന കമ്പികളിൽ മുറുക്കെ പിടിച്ചുകൊണ്ടു നീലിമ ദേവിനെ നോക്കി ചിരിച്ചു

“yes….”

അവനും മറുപടിയായി തന്റെ കാർ ഇരപ്പിച്ചു…

മുൻപിലെ കണ്ണാടിയിലൂടെ അവനു കാണാൻ സാധിക്കുമായിരുന്നു ഇരു കാറുകൾക്കും പിറകിലായി മൂടൽ മഞ്ഞു പോലെ വലിയ ഒരു പുക മേഘം തന്നെ വന്നു നിറഞ്ഞതായി

“ചേച്ചി..നമ്മൾ ജയിക്കൂലേ..?

അല്പം പേടിയോടെ നീലു ചോദിച്ചു…

”ഏഹ്…പിന്നെ ജയിക്കാതെ….“

വല്ലാത്തൊരു ആത്മവിശ്വാസത്തോടെ അഞ്ചു അവളെ നോക്കി

”ഗ്യാസ് കുറ്റി ഒക്കെ ഒണ്ടല്ലോ…!

അല്പം പിറകിലായി ഫിറ്റ് ചെയ്ത സിലിണ്ടർ കണ്ട് നീലിമ ചോദിച്ചു…അത് കേട്ട അഞ്ചു ഒരു ചിരിയോടെ അവളോട് പറഞ്ഞു

“ഹിഹി….ഇത് കണ്ടത് കൊണ്ടാ ഞാൻ നിന്റെ ഏട്ടനെ റേസിങിനു വിളിച്ചത്…”

“എടി കള്ളി..”

“ഹെഹീ….ദേവ് തുടങ്ങാം…നീലു മൂന്ന് വരെ എണ്ണിക്കോ….“

അതും പറഞ്ഞവർ ഇരുവരും തയ്യാറായി…

”ത്രീ…!!

“റ്റു…!!

”ഓൺ…!!

💬 Comments

View all comments