Chapter Title : ?Evil on earth✨ 6 [Jomon]
നിന്നു
അവളീ ലോകത്തൊന്നുമല്ലെന്ന് തോന്നിയ ജോ അല്പം താഴ്ന്ന് വന്നവളുടെ ചുവന്ന ചുണ്ടുകൾ വായിലാക്കി….ഒരുമ്മക്ക് പകരമവനാ ചുണ്ടുകൾ മാമ്പഴം തിന്നുന്നത് പോലെ വായിലാക്കി വലിച്ചു….
“ഏഹ്ഹ്…!!!!
ശരീരത്തിലൂടെ ഒരു വൈത്യുതപ്രവാഹം കടന്നു പോയത് പോലെ തോന്നിയ ആദി കണ്ണു മിഴിച്ചവനെ നോക്കി…..ആ നോട്ടം കണ്ടവൻ ഒരു ചിരിയോടെ ചെറിയൊരുന്മ കൂടിയാ ചുണ്ടിൽ കൊടുത്ത ശേഷം പിടി വിട്ടു….എന്താണിവിടെ സംഭവിച്ചതെന്ന് ആലോചിടുക്കുകയായിരുന്നു ആദിയാ സമയം മുഴുവൻ…അവന്റെയാ ചെറിയ ചുംബനം ഓർമ വന്നവൾ ചുണ്ടിൽ വിരിഞ്ഞ ചെറു ചിരിയോടെ അവനെ നോക്കി…അത് കണ്ടവൻ അവളുടെ കൈ പിടിച്ചു പറഞ്ഞു
”ഇങ്ങനെ ചിരിക്കല്ലേ…ഇത് കാണുമ്പോഴാ എന്റെ കയ്യീന്ന് പോണത്…“
”ജോ മാറിക്കെ…നിനക്കിപ്പോ ഈ ഉമ്മവെക്കൽ കൊറച്ചു കൂടുന്നുണ്ട്…“
അവന്റെ കൈ വിടുവിക്കാൻ ശ്രമിച്ചു കൊണ്ടവൾ പറഞ്ഞു..
”അതെന്നാടി…വേറെയാരേം അല്ലല്ലോ…ഞാൻ കെട്ടാൻ പോണ പെണ്ണിനെയല്ലേ…“
”അതൊക്കെ നേര് തന്നെ പക്ഷേങ്കിലീ നേരോം കാലോം നോക്കാതെ ഉള്ള സ്നേഹിക്കൽ വേണ്ട…“
അതും പറഞ്ഞവൾ അവന്റെ കൈ വിടുവിച്ചു റോട്ടിലേക്ക് ഓടി…പെട്ടെന്നായിരുന്നു അവളുടെ കാലുകളാരോ പിടിച്ചു കെട്ടിയത് പോലെ നിന്നത്…അതുവരെ ചിരിച്ചു കൊണ്ടിരുന്ന അവളുടെ കണ്ണുകളിൽ ഭയം അരിച്ചു കയറാൻ തുടങ്ങി
അവളെ തന്നെ നോക്കി നിന്ന ജോയ്ക്ക് പെട്ടെന്നുള്ള ആദിയുടെ മാറ്റത്തിനു കാരണമെന്തെന്ന് മനസിലായില്ല…അവൻ അല്പം മുൻപിലേക്ക് നടന്നു…അവളോട് അടുത്തതും അവന്റെ കണ്ണുകൾ ചെന്നു പതിച്ചത് ബൈക്കിൽ ഇരിക്കുന്ന ഒരുത്തനിൽ ആയിരുന്നു…അതെ അവൻ തന്നെ….മുൻപ് ജോയുമായി അടിയുണ്ടാക്കി പോയവൻ…നെറ്റിയിൽ ഒരു വെളുത്ത തുണി കൊണ്ടുള്ളൊരു കെട്ടുമായി അവൻ ആദിയെ തന്നെ നോക്കി ഇരിക്കുവാണ്..പിറകിൽ തന്നെ മറ്റൊരു ബൈക്കിൽ വേറെ രണ്ടു പേരും….അവരെ മൂന്ന് പേരെയും
💬 Comments
View all comments