0%

Chapter Title : ?Evil on earth✨ 6 [Jomon]

Author : Jomon Read All Parts 569

തുണികൊണ്ട് പൊതിഞ്ഞൊരു രൂപം സ്‌ട്രെക്ചറിൽ എടുത്തു ആംബുലൻസിലേക്ക് കയറ്റുന്ന രണ്ടു പേരെയവൻ കണ്ടു…തുണികൊണ്ട് മൂടിയയാ ശരീരം ഒന്നിളക്കിയപ്പോ പുറത്തായ ഒരു കൈ എല്ലോടിയുന്നത് പോലൊരു ശബ്ദത്തോടെ അതിൽ നിന്നും പറിഞ്ഞു റോഡിലേക് വീണു….

“ഏഹ്…!.!!!

പെട്ടെന്ന് പേടിയോടെ ദേവ് ചാടി പിടഞ്ഞെണീറ്റ് കാറിന് പിറകിലേക്ക് മാറി…അവിടെ കൂടി നിന്ന ആളുകൾ അവനെ പിടിച്ചു വച്ചു…എന്നാൽ തിരിഞ്ഞു നോക്കാൻ ഉള്ള ത്രാണിയില്ലാതെയവൻ അവർക്കിടയിലേക്ക് മുഖം താഴ്ത്തി നിന്നു കരഞ്ഞു……

കൊറച്ചു കഴിഞ്ഞൊരു ക്രയിൻ വന്നാ കത്തി കരിഞ്ഞ വണ്ടിയെ പൊക്കിയെടുത്തു റോഡരികിലേക്ക് മാറ്റി ഗതാഗതം പൂർവ്വ സ്ഥിതിയിലാക്കി…..

പെട്ടെന്ന് ശ്വാസം വിലങ്ങുന്നത് പോലെ തോന്നിയ ദേവ് കരഞ്ഞു ചുവന്ന കണ്ണുകളുമായി ചുറ്റിനും പരതി….അവിടെ മാറ്റി ഇട്ട കാറിനു മുന്നിൽ നിൽക്കുന്ന ഒരു രൂപം അവന്റെ കണ്ണുകളിലുടക്കി…..

”“നീലു…”“”

അവന്റ കണ്ണുകൾ വിടർന്നു….

“”“നീലു..മോളെ…”“”

ഏങ്ങി കരഞ്ഞു കൊണ്ടവൻ അവൾക്കടുത്തേക്ക് ഓടാൻ തുനിഞ്ഞു…എന്നാൽ അവനു മുൻപിൽ നിന്ന മങ്ങിയ രൂപമവനെ നോക്കി ഒന്ന് ചിരിച്ചു…അതിനനുസരിച്ചാ രൂപം വായുവിൽ അലിഞ്ഞില്ലാതായി പോകാൻ തുടങ്ങി

“No..no…no…”

അലറിക്കൊണ്ട് നടന്നു നീങ്ങിയ ദേവ് എവിടെയോ തട്ടി തടഞ്ഞു റോഡിലേക്ക് വീണു…അവനു ചുറ്റും ഓടി കൂടിയ ആളുകൾക്കു ഇടയിലൂടെ അവന്റെ കണ്ണുകൾ സൈഡിലായി മാറ്റിയിട്ട കാറിലേക്ക് നീണ്ടു…മെല്ലെ മെല്ലെ കാഴ്ച മങ്ങി പൂർണ്ണമായും അവന്റെ ബോധം നഷ്ടമായി

—---------------------------

“ഏഹ്…..ഇല്ല…അങ്ങനെ വരാൻ ഒരു വഴിയുമില്ല….well planned ആയിട്ടല്ലേ നമ്മളെല്ലാം ചെയ്തത്….അതിലെങ്ങനെ പിഴവു സംഭവിക്കാനാ….answer me..!

ഫോണിലൂടെ അലറിക്കൊണ്ട് വിശ്വൻ ചോദിച്ചു…മറുതലക്കൽ നിശബ്ദത തന്നെയായിരുന്നു മറുപടി…അതയാളെ വീണ്ടും ഭ്രാന്ത്‌ പിടിപ്പിച്ചു

”എനിക്കറിയാം ഇനിയെന്ത് ചെയ്യണമെന്ന്…!

പല്ലുകൾ ഞെരിച്ചു കൊണ്ടയാൾ ഫോൺ കട്ട്‌ ചെയ്തു……

“ഹും….ദേവ്…ദൈവം ഒരല്പം കൂടി ആയുസ്സ് നിനക്ക് നീട്ടിതന്നു….പക്ഷെ ഒരാഴ്ചക്കുള്ളിലാ ഓഫർ ഞാൻ തിരിച്ചെടുത്തിരുക്കും…”

ഫോണിൽ മറ്റൊരു നമ്പർ തേടി പിടിച്ചു കൊണ്ടയാൾ റൂമിലൂടെ വെരുകിനെപ്പോലെ നടന്നു

—-----------------------------------

“ലെനസ്…”

ചുറ്റിനും വന്നു നിറഞ്ഞ ഇരുട്ടിൽ പരതികൊണ്ടവൻ വിളിച്ചു……..

—--പറയു ദേവ്—---

“നിനക്ക് അറിയാമായിരുന്നല്ലേ…?

നിറഞൊഴുകാൻ തയ്യാറായ കണ്ണുകളുമായി അവൻ ചോദിച്ചു…

—--അതേ—--

മറുപടി അവൻ പ്രതീക്ഷിച്ചത് തന്നെ ആയതു കൊണ്ടവന്റെ ചുണ്ടിൽ ഒരു ചിരി

💬 Comments

View all comments