0%

Chapter Title : ?Evil on earth✨ 6 [Jomon]

Author : Jomon Read All Parts 570

വിടർന്നു…പുച്ഛം കലർന്നൊരു ചിരി അതിനൊപ്പം തന്നെ കണ്ണുകളും ഈറനണിഞ്ഞു

”എന്തിനായിരുന്നു…നിനക്ക് പറഞ്ഞൂടായിരുന്നോ എന്നോട്..?

—---ദേവ് മുൻപേ പോണ വണ്ടിയുടെ പിറകിലെ തീ കണ്ടപ്പോളാണ് എനിക്കും മനസിലായത്…അപ്പോളേക്കും നമ്മളൊരുപാട് വൈകിപ്പോയിരുന്നു ദേവ്….എനിക്ക് നിന്നെ മാത്രമേ രക്ഷിക്കാൻ സാധിക്കുകയുള്ളു—---

“എനിക്ക് അറിയണം എന്താ സംഭവിച്ചതെന്ന്…?

—---എനിക്ക് തോന്നുന്നത് ഇത് നിനക്കായി ഒരുക്കിയയൊരു കെണിയായിരുന്നു…..വണ്ടിയിൽ നിന്നും പുറത്തേക്ക് തെറിച്ച തീ നാളങ്ങൾ..അത് അസാധ്യമാണ്….വണ്ടിയിൽ ആരോ കൃത്രിമം കാണിച്ചിരിക്കണം—---

”കൃത്രിമം…“

അവനാ വാക്കിനെ മനസ്സിലിട്ട് വിശകലനം ചെയ്യാൻ തുടങ്ങി…അപകടത്തിന് മുൻപുള്ള ഓരോ നിമിഷങ്ങളും അവന്റെ മനസ്സിലേക്ക് കടന്നു വന്നു

—--ദേവ് wait—---

അവന്റെ ചിന്തകൾ കാണാനുള്ള കഴിവുള്ള ലെനസ് പെട്ടവനെ വിളിച്ചു

”എന്താ….?

—---നീ ഇപ്പൊ ചിന്തിച്ചത്….ഒരു നിമിഷം കൊണ്ടെങ്ങനാ ആ കാറിന്റെ വേഗത അത്രയുമധി

കമായി കൂടിയത്—---

“നേരാണ്…എടുത്തെറിയുന്നത് പോലാണാ കാർ എന്നെയും കടന്ന് പോയത്…അത്…സിലിണ്ടർ….അവളത് ഉപയോഗിച്ചു കാണുമോ….”

അവന്റെയുള്ളിൽ വീണ്ടും സംശയങ്ങൾ കുന്നുകൂടി

—-ദേവ് ഒരു നിമിഷം……ആ സിലിണ്ടർ വ്യാജമാണ്—--

അവളുടെ വാകുകൾ കൂരമ്പുകണക്കെ അവനിൽ തറച്ചു കയറി…

“what…No…അത് എങ്ങനെ fake ആവും…authorized ഏജന്റിൽ നിന്നാ അതെല്ലാം ഇമ്പോർട്ട് ചെയ്തത്..”

—---നീ ഓർഡർ ചെയ്തു ഒറിജിനൽ ആണ്….അവർ കയറ്റി അയച്ചതും ഒറിജിനൽ ആണ്…അവരുടെ ഡോക്യുമെന്റിസിൽ അതെല്ലാം ഉണ്ട്…ജപ്പാനിൽ നിന്നും ഇവിടേക്ക് ഷിപ്പിങ് നടക്കുന്നതിനിടയിൽ എന്തെങ്കിലും ഒരു തിരിമറി അല്ലെങ്കിൽ ഇവിടെ എത്തിയ ശേഷം—---

“നിനക്കത് ചെക്ക് ചെയ്യാൻ പറ്റുമോ…?

കണ്ണുകൾ തുടക്കാൻ ശ്രമിച്ചു കൊണ്ടവൻ ചോദിച്ചു……

—---yes………എയർപോർട്ടിലേക്ക് സാധനങ്ങൾ ഷിപ്പ് ചെയ്യുന്നതിനിടയിൽ ഒരു ആക്‌സിഡന്റ് നടന്നതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്..സാധാരണമായൊരു അപകടമായാത് കൊണ്ടു തന്നെ അവരത് കാര്യമായി എടുത്തില്ല…എനിക്ക് തോന്നുന്നത് അതൊരു പ്ലാൻ ആയിരുന്നിരിക്കണം…സിലിണ്ടർ മാറ്റാനായി നടത്തിയൊരു അപകടം—---

”അത്…അത് ആരാവും..എന്നെ കൊല്ലാൻ ശ്രമിക്കാൻ മാത്രം ജപ്പാനിൽ വരെ കണക്ഷൻ ഉള്ളവർ…“

—--walter ഷാ—--

”നോ…അയാൾക് വേണ്ടി പകരം ചോദിക്കാൻ അവിടെയാരും ബാക്കിയില്ല….ഇത്..ഇത് വേറാരൊ ആണ്…“

—--ദേവ് എനിക്കൊരു കാർ ഡാഷ്ബോർഡിൽ നിന്നൊരു വിഷ്വൽ കിട്ടിയിട്ടുണ്ട്…ചെക്ക് യുവർ ഫോൺ….എണീക്ക് നീ—--

”എണീക്കാനോ….?

“ഹേയ് ദേവ്….!!

അവനെയാരോ തട്ടി വിളിച്ചതും ഞെട്ടികൊണ്ടവൻ ചാടിഎണീറ്റു

”ICU…“

ചുറ്റിനും കണ്ണോടിച്ചു കൊണ്ടവൻ സ്വയം പറഞ്ഞു…

”ദേവ്

💬 Comments

View all comments