0%

Chapter Title : ?Evil on earth✨ 6 [Jomon]

Author : Jomon Read All Parts 1.6K

അവന് തോന്നി……..

കാറിൽ കയറിയശേഷമവൻ കൊറച്ചു നേരം കൂടെ എന്തൊക്കെയോ ആലോചിച്ചു കൂട്ടി ഇരുന്നു..പിന്നെ ഡാഷ് ബോർഡിനടുത്തായി ഫൈബർ കൊണ്ടു നിർമ്മിച്ച ഒരു പാളി പോലത്തെ വാതിൽ തുടന്നവൻ ഒരു പൊതിയെടുത്തു..കറുത്ത സിൽക്ക് തുണി കൊണ്ടു നിർമ്മിച്ചൊരു സഞ്ചിയായിരുന്നത്…അതിന്റെ ചരടുകൾ കൊണ്ട് പൂട്ടിയ വാ ഭാഗം തുറന്നവനൊരു സ്ട്രിപ്പ് എടുത്തു….ഇരുപതോളം ബുള്ളറ്റുകൾ ലോഡ് ചെയ്തൊരു സ്റ്റിക്ക് ആയിരുന്നത്….അത് തിരിച്ചു വച്ചവൻ അതിൽ നിന്നുമൊരു തോക്ക് കൂടെ എടുത്തു….ഇറ്റലിയൻ മേട് പിസ്റ്റൾ…മറ്റു തോക്കുകളിൽ നിന്നും വ്യത്യാസതമായി അതിൽ ഡ്രാഗണും അതിന്റെവായിൽ നിന്നും പുറത്തേക്ക് തെറിക്കുന്ന തീ നാളങ്ങളുടെയും ചിത്രം കറുത്ത വരകൾ പോലെ ചെത്തി വെച്ചിരുന്നു..ഒറ്റ നോട്ടത്തിൽ അതൊരു കറുത്ത തോക്കായി തോന്നുമെങ്കിലും അവക്ക് മുകളിൽ വെട്ടമടിക്കുമ്പോളാ ഡ്രാഗണിന് മുകളിലൂടെ ഒരു നീല പ്രകാശം പ്രതിഫലിക്കുന്നതായി കാണാം…

അവൻ കൊറച്ചു നേരമതിൽ നോക്കി ഇരുന്ന ശേഷം തിരിച്ചതുപോലെ തന്നെ എടുത്തു വച്ചു….അവന് നേരെ ചൂണ്ടപ്പെട്ട തോക്കുകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് അതിനെ ആയിരുന്നു..അതുകൊണ്ട് തന്നെ ആണ് അവനത് സ്വന്തമാക്കി കൂടെ കൊണ്ടു നടക്കുന്നത്..,,

—-----------------

രണ്ടു ദിവസം വലിയ സംഭവങ്ങളൊന്നുമില്ലാതെ കടന്നു പോയി….അമാൻഡ റഷ്യയിലെത്തി അവളെ എടുത്തു വളർത്തിയ ഓർഫനേജിൽ പോയി അവിടെ ഉള്ളവരെ കണ്ടു സംസാരിച്ചു…ഒടുക്കം വിടപറയാൻ എന്നവണ്ണം അവളുടെ സമ്പാദ്യത്തിൽ നിന്നും അത്യാവശ്യം വലിയൊരു തുക അവർക്ക് കൈമാറി……അങ്ങനെ ഒരു പ്ലാൻ മനസ്സിൽ  അവിടെ എത്തുന്നത് വരെ ഇല്ലായിരുന്നുവെങ്കിലും മുൻപിലൂടെ ഓടി കളിച്ചു നടക്കുന്ന കുഞ്ഞുങ്ങളെ കണ്ടപ്പോൾ അവൾക്ക് അവളുടെ തന്നെ ബാല്യം ഓർമ്മ വന്നു…അതുകൊണ്ട് തന്നെ ആയിരുന്നു തന്നാൽ കഴിയുന്നൊരു സഹായം അവൾ ചെയ്തത്…അതിൽ സന്തോഷം

💬 Comments

View all comments