Chapter Title : ?Evil on earth✨ 6 [Jomon]
ഭേധിച്ചുകൊണ്ട് ദേവിക അവനെ നോക്കി പറഞ്ഞു….അവളുടെയാ ലോലമായ ശബ്ദം കേട്ടവൻ പെട്ടന്ന് മുഖമുയർത്തി നോക്കി….അവന്റെ കണ്ണുകൾ എന്തിനെന്നു പോലുമറിയാതെ തിളങ്ങിയിരുന്നു…അതിന്റെ ബാക്കി എന്നവണ്ണം വലുതായി വന്ന അവന്റെ കാപ്പി കണ്ണുകൾ കണ്ട ദേവിക മുഖത്തു വിരിഞ്ഞ ചിരി അവൻ കാണാതിരിക്കാൻ വേണ്ടി ചുണ്ടുകൾ കൂട്ടി പിടിച്ചു തന്റെ മടിയിലായി ചൂടു പറ്റി പതുങ്ങിയിരിക്കുന്ന പൂച്ച കുഞ്ഞിന്റെ തലയിൽ തലോടി. ..ഒരു നന്ദി പറച്ചിലെന്നവണ്ണം അവനവളെ മുഖമുയർത്തി നോക്കി…
കറുത്ത ഉണ്ടക്കണ്ണുകൾ കൊണ്ടുള്ള അവന്റെ നന്ദി പ്രകടനം കണ്ടവൾ ഒളിപ്പിച്ചു വെച്ച പുഞ്ചിരി തിരിച്ചു നൽകി…..നിരയാർന്ന അവളുടെ വെള്ള പല്ലുകൾ കാണിച്ചുള്ള ഭംഗിയാർന്ന ചിരിയിൽ മയങ്ങിയ അർഥർ കണ്ണിമാ വെട്ടാതെ അവളെ തന്നെ നോക്കി ഇരുന്നു…
“നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ നിനക്ക് അറിയാൻ സാധിക്കുമായിരുന്നു പ്രണയം എന്ന വികാരം എന്താണെന്ന്…!!!
മനസ്സിൽ തന്റെ കട്ട് ആയിപോയ അസിസ്റ്റന്റിനോട് പറഞ്ഞവൻ…അവരെ തഴുകി ഒരിളം കാറ്റ് പോയതും അർഥർ ഇരുന്നിടത്തു നിന്നെണീറ്റു…
അവൻ പോവുകയാണോ എന്നൊരു ഭയത്തോടെ ദേവിക അർഥറിന്റെ മുഖത്തേക്ക് നോക്കി..താൻ എന്തിനാണ് അവൻ പോവുന്നതിൽ ഇത്ര ഭയക്കുന്നത് എന്ന് മനസിലാവാതെ അവളിരുന്നു…ഒരു നിമിഷം കൊണ്ടു തന്നെ ഉത്തരം കിട്ടാത്ത ഒരായിരം ചോദ്യങ്ങൾ അവളുടെ മനസ്സിലേക്ക് വന്നു
അർഥറിനും വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല…അതുകൊണ്ട് തന്നെ അവനാ മഴയിലേക്ക് ഇറങ്ങി നടന്നു…അലച്ചു പെയ്തൊഴിയുന്ന മഴയിലേക്ക് ഇറങ്ങി പോയ അവനെ നോക്കി അവളിരുന്നു..തനിക്ക് വേണ്ടപ്പെട്ടത് എന്തോ കയ്യിൽ നിന്നും വഴുതി പോകുന്നത് പോലവൾക്ക് അനുഭവപ്പെട്ടു….ഒരുനിമിഷം ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടിയവൾ പൂച്ച കുഞ്ഞിനെ കയ്യിലെടുത്തു ബസ്സ്റ്റോപ്പിന്റെ ഇരുബു കമ്പിയിൽ പിടിച്ചു കൊണ്ട് ഉറക്കെ വിളിച്ചവനെ….
“ഹേയ്…അതെ…!!!
💬 Comments
View all comments