Chapter Title : ?Evil on earth✨ 6 [Jomon]
പ്രണയമെന്ന അമൂല്യമായ വികാരത്തിൽ മനസ്സു നിറഞ്ഞു മഴയത്തുകൂടെ നടന്നയവൻ അവളുടെയാ വിളിയിൽ തറഞ്ഞു നിന്നു….കാലുകളുടെ ചലനം നഷ്ടമായവൻ അവളെ തല തിരിച്ചു നോക്കി….
“എന്താ…?
കോരി ചൊരിയുന്ന മഴയത്തു നിന്നവൻ ചോദിച്ചു……പെട്ടെന്നുള്ള ഒരു പ്രേരണയിൽ ദേവിക അവനെ വിളിച്ചെങ്കിലും എന്ത് പറയണമെന്ന് അവൾക്ക് നിശ്ചയമുണ്ടായിരുന്നില്ല
വാക്കുകൾക്കായി അവൾ തന്റെ മനസ്സിൽ പരതി…
”അത്…മഴ കുറഞ്ഞിട്ടു പോയാൽ പോരെ…!
മഴനനഞ്ഞു കുതിർന്നവളുടെ ഉത്തരത്തിനായി കാത്തിരുന്ന അർഥറിനെ നോക്കി അവൾ പറഞ്ഞു…അവളുടെ മറുപടി കേട്ട അവൻ പ്രാന്തനെ പോലെ അലച്ചു പൊയ്യുന്ന മേഘങ്ങളെ തലയുയർത്തി നോക്കി….പിന്നീട് ഒരു ചിരിയോടെ തിരിച്ചു സ്റ്റോപ്പിലേക്ക് കയറി…ഇത്തവണ അവൾക്കടുത്തായി ആണവൻ വന്നിരുന്നത്….
അവൻ അരികിലുണ്ടെന്ന ബോധ്യം വന്നതോടവൾ മുഖത്തു വിരിഞ്ഞ ചിരിയോടെ പൂച്ചകുഞ്ഞിനെ ചേർത്തു പിടിച്ചു….പെട്ടെന്നാണ് റോഡിനപ്പുറം നിന്നൊരു വലിയ പൂച്ച കരിയിലകൾ കാറ്റിൽ പറത്തികൊണ്ട് റോഡിലേക്ക് വന്നു വീണത്….അതിന്റെയാ വരവിൽ പേടിച്ച ദേവിക എന്ത് ചെയ്യാമെന്നറിയാതെ അർഥറിനെ നോക്കി…എന്നാൽ അവന്റെ കണ്ണുകൾ ശത്രുവിനെ കണ്ടത് പോലെ തിളങ്ങി…പക്ഷെ സ്വബോധം വീണ്ടെടുത്ത അവൻ അവളുടെ കയ്യിൽ ഭദ്രമായിരിക്കുന്ന പൂച്ച കുഞ്ഞിനെ നോക്കി…..
“ഇതിന്റെ അമ്മയാവുമത്…!
പേടിയോടെ തന്നെ നോക്കി ഇരിക്കുന്ന ദേവികയെ നോക്കിയവൻ പറഞ്ഞു….പക്ഷെ ഈ പെരുംമഴയിലേക്ക് അതിനെ ഇറക്കി വിടാൻ അവളുടെ മനസ്സനുവദിച്ചില്ല…
താൻ വന്നിട്ടും കുഞ്ഞിനെ വിട്ടു തരാതിരിക്കുന്ന മനുഷ്യരെ നോക്കിയാ തള്ള പൂച്ച ചീറ്റി….അതവളുടെ ഭയം ഒന്നുകൂടെ ഇരട്ടിയാക്കി…..വെറുമൊരു പൂച്ചയെ പോലും കണ്ട് ഭയന്നിരിക്കുന്ന ദേവികയെ അർഥർ അത്ഭുതത്തോടെ നോക്കി……തനിക് എങ്ങനെ ആണിവളോട് ഒരു നിമിഷം കൊണ്ടു പ്രണയം തോന്നിയതെന്നവന് മനസിലായി…മനുഷ്യരുടേതായ ഒരു തരി കളങ്കം പോലും തൊട്ടുതീണ്ടാത്ത ഒരു
💬 Comments
View all comments