Chapter Title : ?Evil on earth✨ 6 [Jomon]
ചെയ്യാൻ തീരുമാനിച്ചിട്ടില്ല….അഹ് ഒരു പ്രോപ്പർട്ടി ഉണ്ട്…ചേട്ടന്റെ മോൾടെ ആണ് അവിടെ പണ്ട് നിർത്തി പോയൊരു റിസ്സോർട്ട് ഉണ്ട്….അത് ആദ്യം മുതൽക്കേ ഒന്നെന്നു തുടങ്ങിയാലോ എന്നൊരു പ്ലാനൊണ്ടായിരുന്നു…പിന്നെ തിരക്കൊക്കെയായി വേണ്ടന്ന് വച്ചതാ..ജോമോന് താല്പര്യമുണ്ടേൽ നമുക്ക് അവിടുന്ന് തുടങ്ങാം…എന്ത് പറയുന്നു…?
”റിസ്സോർട്ട്…എവിടെ ആണ് പ്ലോട്ട്..?
“ഇവിടെ അടുത്ത് തന്നെയാ…ഹൈവേന്ന് ഏറി പോയാൽ നാലഞ്ചു കിലോമീറ്റർ അകത്തേക്ക്….കൂടാതെ അതിനടുത്തായി ഇപ്പൊ പിള്ളേർക്ക് വേണ്ടിയുള്ള ഏതാണ്ടോ കുന്ത്രണ്ടമൊക്കെ ഗവണ്മെന്റ് ഉണ്ടാക്കി വച്ചിട്ടുണ്ട്…പിന്നെ പിറകിലേക്ക് വലിയ കാടാ…ട്രക്കിങിനുള്ള പരിപാടിയും ഏർപ്പാടാക്കാം…നിങ്ങടെ കാലമല്ലേ ഇത് അപ്പൊ അറിയാമായിരുക്കുമല്ലോ എന്തൊക്കെ വേണമെന്ന…”
കുലുങ്ങി ചിരിച്ചുകൊണ്ട് വിശ്വൻ ജോയെ നോക്കി
“എന്റെ മോനോട് ഞാൻ മുൻപൊന്ന് പറഞ്ഞെത അതിനെക്കുറിച്ചു…അവന് അതിലൊന്നും താല്പര്യമില്ല…എന്തിനേറെ ഇന്ത്യയിലേക്ക് വരാൻ പോലും കൂട്ടാക്കാത്തൊരു ചെറക്കൻ….”
തന്റെ മകന്റെ സ്വഭാവമോർത്തു വിശ്വൻ പറഞ്ഞു….
“എന്നാ ഞാൻ ഇറങ്ങട്ടെ സർ….”
പോകാനായി തുനിഞ്ഞു കൊണ്ട് ജോ ചോദിച്ചു
“താനെന്ന നാട്ടിലേക്ക് പോകുന്നെ…?
വിശ്വൻ ചോദിച്ചു…
”നാളെ…“
”എന്നാൽ അടുത്ത ഞായറാഴ്ച ബാംഗ്ലൂർക്ക് പോരെ…നമുക്കാ പ്ലോട്ട് പോയി കാണാം…“
വിശ്വനോട് യാത്ര പറഞ്ഞു ജോ ഡോർ അടച്ചു…ജോയെ നോകിയൊന്ന് ചിരിച്ചു കൊണ്ടയാൾ കാർ മുന്നോട്ടെടുത്തു
”ഞായർ…..ഇനിയൊരാഴ്ച്ച സമയം….ഹും….“
അയാൾ പോകുന്നത് നോക്കി ജോ പല്ല് കടിച്ചു…….അവന്റെയുള്ളിൽ പകയുടെ തീ ആളിക്കത്തി…..ഒരാഴ്ച സമയം വിശ്വനായി ജോ കുറിച്ചു നൽകി
ഇതേ സമയം ബാംഗ്ലൂർക്ക് പോകാനായി ഇറങ്ങിയതായിരുന്നു ദേവ്….ഉച്ച കഴിഞ്ഞാണ് അവന്റെ ഫോണിലേക്കാ കാൾ വന്നത്..താൻ പണി കഴിപ്പിക്കാനായി ഏൽപ്പിച്ചു വണ്ടി റെഡി ആണെന്ന് അറിയിച്ചു കൊണ്ട് ഗ്യാരജിൽ നിന്നായൊരുന്നാ കാൾ…
അതുവരെ അസ്വസ്ഥതമായ മനസ്സുമായി നടന്നയാവന്റെ മനസ്സ് അല്പം തണുപ്പിച്ചു
💬 Comments
View all comments