Chapter Title : ?Evil on earth✨ 6 [Jomon]
കാറിന്റെ ലോക്ക് തുറന്നു..ജോ മറിച്ചൊന്നും പറയാതെ അയാളുടെയൊപ്പം ജാഗ്വാറിലേക്ക് കയറി…അകത്തു കയറി ഡോർ അടഞ്ഞതും കാറിന്റെ അകം മുഴുവൻ ഘടിപ്പിച്ച ഇളം മഞ്ഞയും വെള്ളയും ചേർന്ന സ്ട്രിപ്പ് ലൈറ്റ്കൾ പ്രകാശിച്ചു തുടങ്ങി…ആഡംബരമായൊരു ഹോട്ടൽ റൂമിലേക്ക് കയറിയ പ്രധീദി ആയിരുന്നതിന്….
“പിന്നെ എന്തൊക്കെ ഉണ്ടെടോ…സത്യം പറഞ്ഞ നിന്നെയൊന്നു കാണാൻ ഇരിക്കുവായിരുന്നു ഞാൻ…നിങ്ങടെ കമ്പനിയുമായി എഗ്രിമെന്റ് വച്ചത് മുതൽ ഞാൻ തേടി നടന്നതൊക്കെ എന്റെ മുൻപിൽ വന്നു പെട്ടോണ്ടിരിക്കുവാ…ശെരിക്കും ഒരു ഭാഗ്യം തന്നെയാണത്…”
വിശ്വാൻ ഒരു ചിരിയോടെ പറഞ്ഞു…..
“ഞാനും സാറിനെ കാണാൻ ഇരിക്കുവായിരുന്നു…”
അതേ ചിരിയോടെ അവനും അയാളെ നോക്കി
“അതെന്തിനാ…?
”അത് എനിക്കീ കൺസ്ട്രക്ഷനും ഇമ്പോർട്ടിങ്കുമായി മാത്രം ഒതുങ്ങി കൂടാൻ താല്പര്യമില്ല..ഫാമിലി ആയിട്ട് മെഡിക്കൽ ഫീൽഡിലും ഒണ്ട് അത് പിന്നെ അവര് നോക്കിക്കോളും…എനിക്ക് സ്വന്തമായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുണ്ട്…!
ജോ അവന്റെ ഉള്ളിലുള്ള കാര്യം പറഞ്ഞു…ഇത്ര ചെറുപ്പത്തിലേ സ്വന്തമായി എന്തെങ്കിലും നേടണമെന്ന് തോന്നിയ ജോയെ വിശ്വൻ ഒരു ചിരിയോടെ നോക്കിക്കണ്ടു
“നല്ലതാണ് ഈ ചിന്ത…പക്ഷെ എല്ലാത്തിനും അതിന്റെതായ റിസ്കുകൾ ഒണ്ട് ജോമോൻ…അത് ഇത്ര ചെറുപ്പത്തിലേ നീ താങ്ങുമോ..?
അയാൾ സംശയത്തോടെ അവനെ നോക്കി….
”സർ അതുകൊണ്ട് ആണ് ഞാൻ കാണാൻ വന്നതും…എനിക്ക് ആദ്യം കൊറച്ചൊക്കെ പഠിച്ചെടുക്കേണ്ടത് ഉണ്ട്…സൊ സാറിന്റെ കൂടെ നിന്നാൽ അതൊക്കെ പഠിക്കാമെന്ന് എനിക്ക് തോന്നുന്നു…“
”എന്റെ കൂടെയോ..?
“yes..എനിക്ക് സാറിന്റെ കൂടെ ഏതെങ്കിലും ഒരു ഫീൽഡിൽ പാർട്ണർ ആയാൽ കൊള്ളാമെന്നുണ്ട്…”
അവന്റെ വാക്കുകൾ കേട്ട വിശ്വൻ ഒരുനിമിഷം ആലോചിച്ചു….
“തുടക്കത്തിലെ പാർട്ണർ ആയി എല്ലാം പഠിക്കുന്നത് നല്ലതാണ് പക്ഷെ അതിന് മാത്രം ഞാനിപ്പോ പുതിയതായി ഒന്നിലേക്കും
💬 Comments
View all comments