Chapter Title : ?Evil on earth✨ 6 [Jomon]
റോഡിലേക്ക് വീണു…നെറ്റി പൊട്ടി ചോര വരാൻ തുടങ്ങിയിരുന്നു….പറ്റുന്നത് പോലെ എണീറ്റ് നിന്നായവൾ തലയുയർത്തി ചുറ്റിനും നോക്കി..ആളുകളൊന്നും ഓടി കൂടിയിട്ടില്ല…പ്രധാന റോഡിൽ നിന്ന് മാറിയുള്ള ഏതോ പ്രദേശമാണ്….അവൾ കുനിഞ്ഞിരുന്നു തന്റെ ഹാൻഡ് ബാഗ് എടുത്തു..അതിൽ നിന്നെന്തെങ്കിലും നിലത്തു പോയിട്ടുണ്ടോ എന്ന് പരിശോധിച്ചു….എല്ലാം അതിൽ തന്നെ ഉണ്ടെന്ന് മനസിലാക്കിയതും അവൾ റോഡിലായി മാറി കിടക്കുന്ന തോക്ക് കണ്ട് അതിനടുത്തേക്ക് നടന്നു….അത് എടുക്കണോ വേണ്ടയോ എന്നായിരുന്നു അവളുടെ മനസ്സിലപ്പോൾ…ഒടുക്കം ഒരു ചിരിയോടെ അത് അവിടെ തന്നെ ഉപേക്ഷിച്ചവൾ റോഡിലേക്ക് കയറി നടന്നു………
—-----------------------------------------
നേരമിരുട്ടി ഏഴുമണിയോട് അടുപ്പിച്ചു ബാറിൽ നിന്നിറങ്ങി വരികയായിരുന്നു വിശ്വനാഥൻ…അന്നയാൾ ഒറ്റക്കായിരുന്നു…തന്റെ ഏറ്റവും വലിയ ശത്രുവിനെ അധികം വൈകാതെ തന്നെ മരണം പുൽകുമെന്ന അടിയുറച്ചു വിശ്വസിച്ച അയാൾ അതിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയ ശേഷം ആഘോഷിക്കാൻ വേണ്ടി ഇറങ്ങിയത് ആയിരുന്നു…അതുകൊണ്ട് തന്നെ പതിവിലധികം കുടിച്ച അയാൾ സ്വയം സംസാരിച്ചു കൊണ്ട് പാർക്കിങ്ങിലേക്ക് നടക്കുകയായിരുന്നു…ദൂരെയായി മാറ്റിയിട്ട അയാളുടെ ജാഗ്വാറിനു മുൻപിൽ നിൽക്കുന്ന ഒരുവനെ കണ്ടതും അയാളുടെ നടത്തതിന്റെ വേഗത കുറഞ്ഞു….അടുത്തെത്തിയത് ചെറുപ്പക്കാരന്റെ മുഖം വ്യക്തമായതും അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു
“”“ജോമോൻ…”“
”ഹലോ വിശ്വൻ സർ….“”“
ഒരു ചിരിയോടെ ജോമോൻ അയാൾക് നേരെ കൈ നീട്ടി
”ജോമോൻ..താൻ എന്താ ഇവിടെ…?
പ്രതീക്ഷിക്കാതെ അവനെയവിടെ കണ്ട അത്ഭുതത്തിൽ വിശ്വൻ ചോദിച്ചു
“ഞാൻ ഒരു മീറ്റിംഗുമായി വന്നതാ…അപ്പോളാണ് സാറിന്റെ കാറിവിടെ കിടക്കുന്നത് കണ്ടത്…ഒന്ന് കണ്ടിട്ട് പോകാമെന്നു കരുതി…”
ജോമോൻ പതിവ് ചിരിയോടെ അയാളോട് സംസാരിച്ചു…അവന്റെ സംസാരവും പെറ്റുമാറ്റവും വിശ്വനു വളരെ ഇഷ്ടമായി…
“ആണല്ലേ…എന്നാ വാ കാറിലിരുന്ന് സംസാരിക്കാ…”
അയാൾ അവനെ ക്ഷണിച്ചു കൊണ്ട്
💬 Comments
View all comments