0%

Chapter Title : ?Evil on earth✨ 6 [Jomon]

Author : Jomon Read All Parts 574

പറഞ്ഞവൻ എണീറ്റു നടന്നു…ടോയ്‌ലെറ്റിൽ കയറി ഡോർ അടച്ചതും പൊട്ടി കരഞ്ഞു കൊണ്ടവൻ മുൻപിലെ കണ്ണാടിയിൽ പിടിച്ചു നിന്നു….എത്രയൊക്കെ നിയന്ത്രിക്കാൻ ശ്രമിച്ചാലും നീലുവിന്റെ ഓർമ്മകൾ അവനിലേക്ക് വരുംതോറും അവനെയത് കൂടുതലാഴത്തിൽ തളർത്തി കളയുന്നതായി അവനു തോന്നി…

മുൻപിലെ ടാപ്പ് തുറന്ന് പുറത്തേക്ക് ഒഴുകുന്ന തണുത്ത വെള്ളം കൊണ്ടു മുഖം കഴുകിയയവൻ ശ്വാസം നീട്ടി എടുത്തു വിട്ടു കൊണ്ടിരുന്നു..വീണ്ടും ഈറനണിഞ്ഞു തുടങ്ങിയ കണ്ണുകൾ കണ്ടതും ദേഷ്യം കൊണ്ടവനാ ഭിത്തിയിൽ അടിച്ചു…

“ലെനസ്…”

അവൻ ഉയർന്നു താഴുന്ന നിശ്വാസവുമായി അവളെ വിളിച്ചു

—--പറയു ദേവ്—---

“എനിക്ക്…എനിക്ക് പറ്റുന്നില്ല ഇങ്ങനെ…നീലു…അവളെക്കുറിച്ചു ഓർമ്മ വരുന്തോറും എന്റെ ആത്മവിശ്വാസവും ധൈര്യവും ചോർന്നു പോകുവാ…Help me…എന്നെകൊണ്ട് ഇത് survive ചെയ്യാൻ സാധിക്കുന്നില്ല….”

അവൻ കരഞ്ഞുകൊണ്ട് പറഞ്ഞു…പെട്ടന്ന് എന്തോ തോന്നിയത് പോലവൻ തലയുയർത്തി കണ്ണാടിയിൽ തെളിഞ്ഞ തന്റെ രൂപത്തെ നോക്കി

“ലെനസ്…നീലുവിന്റെയും അഞ്ചുവിന്റെയും അവസാന നിമിഷ ഓർമ്മകൾ ഫ്രീസ് ചെയ്യണം…”

കണ്ണുകൾ തുടച്ചു കൊണ്ടവൻ പറഞ്ഞു…

—--but ദേവ് —--

“നിന്നോട് ചെയ്യണമെന്നാണ് പറഞ്ഞത്….നീലുവിനെ എന്റെയൊപ്പം ഇല്ലന്നുള്ള ചിന്ത എനിക്കിനി ഉണ്ടാവാൻ പാടില്ല…അവളുടെ ഓർമ്മകൾ മാത്രം മതി എനിക്കിനി…..പ്ലീസ്….അല്ലാതെ…അല്ലാതെ എന്നെകൊണ്ട് പറ്റുന്നില്ല….”

നിസ്സഹായനായവൻ പറഞ്ഞതും തലയുടെ ഒരു സൈഡിലൂടെ മിന്നൽ പിണർപ്പ് പോലൊരു വേദന കടന്നു പോയതും ഒരുമിച്ചായിരുന്നു

“”“”അആഹ്ഹ…“”“”

തലയിൽ അള്ളിപ്പിടിച്ചു കൊണ്ടവൻ കുനിഞ്ഞിരുന്നു…അടുത്ത നിമിഷം തന്നെ മഞ്ഞു വീഴുന്നൊരു തണുപ്പവന്റെ തലയിൽ പടർന്നു….

വേദന മാറിയതും കണ്ണാടിയിൽ മുഖം നോക്കിയവൻ ചിരിക്കാൻ ശ്രമിച്ചു…അവന് മനസ്സു തുറന്നു ചിരിക്കാൻ സാധിക്കുന്നെണ്ടെന്ന് മനസിലായതും നീലിമയുടെ ആത്മാവിന് വേണ്ടി ഒരുനിമിഷം കണ്ണടച്ചവൻ പ്രാർത്ഥിച്ചു…പിന്നീട് കണ്ണു തുറന്നയാവന്റെ മനസ്സ് നിറയെ പകയുടെ എരിനാളം കത്തിയമാരുകയായിരുന്നു..ഒരിക്കൽ കൂടി മുഖം കഴികിയവൻ തിരിച്ചിറങ്ങി

മ്ലാനത നിറഞ്ഞ മുഖവുമായി പോയ ദേവിന്റെ മുഖത്തു പഴയ കുസൃതിയും തെളിച്ചവും വന്നു നിറഞ്ഞത് കണ്ട അമാൻഡ അവനെ അത്ഭുതത്തോടെ നോക്കി

“നീയെന്താ എന്നെയിങ്ങനെ നോക്കുന്നെ..?

അവൾക്കരികിൽ വന്നിരുന്നു കൊണ്ടവൻ ചോദിച്ചു

”ഏയ്യ് ഒന്നുമില്ല…“

”ഒറപ്പാണോ…?

വീണ്ടും സംശയത്തോടെ അവനവളോട് ചോദിച്ചു

“യാഹ്…”

“മമ് ഒക്കെ…നിനക്ക് കൊറച്ചു സംശയങ്ങൾ ഉണ്ടെന്നു എന്റെ മനസ്സ് പറയുന്നുണ്ട്….സാരമില്ല…ചോദിക്കാൻ സമയമായെന്ന് നിനക്ക് തോന്നുമ്പോ നിനക്ക് ചോദിക്കാം

💬 Comments

View all comments