Chapter Title : എയർഹോസ്റ്റസ് ശിവന്യ (MAHADEV)
കുറിച്ചു സംസാരിച്ചിട്ട് പോയി ഇരുന്നു... ഉടനെ ഫ്ലൈറ്റ് പുറകിലേക്കു പോകുന്നത് അവൾക് മനയിലായി...
വീ ആർ പുഷ്ബാക്കിങ് എന്ന് ക്യാപ്റ്റൻ പറഞ്ഞു.. സീറ്റ് ബെൽറ്റ് ധരിക്കാനും അവിടെന്നു നിർദേശം ഉണ്ടായിരുന്നു..
അവളുടെ കൈകൾ വിറച്ചു.. ചുണ്ടുകൾ കടിച്ചുകൊണ്ട് അവൾ പേടിച്ചരണ്ട് ഇരുന്നു... നിലവിളിക്കണമെന്നു പോലും അവൾക് തോന്നി പോയി...
ഉടനെ ആ വയസ്സൻ അവളുടെ കയ്യിൽ കേറി പിടിച്ചു... ഡോണ്ട് വറി ...
"ഫസ്റ്റ് ടൈം ആണോ ഫ്ലൈറ്റിൽ? "
"അതെ.."
പേടിക്കണ്ട... നല്ല എക്സ്പെരിഐൻസെഡ് ക്യാപ്റ്റൻ ആണ് നമുക്ക് ഒപ്പം ഉള്ളത്...
അവൾക് ആ വയസ്സന്റെ വാക്കുകൾ അല്പം ആശ്വാസം പകർന്നു നൽകി...
ഉടനെ എൻജിൻ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം അവൾ കേട്ടു .. ഉടനെ കോക്ക്പിറ്റിൽനിന്നുo ഒരു മധുരമായ ശബ്ദം ഉണർന്നു.. അത് ആ പയ്യൻ ആണെന് അവൾക് മനസിലായി..
ആദ്യം തന്നെ അദ്ദേഹം താമസിച്ചതിനുള്ള ക്ഷേമപണം നടത്തി.. പിന്നീടു 1 .30 മണിക്കൂറിനകത് മുംബൈ റീച് ചെയ്യുമെന്നും ഫ്ലയിങ് ഓഫീസർ വാക് തന്നു ... മൊബൈൽ ഫോൺ എല്ലാം ഓഫ് ആകാനും നിർദേശം ലഭിച്ചു... അധികം വൈകാതെ തന്നെ ഫ്ലൈറ്റ് റൺവേയിൽ എത്തി...
പെട്ടന്ന് എൻജിനിൽ നിന്നും കൂർത്ത ശബ്ദം അവളുടെ ചെവിയിൽ എത്തി.... ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യാൻ പോകെയാണെന്നു മനസ്സിലായി ...
"മോളെ ഇത് ടേക്ക് ഓഫ് റോൾ ആണ് ".. പേടിയുണ്ടെങ്കിൽ കണ്ണടച്ച് ഇരിക്കാൻ ആ വയസ്സൻ പറഞ്ഞു.
പക്ഷെ ആ സമയത് അവളെ നിയത്രിച്ചത് തന്റെ ജോലി സ്വഭാവത്തിന് അനുസരിച്ചുള്ള ധൈര്യം അവൾക്കില്ലന്നും .. അത് വേണം
💬 Comments
View all comments