Chapter Title : ഏഴാം സ്വർഗം 3 [പുലിയാശാൻ]
തന്നെ ഓഫീസിലെ എല്ലാപേരുമായിട്ട് അടുത്തു ജോലിയോടുള്ള ആത്മാർത്ഥത കൊണ്ട് മാഡത്തിന് എന്നോട് പ്രത്യക സ്നേഹമായിരുന്നു അതുകൊണ്ട് എനിക്കവരൊരു ലാപ്ടോപ് മേടിച്ചുതന്നു.എനിക്ക് ഒന്നല്ല ഒരായിരം വേടിക്കാൻ കഴിയും ഞാൻ വേണ്ടായെന്നു പറഞ്ഞിട്ടും അവര് നിർബന്ധിച്ചു വീട്ടിലിരുന്നും വർക്ക് ചെയ്യാം.ഒരു ഞായറാഴ്ച ദിവസം ജോലിക്ക് പോണ്ടാത്തതിനാൽ ലേറ്റായാണ് എഴുന്നേറ്റത് ഇന്ന് കളിയുണ്ട് ഒൻപത് മണിക്ക് തുടങ്ങും.ജോലിക്ക് പോയിത്തുടങ്ങിയതിനു ശേഷം ജിമ്മിൽ പോകാറില്ല.പല്ലു തേച്ചിട്ട് കാപ്പി കഴിക്കാനിരുന്നു
"നിൻറെ ജോലി എങ്ങനെയുണ്ട്?
"നന്നായി പോകുന്നു അമ്മ ഗൗരി ചേച്ചിയെ വിളിച്ച് തിരക്കുന്ന കാര്യമൊക്കെ എനിക്കറിയാം
"ചിലപ്പൊ നീ ഓഫീസിൽ പോകാതെ കറങ്ങി നടക്കുമോയെന്നു കരുതി വിളിക്കുന്നതാ
"അമ്മേ ഞാനെന്താ കുട്ടിയാ ക്ലാസ്സ് കട്ട് ചെയുന്ന പോലെ ഓഫിസ് കട്ട് ചെയ്യാൻ!
"ഓഹ് നീ നന്നാകാൻ വേണ്ടിയല്ലേ മോനേ നിനക്കിഷ്ടപ്പെട്ടില്ലെങ്കിൽ ഞാനവളെ വിളിക്കുന്നില്ല പോരേ?
"അമ്മ വിളിച്ചില്ലെങ്കിലും ഞാൻ ഓഫീസിൽ എത്തിയിട്ടില്ലെങ്കിൽ ചേച്ചി അമ്മയെ വിളിച്ചു പറയുമെന്ന് എനിക്കറിയാം
"മ്മ് നീ കഴിക്ക് ഇന്ന് കളിയില്ലെ?
"ആ ഇപ്പൊ തുടങ്ങും
"ഇത്തവണയെങ്കിലും നീയൊക്കെ കപ്പടിക്കോ!
"അമ്മ നോക്കിക്കോ ഇത്തവണ കപ്പടിക്കുന്നെങ്കിൽ അത് പുന്നക്കടവിലെ പിള്ളേരായിരിക്കും
"കണ്ടറിയാം
"അമ്മ കണ്ടോ ഇത്തവണ കപ്പ് ഞങ്ങളെ കൊണ്ടുപോകൂ
•കഴിച്ച് തീർന്ന് പെട്ടെന്ന് റെഡിയായി സ്റ്റേഡിയത്തിലേക്ക് പോയി.ഹൊ ഒരുത്സവത്തിനുള്ള പ്രതീതിയായിരുന്നു
"ഇന്നാരാടാ നമ്മുടെ എതിരാളി
"ആ രോഹിത്തിന്റെ ടീമാണ്
"അപ്പൊ ഇന്നത്തെ കളി കടുക്കും എന്തായാലും നിങ്ങള് കേട്ടോ ഇന്നത്തെ കളി ജയിക്കുകയാണെങ്കിൽ എനിക്ക് ജോലി കിട്ടിയതിൻറെയും കളി ജയിക്കുന്നതിന്റെയും വമ്പൻ പാർട്ടിയായിരിക്കും
"അളിയാ നീ ബാറിൽ വിളിച്ച് ഇപ്പോഴേ റൂം ബുക്ക് ചെയ്തോ കളി ജയിച്ചിരിക്കും
💬 Comments
View all comments