Chapter Title : ഏഴാം യാമം: A Supernatural Tale [വാത്സ്യായനൻ]
അയാൾ എന്നെ കുത്തിയില്ലേ? ഞാൻ സ്വപ്നം കണ്ടതാണോ? അല്ല … ഞാൻ ഇത് എവിടെയാണ്? മനു ചുറ്റും നോക്കി. ഒരു വലിയ ഹോട്ടൽ മുറി പോലെ ഉള്ള ഒരു സ്ഥലത്ത്, വൃത്താകൃതിയിലുള്ള, രണ്ടാൾക്കു കിടക്കാൻ വേണ്ടതിലും അധികം വീതിയുള്ള ഒരു കിടക്കയിൽ കിടക്കുകയാണ് താൻ. ഇത് എവിടമാണ്? ഒരു ഹോസ്പിറ്റൽ ആകാൻ സാദ്ധ്യത ഇല്ല. ”അലീനാ, ഇത് … നമ്മൾ … എവിടെയാ ഇത്?“ മനു ചോദിച്ചു. ”ശ്്് … .“ അലീന അവന്റെ ചുണ്ടുകൾക്കു മീതെ തന്റെ കൈവിരൽ വച്ചു. ”ഒന്നും മിണ്ടല്ലേ. അതൊക്കെ ഞാൻ പിന്നെ പറഞ്ഞു തരാം.“ അവൾ പറഞ്ഞു. അലീനയുടെ സ്വരത്തിന് അഭൌമമായ ഒരു മാധുര്യം വന്നു ചേർന്നിട്ടുണ്ടോ? മനു അദ്ഭുതപ്പെട്ടു. താൻ കേട്ടത് അലീനയുടെ ശബ്ദം തന്നെ … പക്ഷേ … മന്ദമൊഴുകുന്ന ജലധാര പോലെ, വീണാനാദം പോലെ, മനസ്സിനെ വശീകരിക്കുന്ന ഏതോ ഒരു ശ്രുതി അതിൽ അലിഞ്ഞു ചേർന്നിരിക്കുന്നതു പോലെ ഒരു തോന്നൽ. അലീന കിടക്കയിൽ കയറി മനുവിന്റെ അരികിൽ കിടന്നു. അവളുടെ കൈവിരലുകൾ അവന്റെ കവിളത്ത് തലോടി. മെല്ല അവൾ തന്റെ മുഖം അവന്റേതിനോട് അടുപ്പിച്ചു. അവളുടെ ചുണ്ടുകൾ മനുവിന്റെ ചുണ്ടുകളിൽ ഒന്ന് മന്ദം ഉരസി. ആ സ്പർശനത്തിൽ നിന്നുണ്ടായ തരിപ്പ് അവന്റെ ഉടലാകെ ചൂടു പകർന്നു. ഒന്നു കൂടി അവൾ അതു ചെയ്തു. പിന്നെ അവന്റെ മേൽച്ചുണ്ടിൽ അവൾ മൃദുവായി തന്റെ ചൊടികൾ ചേർത്തു; ഒരേയൊരു നിമിഷത്തേക്കു മാത്രം. എന്നിട്ട് അവന്റെ കീഴ്ച്ചുണ്ടിലും അവൾ അത് ആവർത്തിച്ചു. ഒന്നു കൂടി മേൽച്ചുണ്ടിൽ … ഇത്തവണ അവൾ
💬 Comments
View all comments