0%

Chapter Title : ഏഴാം യാമം: A Supernatural Tale [വാത്സ്യായനൻ]

റേഡിയോ സ്റ്റേഷനിൽ റേഡിയോ ജോക്കി ആണ്‌ അലീന. ജീവിതം ആഘോഷിക്കുന്നവർ. ഉയരെയുള്ള തന്‍റെ ഇരിപ്പിടത്തിൽ ഇരുന്ന് അവരെ നിരീക്ഷിക്കുകയായിരുന്ന അരുന്ധതി ഓർത്തു. പാവം മനുഷ്യർ. യൗവനം എത്ര പെട്ടെന്നാണ്‌ അവരെ വിട്ടു പോകുന്നത്! ദേവകൾക്കും യക്ഷിഗന്ധർവന്മാർക്കും നിത്യയുവത്വം ഉള്ളതിനാൽ താരതമ്യേന ക്ഷണികജീവികളായ മനുഷ്യരോട് അവൾക്ക് പൊതുവേ എപ്പോഴും അനുകമ്പയാണ്‌ തോന്നിയിട്ടുള്ളത്. അലീനയും മനുവും നടക്കുന്നതിന്‌ എതിർദിശയിൽ ഇരുളിന്‍റെ മറവിൽ നിന്ന് മുഖംമൂടി ധരിച്ച രണ്ട് രൂപങ്ങൾ പ്രത്യക്ഷപ്പെട്ടതും അവരെ സമീപിച്ചതും പെട്ടെന്നായിരുന്നു. ഉയരം കൂടിയ മെലിഞ്ഞ ഒരാളും തടിച്ച കുറുകിയ മറ്റൊരാളും. അവരെ കണ്ട് അലീനയും മനുവും നിന്നു. അപകടം തിരിച്ചറിഞ്ഞ് ഉൾപ്രേരണയാൽ മനു അലീനയെ തന്‍റെ പിന്നിലേക്ക് നീക്കി നിർത്തി. “ചേട്ടനും ചേച്ചീം കൂടെ ധിറുതീല് എങ്ങാട് പോണേണ്‌?” ഉയരം കുറഞ്ഞ മുഖംമൂടിക്കാരൻ ചോദിച്ചു. “എന്തു വേണം? What do you want?” മനുവിന്‍റെ ശബ്ദം ഒട്ടും പതറിയിരുന്നില്ല. ഉയരം കൂടിയ ആൾ കൈ മുൻപോട്ട് നീട്ടുക മാത്രം ചെയ്തു. അതോടൊപ്പം തന്നെ മറ്റേയാളിന്‍റെ കൈയിൽ ഒരു കത്തി പ്രത്യക്ഷപ്പെട്ടു. ഉയരം കുറഞ്ഞ ആളിന്‍റെ കത്തി പിടിച്ചിരിക്കുന്ന കൈയുടെ നേർക്ക് മനുവിന്‍റെ ഇടംകാൽ ക്ഷണത്തിൽ ഒന്ന് ഉയർന്നു താണു. കത്തി ദൂരേക്ക് തെറിച്ചു വീണു. അലീനയെ പിന്നിലേക്ക് തള്ളി മാറ്റിയിട്ട് അവർ രണ്ടു പേരുമായി മനു സംഘട്ടനത്തിൽ ഏർപ്പെട്ടു. അലീന സംഭ്രമത്തോടെ യേശുവിനെയും കൃഷ്ണനെയും അല്ലാഹുവിനെയും ഒക്കെ വിളിച്ച് പ്രാർത്ഥിച്ചു. ഉദ്വേഗഭരിതമായ നിമിഷങ്ങൾ. “അഹ് … ആ … .” പെട്ടെന്ന് മനുവിന്‍റെ നിലവിളി ഉയർന്നു. ഉയരം കൂടിയ കൊള്ളക്കാരന്‍റെ കൈയിൽ ഇരുന്ന് തിളങ്ങിയ കത്തിമേൽ പുരണ്ടിരുന്നത് അവന്‍റെ രക്തമായിരുന്നു. ഇരു കൈകളാലും വയറിന്മേൽ പൊത്തിപ്പിടിച്ചു കൊണ്ട് അവൻ നിലത്തു വീണു. കൊള്ളക്കാർ പരസ്പരം നോക്കി. ഉയരം കുറഞ്ഞ ആൾ തന്‍റെ കൈയിൽ നിന്നും തെറിച്ചു പോയ കത്തി കണ്ടെടുത്തു. ഉയരം കൂടിയ ആളിനോട് അലീനയെ പിടിക്കാൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചിട്ട് അയാൾ അതു നീട്ടിപ്പിടിച്ചു കൊണ്ട് മനുവിന്‍റെ നേർക്ക് അടുത്തു. മറ്റേ ആൾ അലീനയുടെ അടുത്ത് എത്തി. “ഒള്ളതെന്നാന്നു വെച്ചാ ഇങ്ങെട് ചേച്ചീ.“ അവളുടെ

💬 Comments

View all comments