Chapter Title : ഏഴാം യാമം: A Supernatural Tale [വാത്സ്യായനൻ]
കത്തി പിടിച്ചിരിക്കുന്ന കൈയുടെ നേർക്ക് മനുവിന്‍റെ ഇടംകാൽ ക്ഷണത്തിൽ ഒന്ന് ഉയർന്നു താണു. കത്തി ദൂരേക്ക് തെറിച്ചു വീണു. അലീനയെ പിന്നിലേക്ക് തള്ളി മാറ്റിയിട്ട് അവർ രണ്ടു പേരുമായി മനു സംഘട്ടനത്തിൽ ഏർപ്പെട്ടു. അലീന സംഭ്രമത്തോടെ യേശുവിനെയും കൃഷ്ണനെയും അല്ലാഹുവിനെയും ഒക്കെ വിളിച്ച് പ്രാർത്ഥിച്ചു. ഉദ്വേഗഭരിതമായ നിമിഷങ്ങൾ. “അഹ് … ആ … .” പെട്ടെന്ന് മനുവിന്‍റെ നിലവിളി ഉയർന്നു. ഉയരം കൂടിയ കൊള്ളക്കാരന്‍റെ കൈയിൽ ഇരുന്ന് തിളങ്ങിയ കത്തിമേൽ പുരണ്ടിരുന്നത് അവന്‍റെ രക്തമായിരുന്നു. ഇരു കൈകളാലും വയറിന്മേൽ പൊത്തിപ്പിടിച്ചു കൊണ്ട് അവൻ നിലത്തു വീണു. കൊള്ളക്കാർ പരസ്പരം നോക്കി. ഉയരം കുറഞ്ഞ ആൾ തന്‍റെ കൈയിൽ നിന്നും തെറിച്ചു പോയ കത്തി കണ്ടെടുത്തു. ഉയരം കൂടിയ ആളിനോട് അലീനയെ പിടിക്കാൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചിട്ട് അയാൾ അതു നീട്ടിപ്പിടിച്ചു കൊണ്ട് മനുവിന്‍റെ നേർക്ക് അടുത്തു. മറ്റേ ആൾ അലീനയുടെ അടുത്ത് എത്തി. “ഒള്ളതെന്നാന്നു വെച്ചാ ഇങ്ങെട് ചേച്ചീ.“ അവളുടെ നേർക്ക് കത്തി നീട്ടിക്കൊണ്ട് അയാൾ പറഞ്ഞു. അലീനയുടെ കണ്ണുകൾ അപ്പോഴും നിലത്തു കിടന്ന് പിടയുന്ന മനുവിന്‍റെ മേലായിരുന്നു. അവന്‍റെ ജീവൻ! ഉയരം കുറഞ്ഞ അക്രമി അതാ കത്തി ഓങ്ങുകയാണ് … . ”അവനെ കൊല്ലരുതേ!“ അവൾ നിലവിളിച്ചു. ഉയരം കൂടിയ കൊള്ളക്കാരൻ അതു കേട്ട് ക്രൂരമായി ഒന്ന് ചിരിച്ചു. പെട്ടെന്ന് ഒരു വലിയ പക്ഷി പറന്നു വന്ന് ഇറങ്ങിയതു പോലെ ഒരു ശബ്ദം അയാളുടെ പിന്നിൽ ഉണ്ടായി. ഏതാണ്ട് ഒപ്പം തന്നെ മാംസളമായ ഒരു ”ക്ര്ർശ്ച്“ ശബ്ദവും. അലീനയുടെ കണ്ണുകളിൽ പെട്ടെന്ന് വന്നു കൂടിയ
💬 Comments
View all comments