0%

Chapter Title : ഏഴാം യാമം: A Supernatural Tale [വാത്സ്യായനൻ]

സ്തംഭിച്ചു നിന്നു. മുറിവേറ്റു വീണ്‌ അർദ്ധബോധാവസ്ഥയിൽ കിടക്കുന്ന മനുവിനെ അവൾ കാണുന്നുണ്ടായിരുന്നു. അവനെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ അവൾ ആഗ്രഹിച്ചു; പക്ഷേ നിന്നയിടത്തു നിന്നും അനങ്ങാനുള്ള ശേഷി അവളുടെ കാലുകൾക്ക് നഷ്ടപ്പെട്ടിരുന്നു. “മനൂ … .” വേദനയോടെ അവൾ വിളിച്ചു. അലീനയുടെ മിഴികൾ നിറഞ്ഞൊഴുകി. പെട്ടെന്നാണ്‌ ആ ചിറകടിയൊച്ച വീണ്ടും അവളുടെ കാതുകളിൽ അലച്ചത്. യക്ഷി! അവൾ ഞങ്ങളെയും കൊല്ലും! അവളുടെ മനസ്സിൽ ഭീതി വന്നു നിറഞ്ഞു. അലീനയുടെ മുന്നിൽ മനുവിനു തൊട്ടരികിലായി അരുന്ധതി വന്ന് ഇറങ്ങി. അവൾ കാൽമുട്ടുകൾ മടക്കി അവന്‍റെ അരികിൽ ഇരുന്നു. “പ്ലീസ് … അവനെ കൊല്ലരുത് … .” അലീനയുടെ ശബ്ദം ഒരു തേങ്ങലായി. അരുന്ധതി മുഖം ഉയർത്തി അലീനയെ നോക്കി. യക്ഷിയുടെ കണ്ണുകളിൽ താൻ അല്പം മുൻപ് കണ്ട വന്യക്രൌര്യത്തിനു പകരം ഇപ്പോൾ കരുണാർദ്രമായ ഒരു നോട്ടമാണുള്ളത് എന്ന തിരിച്ചറിവ് അവളിൽ നേരിയ ഒരു ആശ്വാസമായി. എങ്കിലും അവൾ ഒരു തീർച്ചക്കു വേണ്ടി വീണ്ടും പറഞ്ഞു: “പ്ലീസ് … അവനെ ഒന്നും ചെയ്യരുതേ … .” അരുന്ധതി ഒന്ന് മന്ദഹസിച്ചു. മുൻപ് താൻ കണ്ട നീണ്ട് കൂർത്ത കോമ്പല്ലുകൾ അവൾക്ക് ഇപ്പോൾ ഇല്ല എന്ന് അലീന കണ്ടു. ഉയരം കുറഞ്ഞ അക്രമിയുടെ നിശ്ചേഷ്ടമായ ശരീരം ഉപേക്ഷിക്കുമ്പോൾ അവളുടെ ചുണ്ടുകളിലും കടവായിലും പറ്റിയിരുന്ന രക്തവും ഇപ്പോൾ കാണാനില്ല. “ഭയപ്പെടേണ്ട കുട്ടീ.” അരുന്ധതി പറഞ്ഞു. ഏതോ ദേവവീണയുടെ നാദം പോലെ മധുരമായിരുന്നു അവളുടെ സ്വരം. പക്ഷേ പരിഭ്രമഗ്രസ്തയായ അലീനയുടെ മനസ്സിൽ അപ്പോൾ അക്കാര്യം പതിഞ്ഞതു പോലുമില്ല. മനു! അവന്‍റെ നില അപകടത്തിലാണ്‌! അവളുടെ കാലുകൾക്ക് എങ്ങനെയോ ചലനശേഷി വീണ്ടു കിട്ടി. ഓടിച്ചെന്ന് അവൾ മനുവിന്‍റെ അരികിൽ നിലത്തിരുന്ന് അവന്‍റെ ശിരസ്സ് തന്‍റെ മടിയിൽ എടുത്തു വച്ചു. “ഇവനെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ … ഹെൽപ് ചെയ്യുമോ?” അലീന യക്ഷിയോട് ചോദിച്ചു. പറക്കാൻ കഴിവുള്ളവൾക്ക് അത് നിസ്സാരമായി സാധിക്കില്ലേ എന്ന് ആയിരുന്നു അവളുടെ ചിന്ത. അരുന്ധതി മനുവിന്‍റെ വയറ്റിലെ മുറിവിന്മേൽ കൈവിരലുകൾ കൊണ്ട് സ്പർശിച്ചു നോക്കി. “അതു കൊണ്ട് ഫലമുണ്ടാവില്ല കുട്ടീ.” അവളുടെ സ്വരത്തിൽ നേർത്ത ഒരു

💬 Comments

View all comments