0%

Chapter Title : ഏഴാം യാമം: A Supernatural Tale [വാത്സ്യായനൻ]

സഹതാപം കലർന്നിരുന്നു. ഫലമില്ലെന്നോ? അരുന്ധതിയുടെ വാക്കുകൾ അലീനയുടെ മനസ്സിൽ ഒരു നടുക്കം സൃഷ്ടിച്ചു. എന്‍റെ മനു മരിക്കാൻ പോവുകയാണെന്നോ? ഏതാനും നിമിഷങ്ങൾ കടന്നു പോയി. അലീനയുടെ ചുണ്ടുകൾ വീണ്ടും ചലിച്ചു. “നി … നിങ്ങൾ വിചാരിച്ചാൽ ഇവനെ രക്ഷിക്കാൻ പറ്റുമോ?” അരുന്ധതിയുടെ മനസ്സിലൂടെയും അപ്പോൾ അതേ ചിന്തയായിരുന്നു കടന്നു പോയത്. താൻ വിചാരിച്ചാൽ ഈ മനുഷ്യന്‍റെ ജീവൻ രക്ഷിക്കാം. പക്ഷേ … അവന്‍റെ പ്രണയിനിക്ക് ഒരു പക്ഷേ സഹിക്കാൻ കഴിയാത്ത മറ്റൊരു വില അതിന്‌ കൊടുക്കേണ്ടി വരും. എന്തായാലും അവനെ ജീവനോടെ കിട്ടുക എന്നതാകുമല്ലോ അവളെ സംബന്ധിച്ച് കൂടുതൽ പ്രധാനം. ആദ്യം അതു നടക്കട്ടെ. പിന്നീട് എന്തു വേണം എന്നത് ഈ പെൺകുട്ടിയെ തനിക്ക് പറഞ്ഞു ബോദ്ധ്യപ്പെടുത്താം. അവൾ തീരുമാനിച്ചു. “കഴിയും.” അരുന്ധതി പറഞ്ഞു. “എങ്കിൽ പ്ലീസ് … .“ നിറമിഴികളോടെ അലീന കൈകൾ കൂപ്പി. കഴുത്ത് ഒന്നു പിന്നാക്കം വെട്ടിച്ച് അരുന്ധതി തന്‍റെ തലമുടിയിഴകൾ പിന്നിലേക്ക് ഒതുക്കി. അവൾ വായ തുറന്നു; അവളുടെ ദംഷ്ട്രകൾ നീണ്ടു വന്നു. അവൾ പൊടുന്നനെ മുന്നോട്ട് ഒന്നാഞ്ഞതും അവ മനുവിന്‍റെ കഴുത്തിൽ ആഴ്‌ത്തിയതും ഒപ്പം കഴിഞ്ഞു. ആ ദൃശ്യം സഹിക്കാൻ കഴിയാതെ അലീന തന്‍റെ മുഖം ഒരു വശത്തേക്കു തിരിച്ച് കൈത്തലം കൊണ്ട് കാഴ്ച മറച്ചു. ഈ തവണ അരുന്ധതിയുടെ ചുണ്ടുകൾ രക്തം വലിച്ചു കുടിക്കുകയായിരുന്നില്ല; പകരം അവളുടെ വക്ത്രരസം അവന്‍റെ സിരകളിലേക്ക് കടത്തി വിടുകയായിരുന്നു അവൾ ചെയ്തത്. അത് താത്കാലികമായി അമൃതിന്‍റെ ഫലമാണ്‌ ഒരു മനുഷ്യനിൽ ഉളവാക്കുക. അയാൾ ആരോഗ്യവാനും കരുത്തനും ആയി മാറും. കൂടാതെ അതിന്‍റെ ഫലം തീരുന്നതു വരെ അയാൾ ആ പ്രക്രിയ ചെയ്ത യക്ഷിക്ക് വശംവദനായിരിക്കും. ഉണരുമ്പോൾ അയാൾക്ക് അത്രയും നേരത്തിനുള്ളിൽ സംഭവിച്ചത് ഒന്നും ഓർമയുണ്ടായിരിക്കില്ല താനും. പക്ഷേ … . ആവശ്യത്തിനുള്ള അളവിൽ തന്‍റെ ഉമിനീര് അവന്‍റെ രക്തത്തിലേക്ക് പകർന്നു കഴിഞ്ഞപ്പോൾ അരുന്ധതി മനുവിന്‍റെ കഴുത്തിലെ കടി വിട്ടു. നിവർന്നിരുന്ന് അവൾ തന്‍റെ മുന്നിലേക്ക് തെറിച്ചു വീണിരുന്ന അളകങ്ങൾ കൈത്തലം കൊണ്ട് കോതിയൊതുക്കി. “കുട്ടീ … .” അരുന്ധതിയുടെ വിളി കേട്ട് അലീന വീണ്ടും

💬 Comments

View all comments