0%

Chapter Title : ഏഴാം യാമം: A Supernatural Tale [വാത്സ്യായനൻ]

അവളുടെ നേർക്ക് മുഖം തിരിച്ചു. അരുന്ധതി വശ്യമായി മന്ദസ്മിതം തൂകി. മനു രക്ഷപെട്ടോ? അവൾ അവനെ നോക്കി. അവന്‍റെ മുഖത്തിന്‌ നഷ്ടപ്പെട്ടിരുന്ന ഓജസ്സ് തിരികെ വന്നതായി അവൾ കണ്ടു. അലീനയുടെ ചൊടികളിൽ ഒരു മന്ദസ്മിതം വിടർന്നു. ആഹ്ലാദവും കൃതജ്ഞതയും കൊണ്ട് അലീനയുടെ കണ്ണുകൾ നിറഞ്ഞു. “Thank you … thanks … thank you so much … .” അവളുടെ തൊണ്ട ഇടറി. “Don't mention it.” അമർത്യതയും അതീന്ദ്രിയശക്തിയും ചേർന്നാൽ ഒരാൾക്ക് പിന്നെ ലോകത്തുള്ള ഏതു ഭാഷയും, എന്തു ശാസ്ത്രവും, ഏതു ചരിത്രവും സ്വാധീനമാക്കിക്കൂടായ്കയില്ല തന്നെ. “എന്താ കുട്ടിയുടെ പേര്‌?” അവൾ ചോദിച്ചു. “അലീന.” “ഞാൻ അരുന്ധതി.” “അരുന്ധതി.” അലീന അത് ഏറ്റു പറഞ്ഞു. “അതെ.” അരുന്ധതി വീണ്ടും മന്ദഹസിച്ചു. “ഈ കുട്ടിയുടെ പേര്‌ … .” അരുന്ധതി മനുവിനെ നോക്കി. “മനു.” അലീന പറഞ്ഞു. “മനു, ങ്ഹാ?” അരുന്ധതി തുടർന്നു. “കുട്ടീ, ഇപ്പോൾ മനുവിന്‍റെ ശരീരത്തിൽ ഞാൻ ഒരു മാന്ത്രികശക്തി പ്രയോഗിച്ചിരിക്കുകയാണ്‌. അതിന്‍റെ ഫലം ആറു മണിക്കൂർ നേരത്തേക്കു മാത്രമേ നിലനിൽക്കുകയുള്ളൂ. അതു കഴിഞ്ഞാൽ … .” അരുന്ധതി അർത്ഥപൂർണ്ണമായി ഒന്നു നിർത്തിയിട്ട് അലീനയുടെ മിഴികളിലേക്ക് ഉറ്റു നോക്കി. അരുന്ധതിയുടെ വ്യംഗ്യം മനസ്സിലാക്കിയ അലീനയുടെ മുഖത്ത് പരിഭ്രമം നിഴലിച്ചു. “അയ്യോ!” സ്വയം അറിയാതെ അവൾ വിളിച്ചു പോയി. അരുന്ധതി എഴുന്നേറ്റ് നിന്നു; ഒപ്പം അലീനയും. “പക്ഷേ അത് സ്ഥിരമാക്കാൻ ഒരു മാർഗം ഉണ്ട്.” അരുന്ധതി പറഞ്ഞു. “പക്ഷേ … അത് കുട്ടിക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരിക്കും‌.” “എന്തായാലും സാരമില്ല അരുന്ധതിച്ചേച്ചീ!” അലീന കെഞ്ചി. “എന്‍റെ മനു … അവൻ ജീവിച്ചാൽ മതി … എന്‍റെ ജീവൻ പോയാലും എനിക്ക് വിഷമമില്ല.” അവളുടെ “ചേച്ചീ” എന്ന വിളി അരുന്ധതിയുടെ ഹൃദയത്തെ ഒന്നു സ്പർശിച്ചുവോ? അലിവൂറുന്ന മിഴികളോടെ അലീനയെ നോക്കിക്കൊണ്ട് അരുന്ധതി ആ മാർഗം അവളോടു പറഞ്ഞു. യക്ഷിയുടെ ലാലാരസം കരുത്തു നല്കിയ പുരുഷൻ കാൽദിവസത്തിന്‍റെ ഇടവേളയ്ക്കുള്ളിൽ അവളുമായി രതിയിൽ ഏർപ്പെടുകയാണെങ്കിൽ മാത്രമേ അതിന്‌ അവന്‍റെ ശരീരത്തിൽ ഉണ്ടായ ഫലം സ്ഥിരമായിത്തീരൂ. അലീനയുടെ കമിതാവിനെ മറ്റൊരു സ്ത്രീ

💬 Comments

View all comments