Chapter Title : ഏഴാം യാമം: A Supernatural Tale [വാത്സ്യായനൻ]
ഭോഗിക്കുന്നത് അവൾക്ക് അംഗീകരിക്കാൻ കഴിയില്ല എങ്കിൽ … മനുവിന്‍റെ ജീവൻ അവനിൽ അവശേഷിക്കുക ഇനി വെറും ആറു മണിക്കൂറുകൾ കൂടി മാത്രം. അലീനക്ക് വേറെ ഒന്നും ചിന്തിക്കാൻ ഇല്ലായിരുന്നു. “എന്തു വേണമെങ്കിലും ചെയ്തോളൂ ചേച്ചീ … എനിക്ക് എന്‍റെ മനുവിനെ കിട്ടിയാൽ മാത്രം മതി.” അതു പറയുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞ് തുളുമ്പി. അരുന്ധതി കൈത്തലം നീട്ടി അലീനയുടെ കൺതടങ്ങളിലെ നനവ് തുടച്ചു. അവൾ തന്‍റെ കൈത്തണ്ടയിൽ കിടന്നിരുന്ന സ്വർണക്കാപ്പ് അഴിച്ചെടുത്ത് അലീനയുടെ നേർക്ക് നീട്ടി. "ഇതു വാങ്ങിക്കൊള്ളൂ കുട്ടീ", അരുന്ധതി പറഞ്ഞു, "ഇത് ശരീരത്തിൽ ഉള്ളപ്പോൾ നിന്നെ ആർക്കും ഉപദ്രവിക്കാൻ കഴിയില്ല." അലീന അതു വാങ്ങി ധരിച്ചു. അരുന്ധതി അവളുടെ നിറുകയിൽ അരുമയായി തലോടി. മനുവിനെ തന്‍റെ കൈകളിൽ കോരിയെടുത്ത് അരുന്ധതി ചിറകുകൾ വീശി അന്തരീക്ഷത്തിലേക്ക് ഉയർന്നു. ഏതാനും നിമിഷങ്ങൾ അങ്ങനെ പാറി നിന്നു കൊണ്ട് അവൾ അലീനയോട് പറഞ്ഞു: “ഇവിടെ കാത്തു നിന്നോളൂ; ഞാൻ അധികം വൈകാതെ മടങ്ങിയെത്താം.” ആ വാക്കുകളുടെ മാറ്റൊലി അവസാനിക്കും മുൻപ് അരുന്ധതിയും അവളുടെ കൈകളിൽ ബോധമറ്റു കിടന്ന മനുവും അപ്രത്യക്ഷമായി. അദ്ഭുതസ്തബ്ധയായി അലീന നിമിഷങ്ങളോളം ഒരേ നിൽപ്പ് നിന്നു. പിന്നെ കൺകോണിൽ ഊറിയ നനവു തുടച്ചു കൊണ്ട് അവൾ അടുത്തു നിന്നിരുന്ന വാകമരത്തിൻ്റെ ചുവട്ടിൽ ഇരുന്നു.
———— മനു പതിയെ കണ്ണുകൾ തുറന്നു. ആദ്യം അവന്‍റെ കണ്ണുകൾ പതിഞ്ഞത് മനുവിന്‍റെ തൊട്ടരികിൽ അവന്‍റെ മുഖത്തേക്കു തന്നെ നോക്കി നിൽക്കുകയായിരുന്ന അലീനയുടെ മുഖത്താണ്. അവൾ മന്ദഹസിച്ചു. “മനൂ … are you okay?” അലീന ചോദിച്ചു. “Yeah … I think so.“ അവൻ പറഞ്ഞു. തന്‍റെ വയറ്റിൽ കത്തിക്കുത്തേറ്റ ഇടത്ത് അവൻ തടവി നോക്കി. പക്ഷേ അതിന്‍റെ ഒരു അടയാളവും അവിടെ ഇല്ലായിരുന്നു. ഇത് എങ്ങനെ സംഭവിച്ചു? അയാൾ എന്നെ കുത്തിയില്ലേ? ഞാൻ സ്വപ്നം കണ്ടതാണോ? അല്ല … ഞാൻ ഇത് എവിടെയാണ്? മനു ചുറ്റും നോക്കി. ഒരു വലിയ ഹോട്ടൽ മുറി പോലെ ഉള്ള ഒരു സ്ഥലത്ത്, വൃത്താകൃതിയിലുള്ള, രണ്ടാൾക്കു കിടക്കാൻ വേണ്ടതിലും അധികം വീതിയുള്ള ഒരു കിടക്കയിൽ
💬 Comments
View all comments