Chapter Title : ഏഴു പൂത്തിരികൾ 2 [TRCI Stories]
ശ്രദ്ധിച്ചത് , നമ്മുടെ സംസാരമൊക്കെ മറഞ്ഞുനിന്ന് ആരോ കേൾക്കുന്നുണ്ടായിരുന്നു . അത് അറിയാവുന്ന ആരേലും ആയിരിക്കുമെന്ന് ഞാൻ സംശയിച്ചു , അല്ലെങ്കിൽ പിന്നെ എന്തിനാണ് മറഞ്ഞു നിന്ന് കേട്ടത് . ഈ കാര്യത്തിലെ പന്തികേട് എനിക്ക് പിന്നെയാണ് മനസ്സിലായത് .
ഞാൻ വീട്ടിനകത്തേക്ക് കയറാൻ പോകുമ്പോഴാണ് ആരുടെയോ കൈ എന്നെ വന്ന് ബലമായി തടഞ്ഞത് . അത് നിർമല ചേച്ചിയായിരുന്നു . എനിക്ക് കാര്യം വേഗം പിടികിട്ടി . അവള് ദേഷ്യത്തോടെ എന്നെ തുറിച്ചുനോക്കുവായിരുന്നു .
നിർമല : എടാ ! ഇതൊക്കെയായിരുന്നു അല്ലേടാ നിന്റെ പരുപാടി ?!!
ഞാൻ : ഏത് ? എനിക്കൊന്നും.... അങ്ങോട്ട്.....
നിർമല : മുഖത്ത് നോക്കെടാ ... മുഖത്ത് നോക്കി സംസാരിക്ക് .
ഞാൻ : അത് ഞാൻ ക്ഷീണിച്ചു വരുവല്ലേ .
നിർമല : എടാ സനു ... നീ എങ്ങോട്ടാ പോന്നേ .. നിക്കെടാ ....
ഞാൻ അകത്തേക്കു കയറാൻ പോകുമ്പോൾ , അവൾ എന്റെ കൈ മുറുകെ പിടിച്ചു .
ഞാൻ : എന്താ വേണ്ടേ ചേച്ചിക്ക് ?
നിർമല : എയ് ചെക്കാ , നീ അവിടെ അവരോട് എന്താ സംസാരിച്ചോണ്ടിരുന്നത് ?
ഞാൻ : നമ്മുക്ക് അങ്ങനെ പലതും സംസാരിക്കാനുണ്ടാവും , ഈ പ്രായത്തില് പിന്നെ ശിശുക്കളെ പോലെ നടക്കാൻ പറ്റുവോ ?
നിർമല : നീ നിന്റെ ചേച്ചിമാരെയൊക്കെ ഇങ്ങനെയാണോ കാണുന്നത്...? വീക്ഷണ വസ്തുക്കളായി ?
ഞാൻ : അപ്പൊ ചേച്ചി ഞാൻ പറയുന്നതൊക്കെ ഒളിഞ്ഞു കേൾക്കുവായിരുന്നു , അല്ലെ ?
💬 Comments
View all comments