Chapter Title : ഫാമിലി കൗൺസിലർ 1 [Brazeelia]
മഹിമ അപ്പാർട്ട്മെൻ്റിലെത്തുന്നതിന് മുമ്പേ റൂം മേറ്റ് സാന്ദ്രയുടെ വിളി വന്നു. ''ഡീ.. കുഞ്ഞിക്കാളീ ഞാനിന്നൊരു സിനിമക്ക് കേറുവാണ് കേട്ടോ. വരാനിത്തിരി ലേറ്റാവും.."
സെക്കന്റ് ഷോക്കാണ് കയറുന്നതെങ്കിൽ ഇനി എപ്പോ വരാനാണ്. ലേറ്റാവും എന്ന് പറയുന്ന ദിവസങ്ങളിലെല്ലാം മിക്കവാറും സാന്ദ്ര കൂട്ടുകാർക്കൊപ്പമാണ് തങ്ങാറുള്ളത്.
അവളിന്ന് വരാൻ സാധ്യതയില്ലെന്ന് മനസ്സിലോർത്ത് മഹി ഫ്ലാറ്റിന്റെ ഡോർ തുറന്നു. അകത്ത് കയറി മുറിയിലെത്തി വേഗം ബാഗ് ബെഡിലേക്കിട്ട് വേഗം ടോയ്ലറ്റിലൊന്നു പോയി.
ശേഷം കിച്ചണിലെത്തി കാപ്പിക്ക് വെള്ളം വെച്ച് മുഖം കഴുകി വന്ന് സെറ്റിയിലിരുന്ന് ടിവി ഓൺ ചെയ്തു. ചാനൽ മാറ്റി മാറ്റി നോക്കുന്നതിനിടയിൽ ഇഷ്ടമുള്ള ഒരു സിനിമാ ഗാന രംഗം കണ്ടപ്പോൾ മഹി അതിന്റെ വോള്യം കൂട്ടി വെച്ചു.
കിച്ചണിൽ ചെന്ന് കാപ്പി റെഡിയാക്കി ഒരു കപ്പിലേക്ക് പകർന്നു കൊണ്ട് മഹി വീണ്ടും സെറ്റിയിൽ വന്നിരുന്നു. നായകനും നായികയും കെട്ടിപ്പുണർന്ന് പുൽതകിടിയിലൂടെ ഉരുളുന്നത് നോക്കി മഹി ചിരിച്ചു.
മുപ്പത് കഴിഞ്ഞിട്ടും തനിക്ക് ഒരു ബോയ്ഫ്രണ്ടോ കാമുകനോ ഇല്ലാത്തതിൽ ആ നിമിഷം മഹിക്ക് വല്ലാത്ത നിരാശ തോന്നി.
സാന്ദ്രയുടെ കാമുകൻമാരുടെ ബാഹുല്യം പലപ്പോഴും മഹിയെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇത്രയും പേരെ അവളെങ്ങനെ മാനേജ് ചെയ്യുന്നു എന്നോർത്ത് ചില രാത്രികളിൽ മഹിയുടെ ഉറക്കം തന്നെ പോയിട്ടുണ്ട്.
ടി വി സ്ക്രീനിൽ പാട്ടുകൾ മാറിക്കൊണ്ടേയിരുന്നു. ഒരിക്കൽ കൂടി കാപ്പി മൊത്തി കപ്പ് താഴെ വെച്ച് സെറ്റിയിലേക്ക് ചാരിക്കിടക്കുമ്പോഴാണ് കാളിംഗ് ബെൽ!!
ഇവളിത് സിനിമക്ക് പോയില്ലേ..! പോകുമെന്ന് പറയുന്ന ദിവസമെല്ലാം കൃത്യമായി സാന്ദ്ര പോകാറുണ്ട്. പിന്നെ ഈ നേരത്ത് ഇതാരപ്പാ? തന്റെ സ്വകാര്യതയെ അലോസരപ്പെടുത്താൻ വന്ന ആ മണി
💬 Comments
View all comments